കെ എൻ ശശിധരൻ
K N Sasidharan
Date of Birth:
Saturday, 4 March, 1950
Date of Death:
തിങ്കൾ, 11 July, 2022
സംവിധാനം:3
കഥ:1
സംഭാഷണം:1
തിരക്കഥ:2
തൃശൂർ ഗുരുവായൂർ സ്വദേശിയായ കെ എൻ ശശിധരൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയതിനുശേഷമമാണ് സിനിമാരംഗത്തേക്കെത്തുന്നത്.
പി കെ നന്ദനവർമ്മയുടെ "അക്കരെ" എന്ന നോവലിനെ അടിസ്ഥാനമാക്കിഅക്കരെ എന്ന പേരിൽതന്നെ തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്തുകൊണ്ടാണ് ശശിധരൻ സിനിമാരംഗത്ത് തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണവും ശശിധരൻ ആയിരുന്നു. അതിനുശേഷം 1985 ൽ.കാണാതായ പെൺകുട്ടി, എന്ന സിനിമയും 2014 ൽനയന എന്ന ചിത്രവും സംവിധാനം ചെയ്തു.
സിനിമകൾ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ശശിധരൻ സംവിധാനം ചെയ്ത " വന്നല്ലോ വനമാല എന്ന.പരസ്യം വളരെയധികം ശ്രദ്ധനേടിയിരുന്നു.
ശശിധരന്റെ ഭാര്യ വീണ ശശിധരൻ. രണ്ട് മക്കൾ മുകിൽ ശശിധരൻ, ഋതു ശശിധരൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
നയന | കെ എൻ ശശിധരൻ | 2014 |
കാണാതായ പെൺകുട്ടി | ബാബു മാത്യൂസ് | 1985 |
അക്കരെ | കെ എൻ ശശിധരൻ | 1984 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
നയന | കെ എൻ ശശിധരൻ | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നയന | കെ എൻ ശശിധരൻ | 2014 |
അക്കരെ | കെ എൻ ശശിധരൻ | 1984 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അക്കരെ | കെ എൻ ശശിധരൻ | 1984 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
അക്കരെ | കെ എൻ ശശിധരൻ | 1984 |
നയന | കെ എൻ ശശിധരൻ | 2014 |
Submitted 12 years 2 months ago byAchinthya.
Contributors: