ഖദീജ
നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു എന്നതിലുപരി കേരള കലാമണ്ഡലത്തിൽ ഭരതനാട്യം പഠിച്ച ആദ്യ മുസ്ലിം വിദ്യാർത്ഥിനി എന്ന നിലയിലും സാമൂഹികമായ വിലക്കുകളെ മറികടന്നുകൊണ്ട് കലാരംഗത്തേക്കു കടന്നുവന്നയാൾ എന്ന നിലയിലും സി പി ഖദീജ (മോളി മാത്യു) സ്തുത്യർഹയാണ്. 1960-70 കാലഘട്ടത്തിൽ മലയാളത്തിലെ പല ചലച്ചിത്രങ്ങളുടേയും ഭാഗമായിരുന്നു. 1968 ൽ പുറത്തിറങ്ങിയ ആദ്യ-മുഴുനീള ഹാസ്യചിത്രമായ വിരുതൻ ശങ്കുവിൽ അടൂർ ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ചെയ്ത ഇച്ചിക്കാവ് എന്ന കഥാപാത്രം ശ്രദ്ധേയമായി. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിൽ ചെയ്ത ആദിവാസിസ്ത്രീയുടെ വേഷവും അവിസ്മരണീയമാണ്.
പെരുമ്പാവൂരാണു ജന്മദേശം. പ്രേംനസീർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നടൻ സുധീറായിരുന്നു ആദ്യ ഭർത്താവ്. പിന്നീട് കെ വി മാത്യു ഖദീജയെ വിവാഹം ചെയ്തു.
മാതാപിതാക്കൾ: പെരുമ്പാവൂർ മേതല ചിറ്റേത്തുകുടിയിൽ മൊയ്തീനും പാത്തായിയും.
മക്കൾ: ലീന, സോണി, ടെഡി, സ്റ്റെൻസി, സോഫി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
പാവപ്പെട്ടവൾ | പി എ തോമസ് | 1967 | |
മാടത്തരുവി | പി എ തോമസ് | 1967 | |
കൊച്ചിൻ എക്സ്പ്രസ്സ് | എം കൃഷ്ണൻ നായർ | 1967 | |
ചിത്രമേള | ടി എസ് മുത്തയ്യ | 1967 | |
കാവാലം ചുണ്ടൻ | ജെ ശശികുമാർ | 1967 | |
പരീക്ഷ | പങ്കജം | പി ഭാസ്ക്കരൻ | 1967 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 | |
മനസ്വിനി | ആമിന | പി ഭാസ്ക്കരൻ | 1968 |
അസുരവിത്ത് | എ വിൻസന്റ് | 1968 | |
തുലാഭാരം | എ വിൻസന്റ് | 1968 | |
പുന്നപ്ര വയലാർ | മറിയ | എം കുഞ്ചാക്കോ | 1968 |
വിരുതൻ ശങ്കു | ഇച്ചിക്കാവ് | പി വേണു | 1968 |
വെളുത്ത കത്രീന | ജെ ശശികുമാർ | 1968 | |
വെള്ളിയാഴ്ച | എം എം നേശൻ | 1969 | |
പൂജാപുഷ്പം | തിക്കുറിശ്ശി സുകുമാരൻ നായർ | 1969 | |
ആൽമരം | എ വിൻസന്റ് | 1969 | |
വില കുറഞ്ഞ മനുഷ്യർ | എം എ വി രാജേന്ദ്രൻ | 1969 | |
വിലക്കപ്പെട്ട ബന്ധങ്ങൾ | എം എസ് മണി | 1969 | |
സന്ധ്യ | ഡോക്ടർ വാസൻ | 1969 | |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
Contribution |
---|
https://www.facebook.com/WomeninCinemaCollectiveOfficial/photos/a.1395906870517486.1073741829.1328426910598816/1395906850517488/?type=3 |
https://www.facebook.com/groups/m3dbteam/permalink/1508141322577780/ |