ജയരാജ്

Jayaraj
ജയരാജ്
Date of Birth: 
Thursday, 4 August, 1960
എഴുതിയ ഗാനങ്ങൾ:6
സംവിധാനം:46
കഥ:19
സംഭാഷണം:14
തിരക്കഥ:15

ജയരാജ് എന്ന ജയരാജ് രാജശേഖരൻ നായർ,  1960ൽ കോട്ടയത്തു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെ താമസം, അദ്ദേഹത്തെ സിനിമയിലേക്ക് അടുപ്പിച്ചു. തിരുവനന്തപുരത്തെ അന്തരാഷ്ട ചലച്ചിത്രേത്സവം അതിനുള്ള ഒരു ഉത്പ്രേരകമായി മാറി. കുറസോവയുടെ ചിത്രങ്ങൾ അദ്ദേഹത്തെ സ്വാധീനിക്കുകയും തന്റെ പാത സിനിമയാണേന്നു തിരിച്ചറിയുകയും ചെയ്യുന്നത് ആ സമയത്താണൂ. പിന്നീടദ്ദേഹം ഭരതന്റെ സഹസംവിധായകനായി മാറുകയും, ചിലമ്പിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെ. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകൾ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്. നവരസങ്ങളെ ആസ്പദമാക്കി, 9 സിനിമകൾ നിർമ്മിക്കുവാൻ അദ്ദേഹം തീരുമാനിച്ചിരുന്നു, അതിൽ കരുണം, ശാന്തം, അത്ഭുതം, ഭീഭത്സ് എന്നിവ പൂർത്തിയാക്കുകയും ചെയ്തു. മികച്ച സംവിധായകനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.

മാതാപിതാക്കൾ : എൻ രാജശേഖരൻ നായർ, സാവിത്രി നായർ ഭാര്യ: സബിത ജയരാജ് , മക്കൾ: ധനു ജയരാജ്, കേശവ് ജയരാജ്

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ശാന്തമീ രാത്രിയിൽജയരാജ് 2025
കാഥികൻജയരാജ് 2023
ഹാസ്യംജയരാജ് 2022
മെഹ്ഫിൽജയരാജ് 2022
പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി 2022
അവൾജയരാജ് 2022
നിറയെ തത്തകളുള്ള മരം 2021
ബാക്ക്‌പാക്കേഴ്സ്ജയരാജ് 2020
രൗദ്രം 2018ജയരാജ് 2019
ഭയാനകംജയരാജ് 2018
വീരംജയരാജ് 2017
ഒറ്റാൽജോഷി മംഗലത്ത് 2015
ക്യാമൽ സഫാരിതോമസ് തോപ്പിൽക്കുടി 2013
പകർന്നാട്ടംജയരാജ് 2012
ദി ട്രെയിൻജയരാജ് 2011
നായികദീദി ദാമോദരൻ 2011
ലൗഡ് സ്പീക്കർജയരാജ് 2009
ഗുൽമോഹർദീദി ദാമോദരൻ 2008
ഓഫ് ദി പീപ്പിൾശ്രീകുമാര്‍ ശ്രേയസ്സ് 2008
ആനന്ദഭൈരവിമാടമ്പ് കുഞ്ഞുകുട്ടൻ 2007

കഥ

ചിത്രം സംവിധാനം വര്‍ഷം
ആകാശക്കോട്ടയിലെ സുൽത്താൻജയരാജ് 1991
ജോണി വാക്കർജയരാജ് 1992
അറേബ്യജയരാജ് 1995
ഹൈവേജയരാജ് 1995
കരുണംജയരാജ് 2000
മില്ലെനിയം സ്റ്റാർസ്ജയരാജ് 2000
ഫോർ ദി പീപ്പിൾജയരാജ് 2004
റെയിൻ റെയിൻ കം എഗെയ്ൻജയരാജ് 2004
ബൈ ദി പീപ്പിൾജയരാജ് 2005
ഓഫ് ദി പീപ്പിൾജയരാജ് 2008
ലൗഡ് സ്പീക്കർജയരാജ് 2009
ദി ട്രെയിൻജയരാജ് 2011
രൗദ്രം 2018ജയരാജ് 2019
ബാക്ക്‌പാക്കേഴ്സ്ജയരാജ് 2020
മെഹ്ഫിൽജയരാജ് 2022
ഹാസ്യംജയരാജ് 2022
അവൾജയരാജ് 2022
കാഥികൻജയരാജ് 2023
ശാന്തമീ രാത്രിയിൽജയരാജ് 2025

