ഗീത വിജയൻ
മലയാളചലച്ചിത്ര താരം. 1972- ജൂൺ 22-ന് തൃശ്ശൂരിൽ ജനിച്ചു. അച്ഛൻ ഡോക്ടർ വിജയൻ, അമ്മ ശാരദാമണി. തൃശൂർ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിലാണു ഗീത പത്തുവരെ പഠിച്ചത്. കോളജ് വിദ്യാഭ്യാസം ചെന്നൈയിൽ. ബന്ധുവായിരുന്ന പ്രശസ്ത നടി രേവതിയാണ് ഗീതയെ ചലച്ചിത്ര മേഖലയിലേയ്ക്കെത്തിയ്ക്കുന്നത്. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ ആയിരുന്നു ആദ്യ ചിത്രം. അതിൽ ഗീത വിജയൻ അവതരിപ്പിച്ച മായ എന്ന കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടതോടെ അവരെ തേടി നിരവധി സിനിമകൾ വന്നു.
നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നൂറിലധികം മലയാള ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു ഹിന്ദി ചിത്രങ്ങളിൽ ഗീത വിജയൻ അഭിനയിച്ചു. തേന്മാവിൻ കൊമ്പത്ത്- ന്റെ റീമേക്കായ സാത്ത് രംഗ് കി സപ്നേ ആയിരുന്നു അതിലൊന്ന്.
നടനും മോഡലുമായ സതീഷ് കുമാറിനെയാണ് ഗീത വിവാഹം ചെയ്തത്. ഭർത്താവിനൊപ്പം ഇപ്പോൾ ചെന്നൈയിൽ താമസിയ്ക്കുന്നു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ലസാഗു ഉസാഘ | |||
ഇൻ ഹരിഹർ നഗർ | മായ | സിദ്ദിഖ്,ലാൽ | 1990 |
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് | മഞ്ജു | പി ജി വിശ്വംഭരൻ | 1991 |
ചാഞ്ചാട്ടം | മേരി | തുളസീദാസ് | 1991 |
കൺകെട്ട് | ശ്രീദേവി | രാജൻ ബാലകൃഷ്ണൻ | 1991 |
ഗാനമേള | ലക്ഷ്മി | അമ്പിളി | 1991 |
നഗരത്തിൽ സംസാരവിഷയം | സരിത | തേവലക്കര ചെല്ലപ്പൻ | 1991 |
ഗൃഹപ്രവേശം | തുളസി | മോഹൻ കുപ്ലേരി | 1992 |
അപാരത | ഐ വി ശശി | 1992 | |
മാന്ത്രികച്ചെപ്പ് | പി അനിൽ,ബാബു നാരായണൻ | 1992 | |
ഫസ്റ്റ് ബെൽ | ബീന | പി ജി വിശ്വംഭരൻ | 1992 |
വക്കീൽ വാസുദേവ് | ശോഭ | പി ജി വിശ്വംഭരൻ | 1993 |
ജാക്ക്പോട്ട് | സ്റ്റെല്ല | ജോമോൻ | 1993 |
ഗാന്ധർവ്വം | സോണി | സംഗീത് ശിവൻ | 1993 |
സിറ്റി പോലീസ് | മായ | വേണു നായർ | 1993 |
സ്ത്രീധനം | പ്രസന്നൻ | പി അനിൽ,ബാബു നാരായണൻ | 1993 |
സരോവരം | ജയ | ജേസി | 1993 |
വരണമാല്യം | വിജയ് പി നായർ | 1994 | |
ക്യാബിനറ്റ് | സജി | 1994 | |
ഭാര്യ | സുജാത | വി ആർ ഗോപാലകൃഷ്ണൻ | 1994 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
2 ഹരിഹർ നഗർ | ലാൽ | 2009 |