ജിതിൻ ജോസഫ്

Jithin Joseph
ജിതിൻ ജോസഫ്‌
Date of Birth: 
Friday, 11 April, 1997

ചലച്ചിത്ര ശബ്ദലേഖകൻ. 1997 ഏപ്രിൽ 11 ന് ആലപ്പുഴ ജില്ലയിൽ എബ്രഹാമിന്റെയും മേരിയുടെയും മകനായി ജനിച്ചു. +2 പഠനത്തിനുശേഷം ശേഷം തൃശൂർ ചേതന സ്റ്റുഡിയോയിൽ ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് കഴിഞ്ഞു. പഠനത്തിനുശേഷം ചേതനയിൽ തന്നെ ഇന്റേണൽഷിപ്പ് ചെയ്തു.

ചേതന സ്റ്റുഡിയോവിൽ വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ ജിതിൻ ജോസഫ് എറണാംകുളം കളക്ടീവ് സ്റ്റുഡിയോവിൽ ജോയിൻ ചെയ്തു. ആ സമയത്ത് അവിടെ മായാനദി എന്ന സിനിമയുടെ വർക്കുകൾ നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുടെ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാലത്തിന്റെ കൂടെ വർക്ക് ചെയ്തു. അതായിരുന്നു ജിതിന്റെ സിനിമയിലെ തുടക്കം.

തുടർന്ന് കാർബൺകൂടെഹേയ് ജൂഡ്കുമ്പളങ്ങി നൈറ്റ്സ്... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ സൗണ്ട് വർക്കുകൾ ചെയ്തു. ആർട്ടിക്കിൾ 15 എന്ന ഹിന്ദി സിനിമയിലും  സൗണ്ട്  എഡിറ്റിംഗ് ചെയ്തു. 

ജിതിൻ ജോസഫിന്റെ കുടുംബം അച്ഛൻ. അമ്മ. പെങ്ങൾ എന്നിവരടങ്ങുന്നതാണ്. ആലപ്പുഴ ചേർത്തലയിലാണ്  വീട്.

 

email -  mail2soundgenics@gmail.com

സൌണ്ട് റെക്കോഡിങ്

ഓഡിയോഗ്രഫി

ഓഡിയോഗ്രാഫി

തലക്കെട്ട് സംവിധാനം വര്‍ഷം
പരാക്രമംഅർജുൻ രമേഷ് 2024

Sound Editing

തലക്കെട്ട് സംവിധാനം വര്‍ഷം
ഫോറൻസിക്അഖിൽ പോൾ,അനസ് ഖാൻ 2020

Sound Effects

സൗണ്ട് എഫക്റ്റ്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
പാച്ചുവും അത്ഭുതവിളക്കുംഅഖിൽ സത്യൻ 2023

ഡയലോഗ് എഡിറ്റർ

സിനിമ സംവിധാനം വര്‍ഷം
പദ്മിനിസെന്ന ഹെഗ്ഡെ 2023

Final Mixing Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
കളങ്കാവൽജിതിൻ കെ ജോസ് 2025

Mixing Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
പദ്മിനിസെന്ന ഹെഗ്ഡെ 2023