ജയമാലിനി

Jayamalini

ഇന്ത്യൻ ചലച്ചിത്ര താരം.  1958 ഡിസംബർ 22-ന് ചെന്നൈയിൽ ജനിച്ചു. അലമേലു മങ്ക എന്നതായിരുന്നു യഥാർത്ഥ നാമം. 1974-ൽ അടടാനി അടുർസ്തം എന്ന തെലുങ്കു സിനിമയിലൂടെയാണ് ജയമാലിനിയുടെ തുടക്കം. 1974-ൽ തന്നെ ചട്ടക്കാരി എന്ന സിനിമയിലുടെ മലയാളത്തിലെത്തി. 1978-ൽ ഷാലിമാർ എന്ന ഹിന്ദി സിനിമയിലെ ഒരു ഡാൻസ് നമ്പറോടെയാണ് ജയമാലിനി പ്രശസ്തയാകുന്നത്. തുടർന്ന് തെലുങ്കു,തമിഴ്,കന്നഡ,മലയാളം,ഹിന്ദി..എന്നീ ഭാഷാ സിനിമകളിലെല്ലാം ജയമാലിനി അഭിനയിച്ചു. ഏതാണ്ട് അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐറ്റം നമ്പർ ഡൻസുകളിലൂടെയും ഗ്ലാമർ വേഷങ്ങളിലൂടെയുമായിരുന്നു ജയമാലിനി കൂടുതൽ പ്രശസ്തയായത്.

1994-ൽ ജയമാലിനി വിവാഹിതയായി. പോലീസ് ഉദ്യോഗസ്ഥനായിരുന്ന പാർഥിപനെയായിരുന്നു വിവാഹം ചെയ്തത്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അവർക്കുള്ളത്. ജയമാലിനി തന്റെ കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസിയ്ക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചട്ടക്കാരികെ എസ് സേതുമാധവൻ 1974
ഓമനക്കുഞ്ഞ് നർത്തകിഎ ബി രാജ് 1975
പൊന്നിതോപ്പിൽ ഭാസി 1976
അകലെ ആകാശംഐ വി ശശി 1977
കടുവയെ പിടിച്ച കിടുവഎ ബി രാജ് 1977
തുറുപ്പുഗുലാൻജെ ശശികുമാർ 1977
പരശുരാമൻസി എസ് റാവു 1978
ഇതാണെന്റെ വഴിഎം കൃഷ്ണൻ നായർ 1978
ആവേശം രതിവിജയാനന്ദ് 1979
പുതിയ വെളിച്ചം നർത്തകിശ്രീകുമാരൻ തമ്പി 1979
ശരപഞ്ജരം നർത്തകിടി ഹരിഹരൻ 1979
തുറമുഖംജേസി 1979
ഭക്തഹനുമാൻ നർത്തകിഗംഗ 1980
ഹൃദയം പാടുന്നു രാജുവിന്റെ ടീച്ചർജി പ്രേംകുമാർ 1980
ശക്തി (1980) നർത്തകിവിജയാനന്ദ് 1980
ലാവ നർത്തകിടി ഹരിഹരൻ 1980
നായാട്ട് ജയശ്രീകുമാരൻ തമ്പി 1980
പാലാട്ട് കുഞ്ഞിക്കണ്ണൻ നർത്തകിബോബൻ കുഞ്ചാക്കോ 1980
ശ്രീമാൻ ശ്രീമതി ഗായത്രിടി ഹരിഹരൻ 1981
കാഹളം ജയജോഷി 1981