കാഴ്ച ചലച്ചിത്ര വേദി

Kazhcha Film Forum

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ 2001ൽ തുടങ്ങിയ ചലച്ചിത്രപ്രേമികളുടെ സൗഹാർദക്കൂട്ടായ്മയാണ് കാഴ്ച ചലച്ചിത്ര വേദി. പൊതുജനത്തിന്റെ സംഭാവന സ്വീകരിച്ച് കലാമൂല്യമുള്ള ജനകീയ സിനിമകൾ നിർമ്മിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത് 'വണ്ടർ വേൾഡ്' എന്ന ഹ്രസ്വചിത്രമാണ് കാഴ്ച ആദ്യമായി നിർമ്മിച്ചത്. 

2008ൽ മലയാളം ബ്ലോഗ് കൂട്ടായ്മയിൽനിന്ന് ഉരുത്തിരിഞ്ഞ പരോൾ എന്ന ചിത്രം നിർമ്മിച്ചു. കാഴ്ച 2012ൽ നിർമ്മിച്ച ഫ്രോഗ് എന്ന ഹ്രസ്വചിത്രം 2012ലെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.'ഒരാൾപ്പൊക്ക'മാണ് കാഴ്ചയുടെ ആദ്യ മുഴുനീള ചലച്ചിത്രം

Submitted 10 years 1 month ago byDileep Viswanathan.