മുഗ്ദസങ്കല്പങ്ങൾ
ആ.....
മുഗ്ധസങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
മുറ്റത്തേ പൂമരച്ചോട്ടിൽ
കൊച്ചുകൊച്ചോർമ്മകൾ ഓടിക്കളിക്കുവാൻ
എത്തുമാറുണ്ടായിരുന്നു - എന്നും
എത്തുമാറുണ്ടായിരുന്നു
ആ.....
കൊച്ചരിപ്പൂമുല്ല മെത്തയിൽ
എൻ മനം പിച്ചവച്ചീടും വസന്തങ്ങളിൽ
മുത്തണിത്തേൻകുടം മൊത്തിക്കുടിക്കുവാൻ
എത്തുമാറുണ്ടായിരുന്നു - തെന്നൽ
എത്തുമാറുണ്ടായിരുന്നു
ആ....
സ്വപ്നസുമങ്ങൾക്കു പൂർണ്ണിമ ചാർത്തുന്ന
ഹർഷാനുഭൂതിതന്നങ്കണത്തിൽ
കൊച്ചരിത്തേൻകിളി സ്വർഗ്ഗസുമംഗലി
എത്തുമാറുണ്ടായിരുന്നു - എന്നും
എത്തുമാറുണ്ടായിരുന്നു
മുഗ്ധസങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന
മുറ്റത്തേ പൂമരച്ചോട്ടിൽ
കൊച്ചുകൊച്ചോർമ്മകൾ ഓടിക്കളിക്കുവാൻ
എത്തുമാറുണ്ടായിരുന്നു - എന്നും
എത്തുമാറുണ്ടായിരുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mugdasankalpangal
Additional Info
Year:
1997
ഗാനശാഖ: