ഹിഷാം അബ്ദുൾ വഹാബ്

Hesham Abdul Wahab
Date of Birth: 
Sunday, 14 October, 1990
ഹിഷാം അബ്ദുൾ വഹാബ്
എഴുതിയ ഗാനങ്ങൾ:1
സംഗീതം നല്കിയ ഗാനങ്ങൾ:56
ആലപിച്ച ഗാനങ്ങൾ:39

ആലപ്പുഴ സ്വദേശി. ജനനം സൗദി അറേബ്യയിയിലെ റിയാദിൽ 1990 ഒക്ടോബർ 14ന്. റിയാദിലെ തന്നെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പഠനം പൂർത്തിയാക്കിയ ശേഷം ഓഡിയോ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും സ്‌കൂൾ ഓഫ് ഓഡിയോ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  (SAE)ൽ നിന്ന് ഓഡിയോ പ്രൊഡക്ഷനിൽ ബിരുദവും നേടി. ചെറുപ്പകാലം മുതൽ തന്നെ കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പ്രൊഫഷണൽ പരിശീലനം നേടി. 8-ആം വയസ്സ് മുതൽ പാടാനും 11ആം വയസ് മുതൽ പിയാനോ പഠിക്കാനുമാരംഭിച്ചു. 

2007ൽ സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ ഹിഷാം ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും ജഡ്ജസിന്റെയും കാണികളുടെയും പ്രശംസ നേടുകയും ചെയ്തിരുന്നു.  സ്റ്റാർ സിങ്ങർ വേദിയിൽ നിന്നുള്ള പരിചയങ്ങൾ ഹിഷാമിന് ചലച്ചിത്രരംഗത്തും തുടക്കമിടാൻ സഹായകമായി. 2013ൽ പുറത്തിറക്കിയ മേരി ദു-ആ ‌എന്ന സിംഗിളായിരുന്നു ആദ്യത്തെ റെക്കോർഡിംഗ് പ്രോജക്റ്റ്. തുടർന്ന് ബ്രീട്ടീഷ്-ഇറാനിയൻ സംഗീതജ്ഞനായ സമി യൂസഫുമായി ചേർന്ന് "ഖദം ബദാ" എന്ന സൂഫി സംഗീത ഫ്യൂഷൻ ആൽബവും പുറത്തിറക്കി. 

സാൾട്ട് മാംഗോ ട്രീ എന്ന മലയാള സിനിമയിലൂടെയാണ് സംഗീതസംവിധായകനായി തുടക്കമിടുന്നത്. തുടർന്ന് സംഗീതസംവിധായകനായും ഗായകനായും മലയാള സംഗീതശാഖയിലും തമിഴുൾപ്പടെയുള്ള അന്യഭാഷകളിലും സാന്നിധ്യമറിയിച്ച് നിൽക്കുന്ന സംഗീതജ്ഞനായി മാറി. ആദ്യ സിനിമക്ക് ശേഷം കപ്പൂച്ചിനോ, പ്രേതമുണ്ട് സൂക്ഷിക്കുക, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, വർത്തമാനം, ചുഴൽ, ആനപ്പറമ്പിലെ വേൾഡ് കപ്പ്, മധുരം, ഹൃദയം തുടങ്ങിയ ചിത്രങ്ങൾക്കൊക്കെ സംഗീത സംവിധാനം നിർവ്വഹിച്ചു.

മികച്ച ഗായകനും നവാഗത സംഗീതപ്രതിഭയടക്കമുള്ള ചാനൽ അവാർഡുകൾ ലഭ്യമായിട്ടുണ്ട്. 

2018ൽ വിവാഹം ചെയ്ത അയിഷത്ത് സഫയാണ് ഹിഷാമിന്റെ പങ്കാളി.

ഹിഷാമിന്റെ ഫേസ്ബുക്ക്പ്രൊഫൈൽ |ഇൻസ്റ്റഗ്രാം പേജ്|IMDB പ്രൊഫൈൽ 

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണെറിഞ്ഞാൽട്രാഫിക്ക്എസ് രമേശൻ നായർമെജോ ജോസഫ് 2011
ലഡ്കിദി ട്രെയിൻറഫീക്ക് അഹമ്മദ്റക്കീബ് ആലം 2011
താഴ്‌വാരം മേലാകെതിരഅനു എലിസബത്ത് ജോസ്ഷാൻ റഹ്മാൻ 2013
സ്നേഹം ചേരും നേരംഓം ശാന്തി ഓശാനനവീൻ മാരാർഷാൻ റഹ്മാൻ 2014
ജീവനിൽ ആളുമീസ്വർഗ്ഗത്തേക്കാൾ സുന്ദരംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻരാകേഷ് കേശവൻ 2015
കാറ്റുമ്മേൽ അഞ്ചാറ്സാൾട്ട് മാംഗോ ട്രീഅസ്‌ലംഹിഷാം അബ്ദുൾ വഹാബ് 2015
കനവിൽ കനവിൽസാൾട്ട് മാംഗോ ട്രീഡോ മധു വാസുദേവൻഹിഷാം അബ്ദുൾ വഹാബ് 2015
അരേ തു ചക്കർവള്ളീം തെറ്റി പുള്ളീം തെറ്റിസൂരജ് എസ് കുറുപ്പ്സൂരജ് എസ് കുറുപ്പ് 2016
ഏത് മേഘമാരികൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോവിശാൽ ജോൺസൺഷാൻ റഹ്മാൻ 2016
തുമ്പികൾ താളംചിക്കൻ കോക്കാച്ചിബി കെ ഹരിനാരായണൻജാസി ഗിഫ്റ്റ് 2017
ഖുദായാവേകാപ്പുചിനോഫൈസ് ചൗധരിഹിഷാം അബ്ദുൾ വഹാബ് 2017
പുൽക്കൊടിയിൽടേക്ക് ഓഫ്റഫീക്ക് അഹമ്മദ്ഷാൻ റഹ്മാൻ 2017
ടോണി ടോണി എന്റെപ്രേതം ഉണ്ട് സൂക്ഷിക്കുകനിഷാദ് അഹമ്മദ്ഹിഷാം അബ്ദുൾ വഹാബ് 2017
ആരോമലേഹിസ്റ്ററി ഓഫ് ജോയ്ബി കെ ഹരിനാരായണൻജോവി ജോർജ് സുജോ 2017
ഒരു തീപോലെആട് 2ബി കെ ഹരിനാരായണൻഷാൻ റഹ്മാൻ 2017
സ്വപ്നം സ്വർഗ്ഗംപടയോട്ടംഅൻവർ അലിപ്രശാന്ത് പിള്ള 2018
സ്നേഹിതനോഅങ്ങനെ ഞാനും പ്രേമിച്ചുബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ് 2018
കണ്ണോരംമരുഭൂമിയിലെ മഴത്തുള്ളികൾബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ് 2018
ഇനിയുംനിത്യഹരിത നായകൻഹസീന എസ് കാനംരഞ്ജിൻ രാജ് വർമ്മ 2018
കണ്ണീർ മേഘങ്ങൾ ഇടനെഞ്ചം മൂടുന്നുവോസച്ചിൻമനു മൻജിത്ത്ഷാൻ റഹ്മാൻ 2019

