ജി കെ പിള്ള

G K Pilla
ജി കെ പിള്ള - അഭിനേതാവ്
GK Pillai

മലയാള ചലച്ചിത്ര നടൻ. 1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ചു. ജി.കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം പന്ത്രണ്ട് വർഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്ക്  പ്രേംനസീറുമായി പരിചയപ്പെട്ടത്  ജി കെ പിള്ളയ്ക്ക്  സിനിമാമോഹത്തിന് കാരണമായി. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 1954-ൽ സ്നേഹ സീമ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് തന്റെ അഭിനയജീവിതത്തിന് ആരംഭം കുറിച്ചു. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. 350- ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലൻ വേഷങ്ങൾ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു അദ്ദേഹം. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ,. 2005-മുതലാണ് ജി കെ പിള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിയ്ക്കാൻ തുടങ്ങിയത്. കടമറ്റത്തു കത്തനാർ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയൽ. തുടർന്ന് വിവിധചാനലുകളിലായി പല സീരിയലുകളിൽ ജി കെ പിള്ള അഭിനയിച്ചു. 2011 - 14 കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബപ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ആറ് മക്കളാണ് അവർക്കുള്ളത്. മക്കൾ ‌- പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്നേഹസീമ പൂപ്പുള്ളി തോമസ്എസ് എസ് രാജൻ 1954
ഹരിശ്ചന്ദ്ര വിശ്വാമിത്രൻആന്റണി മിത്രദാസ് 1955
മന്ത്രവാദി നിത്യകല്യാണിയുടെ അച്ഛൻപി സുബ്രഹ്മണ്യം 1956
കൂടപ്പിറപ്പ്ജെ ഡി തോട്ടാൻ 1956
ദേവസുന്ദരിഎം കെ ആർ നമ്പ്യാർ 1957
അച്ഛനും മകനും കോൺസ്റ്റബിൾ വേലുപ്പിള്ളവിമൽകുമാർ 1957
മിന്നുന്നതെല്ലാം പൊന്നല്ല ജഡ്ജിആർ വേലപ്പൻ നായർ 1957
നായരു പിടിച്ച പുലിവാല് ഗോപിപി ഭാസ്ക്കരൻ 1958
നാടോടികൾ ദയാനന്ദൻഎസ് രാമനാഥൻ 1959
ശബരിമല ശ്രീഅയ്യപ്പൻ ഭാനുവിക്രമൻശ്രീരാമുലു നായിഡു 1961
ജ്ഞാനസുന്ദരി ശീമോൻ രാജാവ്കെ എസ് സേതുമാധവൻ 1961
അരപ്പവൻകെ ശങ്കർ 1961
ഉമ്മിണിത്തങ്കജി വിശ്വനാഥ് 1961
വേലുത്തമ്പി ദളവ സമ്പ്രതിപ്പിള്ളജി വിശ്വനാഥ്,എസ് എസ് രാജൻ 1962
വിധി തന്ന വിളക്ക് തമ്പിഎസ് എസ് രാജൻ 1962
ശ്രീരാമപട്ടാഭിഷേകം വിശ്വാമിത്രൻജി കെ രാമു 1962
സ്വർഗ്ഗരാജ്യംപി ബി ഉണ്ണി 1962
സ്നാപകയോഹന്നാൻപി സുബ്രഹ്മണ്യം 1963
കലയും കാമിനിയും ഉഷയുടെ അച്ഛൻപി സുബ്രഹ്മണ്യം 1963
സത്യഭാമ ശ്വതധന്വാവ്എം എസ് മണി 1963