ഹരീഷ് പെരുമണ്ണ

Hareesh Perumanna
ഹരീഷ് കണാരൻ, ജാലിയൻ കണാരൻ ഫെയിം

കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ ജനിച്ചു. ഗണപത് സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹരീഷും സംഘവും അവതരിപ്പിച്ച നാടം എന്ന നാടകം സ്ക്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഹരീഷ് മിമിക്രി വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പല മിമിക്രി ട്രൂപ്പുകളിലായി നിരവധി വേഡികളിൽ ഹരീഷ് പെർഫോം ചെയ്തു.

മഴവിൽ മനോരമ ചാനലിലെ കോമദി ഉത്സവം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ഹരീഷ് പ്രശസ്തനാകുന്നത്. ഹരീഷ് അവതരിപ്പിച്ച ജാലിയൻ കണാരൻ എന്ന കഥാപാത്രം വലിയ തോതില് പ്രേക്ഷക പ്രീതിനേടി. റിയാലിറ്റിഷോയിൽ നിന്ന് കിട്ടിയ പ്രശസ്തി ഹരീഷിന് സിനിമയിലേയ്ക്കുള്ള അവസരങ്ങൾ തുറന്നുകൊടുത്തു. 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത് ജയറാം നായകനായഉത്സാഹ കമ്മിറ്റിഎന്ന സിനിമയിലാണ് ഹരീഷ് ആദ്യമായി അഭിനയിച്ചത്. തുടർന്ന്സപ്തമശ്രീ തസ്ക്കര, റ്റു കണ്ട്രീസ്, കുഞ്ഞിരാമായണം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈനഎന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ അഭിനയിച്ചു. എല്ലാം ഹാസ്യ കഥാപാത്രങ്ങളായിരുന്നു.

ഹരീഷിന്റെ ഭാര്യ സന്ധ്യ സ്ക്കൂൾ അദ്ധ്യാപികയാണ്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഉൽസാഹ കമ്മിറ്റി ജാലിയൻ കണാരൻഅക്കു അക്ബർ 2014
സപ്തമ.ശ്രീ.തസ്ക്കരാഃ കള്ളൻഅനിൽ രാധാകൃഷ്ണമേനോൻ 2014
ടൂ കണ്ട്രീസ് ബ്രോക്കർ സാജൻ കൊയിലാണ്ടിഷാഫി 2015
രാജമ്മ@യാഹു തട്ടുകട ചന്ദ്രൻരഘുരാമ വർമ്മ 2015
സാൾട്ട് മാംഗോ ട്രീ ഷഫീഖ്രാജേഷ് നായർ 2015
അച്ഛാ ദിൻ മദനൻജി മാർത്താണ്ഡൻ 2015
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ വക്കീൽ ആനന്ദക്കുട്ടൻഹരിദാസ് 2015
ബെൻവിപിൻ ആറ്റ്‌ലി 2015
നീ-ന പി കുഞ്ഞബ്ദുള്ളലാൽ ജോസ് 2015
കുഞ്ഞിരാമായണംബേസിൽ ജോസഫ് 2015
കിംഗ് ലയർ പുഷ്പകുമാർലാൽ 2016
ഹലോ നമസ്തേ സഖാവ് രമേശൻജയൻ കെ നായർ 2016
മുദ്ദുഗൗ പുത്തരിവിപിൻ ദാസ് 2016
കാപ്പിരിത്തുരുത്ത്‌ തബല പൂക്കുഞ്ഞ്സഹീർ അലി 2016
വെൽക്കം ടു സെൻട്രൽ ജെയിൽസുന്ദർദാസ് 2016
ഡാർവിന്റെ പരിണാമം ഹരീഷ്ജിജോ ആന്റണി 2016
മരുഭൂമിയിലെ ആന സുകുവിന്റെ അളിയൻവി കെ പ്രകാശ് 2016
അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർസെന്നൻ പള്ളാശ്ശേരി 2016
ഒപ്പം വീരൻപ്രിയദർശൻ 2016
സ്വർണ്ണ കടുവ ജോജുജോസ് തോമസ് 2016

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
മേരാ നാം ഷാജിനാദിർഷാ 2019