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ശാന്തമീ രാത്രിയിൽജയരാജ് 2025
കാഥികൻജയരാജ് 2023
അവൾജയരാജ് 2022
മെഹ്ഫിൽജയരാജ് 2022
ഹാസ്യംജയരാജ് 2022
ബാക്ക്‌പാക്കേഴ്സ്ജയരാജ് 2020
രൗദ്രം 2018ജയരാജ് 2019
ഭയാനകംജയരാജ് 2018
ക്രോസ്റോഡ്ലെനിൻ രാജേന്ദ്രൻ,അശോക് ആർ നാഥ്,ശശി പരവൂർ,നേമം പുഷ്പരാജ്,മധുപാൽ,പ്രദീപ് നായർ,രാജീവ് രവി,ബാബു തിരുവല്ല,അവിരാ റബേക്ക,നയന സൂര്യൻ,ആൽബർട്ട് ആന്റണി 2017
വീരംജയരാജ് 2017
പകർന്നാട്ടംജയരാജ് 2012
ദി ട്രെയിൻജയരാജ് 2011
ലൗഡ് സ്പീക്കർജയരാജ് 2009
കരുണംജയരാജ് 2000
അറേബ്യജയരാജ് 1995

സംഭാഷണം എഴുതിയ സിനിമകൾ

ഗാനരചന

ജയരാജ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ചന്ദനം ചാറുന്നഓഫ് ദി പീപ്പിൾവിനു തോമസ്ആനന്ദ് എസ്,ആതിര ജയകുമാർ 2008
ആരോ ഇരുളിൽരൗദ്രം 2018സച്ചിൻ ശങ്കർസച്ചിൻ ശങ്കർ 2019
* സ്നേഹിതനെവിടെബാക്ക്‌പാക്കേഴ്സ്സച്ചിൻ ശങ്കർആൻ ആമി 2020
ജനലിലാരോബാക്ക്‌പാക്കേഴ്സ്സച്ചിൻ ശങ്കർസൂരജ് സന്തോഷ്,അഖില ആനന്ദ് 2020
കാറ്റിൻ സാധകമോബാക്ക്‌പാക്കേഴ്സ്സച്ചിൻ ശങ്കർഹരിചരൺ ശേഷാദ്രി,അർച്ചന വിജയൻ 2020
മേലേമേലേ മേലേ മേലേബാക്ക്‌പാക്കേഴ്സ്സച്ചിൻ ശങ്കർഹരിചരൺ ശേഷാദ്രി 2020

അസിസ്റ്റന്റ് സംവിധാനം

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
പച്ചക്കുതിരകമൽ 2006

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
മാഡ്രിഡ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽമികച്ച അവലംബിത തിരക്കഥ 2019ഭയാനകം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച സംവിധായകൻ 2017ഭയാനകം
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച അവലംബിത തിരക്കഥ 2017ഭയാനകം
ക്രിസ്റ്റൽ ബെയർ പുരസ്‌ക്കാരം ബെർലിൻ ഫിലിം ഫെസ്റ്റിവൽമികച്ച ചിത്രം 2016ഒറ്റാൽ
ഗോൾഡൻ ഗേറ്റ് വേ പുരസ്‌ക്കാരം മുംബൈമികച്ച കുട്ടികളുടെ ചിത്രം 2015ഒറ്റാൽ
സുവർണ്ണ ചകോരം ഐ എഫ് എഫ് കെമികച്ച ചിത്രം 2015ഒറ്റാൽ
ഫിപ്രസ്കി പുരസ്ക്കാരംമികച്ച ചിത്രം 2015ഒറ്റാൽ
നെറ്റ്പാക് പുരസ്‌ക്കാരംമികച്ച മലയാള ചലച്ചിത്രം 2015ഒറ്റാൽ
ഓഡിയൻസ് പോൾ പുരസ്‌ക്കാരം ഐ എഫ് എഫ് കെമികച്ച ചിത്രം 2015ഒറ്റാൽ
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച പരിസ്ഥിതി ചിത്രം 2014ഒറ്റാൽ
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച ചിത്രം 2014ഒറ്റാൽ
ദേശീയ ചലച്ചിത്ര അവാർഡ്ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് 2005ദൈവനാമത്തിൽ
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച പ്രാദേശിക ചിത്രം (മലയാളം) 1996ദേശാടനം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച സംവിധായകൻ 1996ദേശാടനം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച രണ്ടാമത്തെ ചിത്രം 1992കുടുംബസമേതം