ലേഖ ആർ നായർ

Lekha R Nair
ലേഖ ആർ നായർ-ഗായിക
Date of Birth: 
തിങ്കൾ, 1 December, 1969
ആലപിച്ച ഗാനങ്ങൾ:13

1969 ൽ എറണാകുളത്ത് ഏലൂരിൽ അദ്ധ്യാപകനും കവിയുമായ ശ്രീ താഴത്തേടം രാഘവൻ നായരുടെയും അദ്ധ്യാപികയായ ശ്രീദേവിയുടെയും മൂന്നു മക്കളിൽ ഇളയതായി ജനിച്ചു. എട്ടാം വയസ്സു മുതൽ ശ്രീമതി  എറണാകുളം എം. എസ്. ജയലക്ഷ്മി എന്ന പ്രശസ്തയായ സംഗീത അദ്ധ്യാപികയുടെ കിഴിൽ സംഗീതപഠനം . സ്കൂൾ-ഗാന്ധി-കേരള യൂണിവേഴ്സിറ്റി യുവജനോൽസവവേദികളിലൂടെ വളർച്ച. സംഗീതം ഐച്ഛികമായെടുത്ത് , തിരുവനന്തപുരം കരമന NSS കോളേജിൽനിന്ന് ബി,എ.യും തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് എം.എ. യും ഒന്നാം റാങ്കുകളോടെ പാസ്സായി. തിരുവനന്തപുരത്തുവെച്ച് ശ്രീമതി ഡോ. കെ. ഓമനക്കുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ചു. ആകാശവാണിയിലും ദൂരദർശനിലും പ്രമുഖരുടെ സവിധാനത്തിൽ അനേകം ലളിതഗാനങ്ങൾ പാടി.തരംഗിണി സ്റ്റുഡിയോവിൽ വെച്ചാണ് ചെറിയ തോതിൽ ചലച്ചിത്രപിന്നണി ഗാനങ്ങൾ പാടാനുള്ള അവസരങ്ങൾ കൈവന്നുതുടങ്ങിയത്. പഠിച്ചുകൊണ്ടിരിക്കെ, ശ്രീ ഭരത് ഗോപി സംവിധാനം ചെയ്ത "യമനം" എന്ന സിനിമയ്ക്കുവേണ്ടി  ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ "തടവറ...തടവറ" എന്ന ഗാനം പാടിക്കൊണ്ട് തുടങ്ങി. തുടർന്ന്,  മലയാളത്തിലും തമിഴിലും തെലുങ്കിലും, സർവശ്രീ ദക്ഷിണാമൂർത്തി, ദേവരാജൻ, ഇളയരാജ, ജോൺസൻ എന്നിവരടക്കമുള്ള പ്രമുഖ സംഗീതസംവിധായകരുടെ കീഴിൽ പാടാൻ അവസരം ലഭിച്ചു.

ആകാശവാണിയിൽ ലളിതസംഗീതത്തിൽ B ഹൈ ഗ്രേഡ് ആർടിസ്റ്റ് ആണ്. ടെലിവിഷനിലെ മികച്ച അവതരണഗാനത്തിന് ദൃശ്യ അവാർഡ് ലഭിച്ചിട്ടുണ്ട്. എറണാകുളത്ത് കൂനമ്മാവിലുള്ള ചവറദർശൻ CMI പബ്ലിക് സ്കൂളിൽ സംഗീതാദ്ധ്യാപികയായ ലേഖയ്ക്ക് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളിലായി വമ്പിച്ച ശിഷ്യസമ്പത്തുണ്ട്. ഇപ്പോൾ, ശ്രീ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം തുടർന്ന് അഭ്യസിച്ചുകൊണ്ടിരിക്കുന്നു.

ഭർത്താവ്: കാർട്ടൂണിസ്റ്റായ സജ്ജീവ് ബാലകൃഷ്ണൻ
മകൻ : കേന്ദ്രീയ വിദ്യാലയ 8-ആം ക്ലാസ്സ് വിദ്യാർഥി സിദ്ധാർഥ്. സംഗീതത്തിൽ അമ്മയുടെ ശിഷ്യൻ. കീബോഡിൽ ട്രിനിറ്റിയുടെ 5th Grade certificate പരീക്ഷ പാസ്സായി.

വിലാസം:
ശ്രീവൽസം,
ചങ്ങമ്പുഴ നഗർ,
ഇടപ്പള്ളി പി.ഓ.,
കൊച്ചി - 682 033
ഫോൺ : 9447724693
E-mail:siddharthsajjive@gmail.com

 

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
തിരകൾക്ക് കടലൊരുയമനംഅയ്യപ്പപ്പണിക്കർജി ദേവരാജൻ 1991
ഒരു പൂവിന്നാദ്യത്തെയിതൾപണ്ടു പണ്ടൊരു രാജകുമാരിഒ എൻ വി കുറുപ്പ്ശ്യാം 1992
പൂവുള്ള മേട് കാണാൻപണ്ടു പണ്ടൊരു രാജകുമാരിഒ എൻ വി കുറുപ്പ്ശ്യാം 1992
മാഘമാസംഎന്റെ പൊന്നുതമ്പുരാൻവയലാർ ശരത്ചന്ദ്രവർമ്മജി ദേവരാജൻകല്യാണി 1992
ബാഗീ ജീൻസുംസൈന്യംഷിബു ചക്രവർത്തിഎസ് പി വെങ്കടേഷ്സിന്ധുഭൈരവി 1994
ധിനക്ക് ധാഹായ് സുന്ദരി - ഡബ്ബിംഗ്മങ്കൊമ്പ് ഗോപാലകൃഷ്ണൻഇളയരാജ 1995
സിന്ദൂരം പെയ്തിറങ്ങി (2)തൂവൽക്കൊട്ടാരംകൈതപ്രംജോൺസൺ 1996
വർണ്ണവൃന്ദാവനംകളിയൂഞ്ഞാൽകൈതപ്രംഇളയരാജരതിപതിപ്രിയ 1997
തിത്തിത്തൈതാളംമൈ ഡിയർ കുട്ടിച്ചാത്തൻബിച്ചു തിരുമലഇളയരാജ 1997
തങ്കം കൊണ്ടൊരു നിലവിളക്ക്‌നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരിഎസ് രമേശൻ നായർബെന്നി - കണ്ണൻ 2002
അമ്പാടി തന്നിലൊരമ്മയുണ്ടങ്ങനെഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്സന്തോഷ് വർമ്മലീല ഗിരീഷ് കുട്ടൻ 2012
ഒരുവേള രാവിന്നകംസ്വപാനംമനോജ് കുറൂർശ്രീവത്സൻ ജെ മേനോൻനാസികാഭൂഷണി 2014
ജാലകത്തിന്നരികെപോപ്പ്കോൺലീല ഗിരീഷ് കുട്ടൻലീല ഗിരീഷ് കുട്ടൻ 2016