കൃഷ്ണൻ ബാലകൃഷ്ണൻ

Krishnan Balakrishnan
കൃഷ്ണൻ

തിരുവനന്തപുരം സ്വദേശി. പത്തുവർഷത്തോളം നാടകപ്രവർത്തകനായിരുന്ന കൃഷ്ണൻ,കാവാലം നാരായണപ്പണിക്കരുടെ സോപാനം, സൂര്യ തുടങ്ങിയ തീയറ്ററുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്.കുക്കു സുരേന്ദ്രന്റെഒരാൾ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.അടൂർ ഗോപാലകൃഷ്ണന്റെ,ഒരു പെണ്ണും രണ്ടാണും,ഷാജി എൻ കരുണിന്റെകുട്ടിസ്രാങ്ക്,രാജ് നായരുടെപുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.സനൽ കുമാർ ശശിധരന്റെഫ്രോഗ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

സന്തോഷ്‌ ശിവൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. തീയേററർ വർക്കുകൾ സംഘടിപ്പിക്കയും അഭിനേതാക്കൾക്ക് ആക്റ്റിങ് ട്രെയിനിങ് നൽകുകയും ചെയ്യുന്നുണ്ട്. ചില പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ബനാറസ്, ഉറുമി എന്നീ ചിത്രങ്ങൾക്ക് സോങ് കൊറിയോഗ്രാഫി ചെയ്തിരുന്നു. മിന്നാമിനുങ്ങ്, ലവ് 24/7 എന്നീ ചിത്രങ്ങളിൽ സുരഭിക്കും, നിഖില വിമലിനും തിരുവനതപുരം സ്ളാങ്‌ ട്രെയിനറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർച്ചിട്ടുള്ള കൃഷ്ണൻ ബാലകൃഷ്ണൻ അന്തർദേശീയ മേളകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരാൾകുക്കു സുരേന്ദ്രൻ 2005
വീരാളിപ്പട്ട്കുക്കു സുരേന്ദ്രൻ 2007
ഓഫ് ദി പീപ്പിൾജയരാജ് 2008
ഒരു പെണ്ണും രണ്ടാണും ഔതഅടൂർ ഗോപാലകൃഷ്ണൻ 2008
ഭാഗ്യദേവതസത്യൻ അന്തിക്കാട് 2009
ബനാറസ് അബുനേമം പുഷ്പരാജ് 2009
ദി ത്രില്ലർബി ഉണ്ണികൃഷ്ണൻ 2010
യുഗപുരുഷൻആർ സുകുമാരൻ 2010
നല്ലവൻ ടി വി റിപ്പോർട്ടർഅജി ജോൺ 2010
കുട്ടിസ്രാങ്ക്ഷാജി എൻ കരുൺ 2010
പുണ്യം അഹംരാജ് നായർ 2010
ഉറുമിസന്തോഷ് ശിവൻ 2011
ഉലകം ചുറ്റും വാലിബൻരാജ്ബാബു 2011
പറുദീസആർ ശരത്ത് 2012
സ്ട്രീറ്റ് ലൈറ്റ് മുരുകൻവി ആർ ശങ്കർ 2012
സെല്ലുലോയ്‌ഡ് അഗസ്തീശ്വരത്തെ വഴിപോക്കൻകമൽ 2013
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്അരുൺ കുമാർ അരവിന്ദ് 2013
നടൻകമൽ 2013
സ്വപാനം കൃഷ്ണൻഷാജി എൻ കരുൺ 2014
വലിയ ചിറകുള്ള പക്ഷികൾ ഗ്രാമവാസിഡോ ബിജു 2015

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഒരു കുപ്രസിദ്ധ പയ്യന്‍മധുപാൽ 2018

Casting Director

Casting Director

തലക്കെട്ട് സംവിധാനം വര്‍ഷം
പതിനെട്ടാം പടിശങ്കർ രാമകൃഷ്ണൻ 2019