ഹാരി കീ
ഓസ്ട്രേലിയക്കാരനായ ഹാരി കീ വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിൽ പര്യടനത്തിനെത്തുകയും അവിചാരിതമായി Jaan E Mann എന്ന ഹിന്ദിചിത്രത്തിലെ എക്സ്ട്രാ ആർട്ടിസ്റ്റുകളിലൊരാളായി അഭിനയിക്കാൻ ഇടയാവുകയും ചെയ്തു. തുടർന്നും സിനിമകളിലെ ചെറുവേഷങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുന്നതിന് അവസരങ്ങൾ ലഭിച്ചപ്പോൾ, ഒരു വർക്ക് വിസ സംഘടിപ്പിച്ച് ഇന്ത്യയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ദോസ്താനാ, ഡാം 999 തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ഹരിഹരൻ- എ.ടി.വാസുദേവൻ നായർ ടീമിൻ്റെ 'കേരളവർമ്മപഴശ്ശിരാജാ' എന്ന ചിത്രത്തിലൂടെ ഹാരി മലയാള സിനിമയിലുമെത്തി. 2009 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മലബാർ അസിസ്റ്റൻ്റ് കലക്ടറായ തോമസ് ഹാർവേ ബേബർ എന്ന ഒരു പ്രധാന കഥാപാത്രമായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
2010 ൽ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും ഹാരി കീ വീണ്ടും ഇന്ത്യൻ സിനിമകളുടെ ഭാഗമായി. നിലവിൽ ഓസ്ട്രേലിയലിലെ സിഡ്നിയിൽ Key Impact എന്ന സ്ഥാപനം നടത്തുന്ന ഹാരി Speach Confidence Coach ആയും മോട്ടിവേറ്ററായും പ്രവർത്തിക്കുന്നു.. Speak for yourself എന്നൊരു പുസ്തകവും രചിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
കേരളവർമ്മ പഴശ്ശിരാജ | അസ്സി കളക്ടർ | ടി ഹരിഹരൻ | 2009 |
ഡാം 999 | സോഹൻ റോയ് | 2011 |