കലാഭവൻ ഹനീഫ്
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ചു. സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ ഹനീഫ് മിമിക്രി ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.
1990-ൽചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിയ്ക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും,പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. "കോമഡിയും മിമിക്സും പിന്നെ ഞാനും" അടക്കം പല ടെലിവിഷൻഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.
കലാഭവൻ ഹനീഫിന്റെ ഭാര്യയുടെ പേര് വാഹിദ. രണ്ട് മക്കളാണ് അവർക്കുള്ളത്. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
നെറ്റിപ്പട്ടം | കലാധരൻ അടൂർ | 1991 | |
ഗോഡ്ഫാദർ | സിദ്ദിഖ്,ലാൽ | 1991 | |
സന്ദേശം | പാർട്ടി പ്രവർത്തകൻ | സത്യൻ അന്തിക്കാട് | 1991 |
ചാഞ്ചാട്ടം | സൂപ്രണ്ട് | തുളസീദാസ് | 1991 |
കാസർകോട് കാദർഭായ് | തുളസീദാസ് | 1992 | |
കൺഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ | തുളസീദാസ് | 1992 | |
ഫസ്റ്റ് ബെൽ | പി ജി വിശ്വംഭരൻ | 1992 | |
മൈ ഡിയർ മുത്തച്ഛൻ | പോസ്റ്റ്മാൻ | സത്യൻ അന്തിക്കാട് | 1992 |
എല്ലാരും ചൊല്ലണ് | കലാധരൻ അടൂർ | 1992 | |
സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | പോസ്റ്റ്മാൻ | രാജസേനൻ | 1994 |
മലപ്പുറം ഹാജി മഹാനായ ജോജി | തുളസീദാസ് | 1994 | |
വധു ഡോക്ടറാണ് | ഓഫീസ്സ് സ്റ്റാഫ് | കെ കെ ഹരിദാസ് | 1994 |
പുതുക്കോട്ടയിലെ പുതുമണവാളൻ | റാഫി - മെക്കാർട്ടിൻ | 1995 | |
കളമശ്ശേരിയിൽ കല്യാണയോഗം | പ്രതാപൻ | ബാലു കിരിയത്ത് | 1995 |
മിമിക്സ് ആക്ഷൻ 500 | ബാലു കിരിയത്ത് | 1995 | |
ടോം ആൻഡ് ജെറി | കലാധരൻ അടൂർ | 1995 | |
നന്ദഗോപാലന്റെ കുസൃതികൾ | നിസ്സാർ | 1996 | |
സുവർണ്ണ സിംഹാസനം | ദല്ലാൾ | പി ജി വിശ്വംഭരൻ | 1997 |
പൂനിലാമഴ | സുനിൽ | 1997 | |
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | പി ജി വിശ്വംഭരൻ | 1998 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അമർ അക്ബർ അന്തോണി | നാദിർഷാ | 2015 |
തോംസണ് വില്ല | എബിൻ ജേക്കബ് | 2014 |
അവതാരം | ജോഷി | 2014 |
ഹസ്ബന്റ്സ് ഇൻ ഗോവ | സജി സുരേന്ദ്രൻ | 2012 |