ജയപ്രദ

Jayaprada
Date of Birth: 
ചൊവ്വ, 3 April, 1962

ഇന്ത്യൻ ചലച്ചിത്ര നടി. 1962 ഏപ്രിലിൽ കൃഷ്ണ റാവുവിന്റെയും നീലവേണിയുടെയും മകളായി ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ ജനിച്ചു. അച്ഛൻ കൃഷ്ണ റാവു തെലുങ്കു സിനിമ ഫിനാൻസിയറായിരുന്നു. കുട്ടിക്കാലം മുതൽക്കുതന്നെ ജയപ്രദ നൃത്തം അഭ്യസിച്ചിരുന്നു. 1974- ൽ Bhoomi Kosam എന്ന തെലുങ്കു സിനിമയിൽ ഒരു രംഗത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് ജയപ്രദ സിനിമയിൽ പ്രവേശിയ്ക്കുന്നത്. 1976- ൽ  Anthuleni Katha എന്ന തെലുങ്കു സിനിമയിൽ നായികയായി. 1977- ൽ  Seetha Kalyanam എന്ന സിനിമയിൽ സീതാദേവിയായി അഭിനയിച്ച് പ്രേക്ഷക പ്രീതി നേടി. 1977-ൽ  Sanadi Appanna എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നായികയേയിക്കൊണ്ട് ജയപ്രദ കന്നഡ സിനിമയിലും എത്തി. 1979- ൽ Ninaithale Inikkum എന്ന സിനിമയിലൂടെ ജയപ്രദ തമിഴ് സിനിമാലോകത്തേയ്ക്ക് പ്രവേശിച്ചു. 1983- ൽ  Saagara Sangamam എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ജയപ്രദയ്ക്ക് ലഭിച്ചു.

 ഒരു കന്നട ചിത്രം ഹിന്ദിയിലേക്ക് പുനർനിർമ്മിച്ചപ്പോൾ ജയപ്രദ ആദ്യമായി ഹിന്ദിയിൽ അഭിനയിക്കുന്നത് 1979- ലാണ് Sargam എന്ന ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു. തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അഭിനയിച്ചു.  ജയപ്രദ മലയാള സിനിമയിൽ എത്തുന്നത് 1985-ൽ ഇറങ്ങിയ ഇനിയും കഥ തുടരും എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ്. പിന്നീട് 2000- ത്തിൽ മോഹൻലാൽ നായകനായ ദേവദൂതനിൽ  അഭിനയിച്ചു. 2004-ൽ ഈ സ്നേഹ തീരത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചു. 2011- ൽ മോഹൻലാലിനോടൊപ്പം പ്രണയം എന്ന സിനിമയിൽ അഭിനയിച്ചു.  തെലുങ്കു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ വിവിധ ഭാഷാ സിനിമകളിൽ അവയിലെ മുൻ നിര നായകൻ മാരുടെ നായികയായി നിരവധി ചിത്രങ്ങളിൽ ജയപ്രദ അഭിനയിച്ചിട്ടുണ്ട്. 1986- ൽ ജയപ്രദ നിർമ്മാതാവ് ശ്രികാന്ത് നഹതയെ വിവാഹം ചെയ്തു. പക്ഷെ, അദ്ദേഹം ഒരു കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളുള്ള ഒരാളായതു കൊണ്ട് ഈ വിവാഹം വളരെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. ജയപ്രദയ്ക്ക് കുട്ടികളില്ലാത്തതിനാൽ അവരുടെ സഹോദരിയുടെ ഒരു മകനെ അവർ ദത്തെടുത്തു വളർത്തുന്നു. 

ജയപ്രദ സിനിമയിലഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിലിറങ്ങി. 1994- ൽ തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു. 1996- ൽ രാജ്യസഭ മെംബറായി. കുറച്ചു വർഷങ്ങൾക്കുശേഷം തെലുങ്കുദേശം പാർട്ടി വിട്ട ജയപ്രദ സമാജ് വാദി പാർട്ടിയിൽ ചേർന്നു. 2004- ൽ റാം പൂറിൽ നിന്നും എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. 2009- ൽ വീണ്ടും എം പിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ ആർ എൽ ഡിയിൽ ചേർന്ന ജയപ്രദ ആ വർഷത്തെ ഇലക്ഷനിൽ പരാജയപ്പെട്ടു.  2019- ൽ ജയപ്രദ ബി ജെപിയിൽ അംഗത്വമെടുത്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സീതാ സ്വയംവരംബാപ്പു 1976
ചിലങ്കകെ വിശ്വനാഥ് 1977
മേഘസന്ദേശംദാസരി നാരായണ റാവു 1982
സാഗരസംഗമം മാധവികെ വിശ്വനാഥ് 1984
ഇനിയും കഥ തുടരും നിർമ്മലജോഷി 1985
അഗ്നിയാണു ഞാൻ അഗ്നി - ഡബ്ബിംഗ്കോദണ്ഡരാമ റെഡ്ഡി 1986
പക വരുത്തിയ വിന - ഡബ്ബിംഗ്പി സി റെഡ്ഡി 1986
ദേവദൂതൻ ആഞ്ജലീന ഇഗ്നേഷ്യസ് (അലീന)സിബി മലയിൽ 2000
ഈ സ്നേഹതീരത്ത് (സാമം) ലക്ഷ്മിശിവപ്രസാദ് 2004
പ്രണയം ഗ്രേസ്ബ്ലെസ്സി 2011
കിണർഎം എ നിഷാദ് 2018