ഗാനരചന

ഹിഷാം അബ്ദുൾ വഹാബ് എഴുതിയ ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കാറ്റുമ്മേൽ അഞ്ചാറ്സാൾട്ട് മാംഗോ ട്രീഅസ്‌ലംഹിഷാം അബ്ദുൾ വഹാബ് 2015
കനവിൽ കനവിൽസാൾട്ട് മാംഗോ ട്രീഡോ മധു വാസുദേവൻഹിഷാം അബ്ദുൾ വഹാബ് 2015
* കാതിലാരോ കാതിലാരോസാൾട്ട് മാംഗോ ട്രീറഫീക്ക് അഹമ്മദ്സിതാര കൃഷ്ണകുമാർ,മിഥുൻ ജയരാജ് 2015
ഖുദായാവേകാപ്പുചിനോഫൈസ് ചൗധരിഹിഷാം അബ്ദുൾ വഹാബ് 2017
എങ്ങനെ പാടേണ്ടുകാപ്പുചിനോവേണു വി ദേശംപി ജയചന്ദ്രൻ,മഞ്ജരി 2017
കാതോർത്തുകാപ്പുചിനോറഫീക്ക് അഹമ്മദ്നിവാസ് രഘുനാഥൻ 2017
എങ്ങനെ ഇലക്ട്രോകാപ്പുചിനോവേണു വി ദേശംഉദയ് രാമചന്ദ്രൻ,ആൻ ആമി 2017
ജാനാ റീപ്രൈസ്‌കാപ്പുചിനോഹസീന എസ് കാനംഅദീഫ് മുഹമ്മദ് 2017
ജാനാ മേരി ജാനാകാപ്പുചിനോഹസീന എസ് കാനംവിനീത് ശ്രീനിവാസൻ 2017
മെഹറുബാ മേരിപ്രേതം ഉണ്ട് സൂക്ഷിക്കുകഫൈസ് ചൗധരിപവിത്ര ചാരി,ഫൈസ് ചൗധരി 2017
ടോണി ടോണി എന്റെപ്രേതം ഉണ്ട് സൂക്ഷിക്കുകനിഷാദ് അഹമ്മദ്നാദിർഷാ,നിതിൻ രാജ്,ഹിഷാം അബ്ദുൾ വഹാബ് 2017
പഞ്ചാര കനവുള്ളഅങ്ങനെ ഞാനും പ്രേമിച്ചുനിഷാദ് അഹമ്മദ്വിജയ് യേശുദാസ് 2018
സ്നേഹിതനോഅങ്ങനെ ഞാനും പ്രേമിച്ചുബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ്,നജിം അർഷാദ് 2018
പാട്ടൊന്നു പാടല്ലോഅങ്ങനെ ഞാനും പ്രേമിച്ചുബി കെ ഹരിനാരായണൻവൈഷ്ണവ് ഗിരീഷ് 2018
തൊടു തൊടുഅങ്ങനെ ഞാനും പ്രേമിച്ചുനിഷാദ് അഹമ്മദ്ജോബ് കുര്യൻ 2018
നോക്കാതെ നോക്കാതെമരുഭൂമിയിലെ മഴത്തുള്ളികൾബി കെ ഹരിനാരായണൻനജിം അർഷാദ് 2018
കണ്ണോരംമരുഭൂമിയിലെ മഴത്തുള്ളികൾബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ് 2018
* ഒത്തിരി നാളായ്മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളപി കെ ഗോപിവിദ്യാധരൻ,ഷാഹിർ സമദ് 2019
* സഫർനാമ - ഹിന്ദിമൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളഷാജഹാൻ ഒരുമനയൂർഹിഷാം അബ്ദുൾ വഹാബ് 2019
നിറം തൊടാൻ വരൂഎവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾഹിഷാം അബ്ദുൾ വഹാബ്ഹിഷാം അബ്ദുൾ വഹാബ് 2020

ബാക്കിംഗ് വോക്കൽ

Music Arranger

സിനിമ സംവിധാനം വര്‍ഷം
ചുഴൽബിജു മാണി 2021