ജെനിഫർ ആന്റണി
Jennifer Antony
1981 മാർച്ച് 30 -ന് ജനിച്ചു. മോഡലിംഗിലൂടെയാണ് ജെനിഫർ ആന്റണിയുടെ കരിയർ ആരംഭിയ്ക്കുന്നത്. 1992 -ൽ മിസ് ബാംഗ്ലൂർ ആയി തിരഞ്ഞടുക്കപ്പെട്ടതോടെയാണ് മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. നിരവധി ബ്രാൻഡുകൾക്ക് മോഡലായതിനുശേഷമാണ് ജെനിഫർ സിനിമയിലേയ്ക്ക് പ്രവേശിച്ചത്.
2013 -ൽ10.30 എ എം ലോക്കൽ കാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ജെനിഫർ ആന്റണി അഭിനയരംഗത്ത് അരങ്ങേറുന്നത്. തുടർന്ന്പത്തേമാരി,ഭാസ്ക്കർ ദി റാസ്ക്കൽ,പുതിയ നിയമം,അങ്കിൾ എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിലും പത്തിലധികം കന്നഡ സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും ജെനിഫർ അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
10.30 എ എം ലോക്കൽ കാൾ | മനു സുധാകരൻ | 2013 | |
നീ-ന | ഹേമാംബിക | ലാൽ ജോസ് | 2015 |
പത്തേമാരി | സലിം അഹമ്മദ് | 2015 | |
സാൾട്ട് മാംഗോ ട്രീ | ടീച്ചർ | രാജേഷ് നായർ | 2015 |
ഭാസ്ക്കർ ദി റാസ്ക്കൽ | സിദ്ദിഖ് | 2015 | |
കസബ | മുകുന്ദന്റെ ഭാര്യ | നിതിൻ രഞ്ജി പണിക്കർ | 2016 |
മരുഭൂമിയിലെ ആന | കമലന്റെ ഭാര്യ | വി കെ പ്രകാശ് | 2016 |
പുതിയ നിയമം | ക്ഷേമ | എ കെ സാജന്‍ | 2016 |
ഒരു സിനിമാക്കാരൻ | ഫ്‌ളാറ്റിലെ അന്തേവാസി | ലിയോ തദേവൂസ് | 2017 |
പുത്തൻപണം | ഷേണായിയുടെ ഭാര്യ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
ഒൻപതാം വളവിനപ്പുറം | വി എം അനിൽ | 2017 | |
അങ്കിൾ | ഗിരീഷ് ദാമോദർ | 2018 | |
പരോൾ | അലക്സിന്റെ പെങ്ങൾ | ശരത് സന്ദിത്ത് | 2018 |
ഒരൊന്നൊന്നര പ്രണയകഥ | സുബൈദ | ഷിബു ബാലൻ | 2019 |