കൊല്ലം അജിത്ത്

Kollam Ajith
Date of Birth: 
Saturday, 7 April, 1962
Date of Death: 
Thursday, 5 April, 2018
അജിത്ത് കൊല്ലം
സംവിധാനം:2
കഥ:2
സംഭാഷണം:2
തിരക്കഥ:2

1984ൽ റിലീസായ പി പത്മരാജൻ ചിത്രമായ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്കുള്ള കൊല്ലം അജിത്തിന്റെ അരങ്ങേറ്റം . സംവിധാന സഹായിയാകാൻ പത്മരാജന്റെ അടുത്തെത്തിയതായിരുന്നു അജിത്ത്. എന്നാൽ വിധി അജിത്തിന് വേണ്ടി കരുതി വെച്ചത് നടന്റെ വേഷമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അജിത്ത് അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അജിത്ത് വേഷമിട്ടു. പ്രധാനമായും വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന അജിത്ത് അഗ്നിപ്രവേശം എന്ന ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്തു. 2015 ൽ റിലീസായ ഗുരു രാജ സംവിധാനം ചെയ്ത "6"എന്ന ചിത്രമാണ് അജിത്ത് അഭിനയിച്ചതിൽ ഒടിവിലിറങ്ങിയ ചിത്രം. 2017 ൽ കണ്ണൻ മണ്ണാലിൽ സംവിധാനം ചെയ്ത നീരാഞ്ജന പൂക്കളിൽ അജിത്ത് അഭിനയിച്ചിട്ടുണ്ട്. ചിത്രം റിലീസായിട്ടില്ല. പകൽ പോലെ, കോളിങ് ബെൽ എന്നീ രണ്ടു ചിത്രങ്ങൾ കൊല്ലം അജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നാമത്തെ ചിത്രം തുടങ്ങുന്നതിന്റെ പണിപ്പുരയിലായിരുന്നു.
റെയില്‍വേയിൽ സ്റ്റേഷൻ മാസ്റ്ററായിരുന്നു കൊല്ലം അജിത്തിന്റെ അച്ഛൻ പത്മനാഭന്‍. അമ്മ സരസ്വതി. ഒരു സഹോദരനുണ്ട്. ജനിച്ചുവളർന്ന നാടായത് കൊണ്ടാണ് പേരിനൊപ്പം കൊല്ലം കയറിക്കൂടിയത്. ഭാര്യ പ്രമീള. ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കൾ...
ഏറെ നാളായി ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു കൊല്ലം അജിത്ത്. 2018 ഏപ്രിൽ 5 ന് സ്വകാര്യ ആശുപത്രിയിൽ വച്ച് അജിത്ത് ഈ ലോകത്തോട് വിടപറഞ്ഞു...

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പറന്നു പറന്നു പറന്ന് മസാജിങ്ങിനു വരുന്ന ചെറുപ്പക്കാരൻപി പത്മരാജൻ 1984
ഈ ലോകം ഇവിടെ കുറെ മനുഷ്യർപി ജി വിശ്വംഭരൻ 1985
ഉപഹാരംസാജൻ 1985
വീണ്ടുംജോഷി 1986
നിറമുള്ള രാവുകൾഎൻ ശങ്കരൻ നായർ 1986
ലൗ സ്റ്റോറിസാജൻ 1986
പൂവിനു പുതിയ പൂന്തെന്നൽഫാസിൽ 1986
അടിവേരുകൾഎസ് അനിൽ 1986
പൊന്നും കുടത്തിനും പൊട്ട്ടി എസ് സുരേഷ് ബാബു 1986
നാളെ ഞങ്ങളുടെ വിവാഹംസാജൻ 1986
കട്ടുറുമ്പിനും കാതുകുത്ത്ഗിരീഷ് 1986
യുവജനോത്സവംശ്രീകുമാരൻ തമ്പി 1986
ഇരുപതാം നൂറ്റാണ്ട് കാസിംകെ മധു 1987
ജനുവരി ഒരു ഓർമ്മജോഷി 1987
നാൽക്കവലഐ വി ശശി 1987
നാടോടിക്കാറ്റ് അനന്തൻ നമ്പ്യാരുടെ ഗുണ്ടസത്യൻ അന്തിക്കാട് 1987
അപരൻപി പത്മരാജൻ 1988
1921 കുഞ്ഞലവിഐ വി ശശി 1988
ഓർക്കാപ്പുറത്ത്കമൽ 1988
അബ്കാരി റസാക്ക്ഐ വി ശശി 1988

കഥ

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
പകൽ പോലെകൊല്ലം അജിത്ത് 2017

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
ബെസ്റ്റ് ഓഫ് ലക്ക്എം എ നിഷാദ് 2010

Production Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ക്രിസ്റ്റഫർബി ഉണ്ണികൃഷ്ണൻ 2023
Submitted 13 years 9 months ago bym3db.
Tags: 
അജിത്ത് കൊല്ലം, കൊല്ലം അജിത്ത്