കൃഷ്ണക്കുറുപ്പ് എൻ ബി

Krishnakkurupp NB
Krishnakkurupp NB
Date of Death: 
ചൊവ്വ, 24 April, 2018

ഹോട്ടല്‍ വ്യവസായിയും നടനും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായിരുന്ന എന്‍.ബി. കൃഷ്ണക്കുറുപ്പ്. കോഴിക്കോട് 'കോവിലകം' റെസിഡന്‍സിയുടെ ഉടമയായിരുന്നു . 1970-ല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാറ്ററിങ് യൂണിറ്റ് തുടങ്ങിയായിരുന്നു ഹോട്ടല്‍രംഗത്തേക്കുള്ള പ്രവേശനം.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ വൈസ് പ്രസിഡന്റായിരുന്നു. അഖിലേന്ത്യാതലത്തില്‍ റെയില്‍വേ കേറ്ററേഴ്‌സ് അസോസിയേഷന്റെ ഭാരവാഹിയുമായിരുന്നു.

എഴുപതോളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈസ്റ്റ്ഹില്‍ 'ഗായത്രി' വസതിയിലായിരുന്നു താമസം. കൊല്ലം തട്ടാരേത്തു വീട്ടില്‍ പരേതരായ നാരായണക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ഭാര്‍ഗവിയമ്മ. മക്കള്‍: വേണുഗോപാല്‍, രാധാകൃഷ്ണന്‍, ജയശ്രീ, ഉഷ (സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്), ശോഭന. മരുമക്കള്‍: രാധാകൃഷ്ണന്‍, രഞ്ജിനി, ബീന, രാജീവ്, ഹരികൃഷ്ണന്‍. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2018 ഏപ്രിൽ 24 ന് സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു .

ഫേസ്ബുക്ക് വിലാസം :കൃഷ്ണക്കുറുപ്പ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചിരിയോ ചിരി റെയിൽവേ സ്റ്റേഷൻ മാസ്റ്റർബാലചന്ദ്ര മേനോൻ 1982
ആവനാഴിഐ വി ശശി 1986
നാടോടിക്കാറ്റ് ബാങ്ക് മാനേജർസത്യൻ അന്തിക്കാട് 1987
അബ്കാരി കളക്ടർഐ വി ശശി 1988
1921ഐ വി ശശി 1988
ഒളിയമ്പുകൾടി ഹരിഹരൻ 1990
അർഹത മന്ത്രിഐ വി ശശി 1990
സന്ദേശംസത്യൻ അന്തിക്കാട് 1991
എന്നും നന്മകൾസത്യൻ അന്തിക്കാട് 1991
ഭരതംസിബി മലയിൽ 1991
കമലദളംസിബി മലയിൽ 1992
കുണുക്കിട്ട കോഴി വീട്ടുടമവിജി തമ്പി 1992
അദ്വൈതം സ്വാമിയുടെ പി എപ്രിയദർശൻ 1992
അപാരത ഇന്റർവ്യൂ ബോർഡ് അംഗംഐ വി ശശി 1992
മിഥുനംപ്രിയദർശൻ 1993
എന്റെ ശ്രീക്കുട്ടിയ്ക്ക്ജോസ് തോമസ് 1993
പൈതൃകംജയരാജ് 1993
അനുഭൂതി തൊമ്മിച്ചൻഐ വി ശശി 1997
കൊച്ചു കൊച്ചു സന്തോഷങ്ങൾസത്യൻ അന്തിക്കാട് 2000