ഉസ്താദ് ഹോട്ടൽ

Released
Ustad Hotel

കഥാസന്ദർഭം: 

വെപ്പുകാരൻ കരീമിന്റെ (തിലകൻ) മകന്റെ മകനായ ഫൈസിയുടേ ആഗ്രഹം മികച്ച ഒരു ഷെഫായി ലണ്ടനിലെ ഒരു വലിയ റസ്റ്റോറന്റിൽ ജോലി ചെയ്യണമെന്നായിരുന്നു. ആ ആഗ്രഹത്തിനു എതിരു നിന്ന ഉപ്പ അബ്ദു റസാഖു(സിദ്ദിഖ്) മായി പിണങ്ങിപ്പിരിഞ്ഞ് ഉപ്പൂപ്പയുടേ ഹോട്ടലിൽ ജോലിയെടുക്കുന്നു. ആളുകളുടെ വിശപ്പു മാറ്റി വയറും മനസ്സും നിറക്കുന്ന കരീമിക്കയുടേ പാചകത്തിന്റെ രസക്കൂട്ട് സ്വായത്തമാക്കുകയും വിദേശ ജോലി നിരാകരിച്ച് ചുറ്റുമുള്ള ജീവിതങ്ങളെ മനസ്സിലാക്കി അവർക്കൊപ്പം പാചകത്തിന്റെ കൈപ്പുണ്യവുമായി വിജയിത്തിലേക്കെത്തുന്ന ഫൈസി (ദുൽഖർ സൽമാൻ) എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് മുഖ്യ പ്രമേയം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
150മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 June, 2012
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോഴിക്കോട്

Actors & Characters

Cast: 
ActorsCharacter
ഫൈസി
കരീമിക്ക
ഫഹാന
അബ്ദുൾ റസാഖ്
ഉമ്മർ
റെസ്റ്റോറന്റ് ഉടമ
എക്സിക്യൂട്ടീവ് ഷെഫ്
കല്ലുമ്മക്കായ ബാൻഡ് വയലിനിസ്റ്റ്
ബാങ്ക് മാനേജർ
ഉസ്താദ് ഹോട്ടലിലെ ജീവനക്കാരൻ
അബ്ദുള്ള
മെഹറൂഫ്
ഫാത്തിമ ഫൈസിയുടെ സഹോദരിമാരിൽ ഒരാൾ
ഫസീഹ ഫൈസിയുടെ സഹോദരിമാരിൽ ഒരാൾ
കരീമിക്കയുടെ കൗമാരം
ഹാജിയാർ
നാരായണ്‍ കൃഷ്ണൻ
കല്ലുമ്മേക്കായ ബാൻഡ്
ട്രക്ക് ഡ്രൈവർ
ഷഹാനയുടെ അനുജത്തി
ഫൗസിയ
റെയിഡിന് വരുന്ന പോലീസ്-1
റെയിഡിന് വരുന്ന പോലീസ്-2
ഫരീദ
കല്ലുമ്മേക്കായ ബാൻഡ് അംഗം
കല്ലുമ്മേക്കായ ബാൻഡ് അംഗം
ഫാരിസ
ഇന്റർവ്യൂ ചെയ്യുന്ന ആൾ
ക്രിസ്റ്റീന
ട്രക്ക് ക്ലീനർ
ഇസ്മയിൽ
ഹോട്ടലിലെ കസ്റ്റമർ
പോലീസ് -3

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 
അവലംബം: 
http://newindianexpress.com/entertainment/malayalam/article553690.ece?

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • കേരള കഫൈയിലെ "ബ്രിഡ്ജി"നു ശേഷം അൻവർ റഷീദ് അഞ്ജലി മേനോനുമായിച്ചേർന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രം പ്ലാൻ ചെയ്തിരുന്നെങ്കിലും “സാൾട്ട്&പെപ്പർ” പുറത്ത് വന്നതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.
  • സിനിമയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ മധുരയിലെ പാചകക്കാരനെ സൃഷ്ട്ടിച്ചത് താജ് ഹോട്ടലിലെ ഷെഫായി ജോലി നോക്കി പിന്നീട് സോഷ്യല്‍ വര്‍ക്കര്‍ ആയി മാറിയ നാരായണന്‍ കൃഷ്ണന്‍ എന്ന യഥാര്‍ത്ഥ ജീവിതത്തിലെ ക്യാരക്ടറില്‍ നിന്നുമാണു. 
  • ഉസ്താദ്‌ ഹോട്ടലില്‍ ഒന്ന് രണ്ടു സീനുകളില്‍ ഒട്ടകം കടന്നു പോവുന്ന രംഗം വരുന്നുണ്ട്. പ്രതീക്ഷിച്ചതില്‍ നിന്നും ഒരാഴ്ച റിലീസ്‌ വൈകാന്‍ കാരണം ഒട്ടകങ്ങളെ സിനിമയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി കിട്ടാത്തത് കൊണ്ടാണ്  എന്നൊരു അഭിപ്രായം പരന്നിരുന്നു. പിന്നീട് സംവിധായകന്‍ തന്നെ അത് നിഷേധിച്ചിരുന്നു. 
കഥാസംഗ്രഹം: 

മലബാറിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിലെ ചെറുപ്പക്കാരനായ അബ്ദുൾ റസാഖ് (സിദ്ദിഖ്) തനിക്കൊരു ആൺകുഞ്ഞ് ജനിക്കണം എന്നു വളരെ ആശിച്ചിരുന്നു. ഭാര്യ (പ്രവീണ) ആദ്യം പ്രസവിച്ചത് നാലു പെൺകുട്ടികളെയായിരുന്നു. അഞ്ചാമനായി ഫൈസി(ദുൽഖർ സൽമാൻ) പിറന്നുവെങ്കിലും നിരന്തരമായ പ്രസവം ഫൈസിയുടേ ഉമ്മയെ രോഗിയാക്കുകയും മരണപ്പെടുത്തുകയും ചെയ്തു. അഞ്ച് മക്കളോടൊപ്പം ദുബായിലേക്ക് പോയ അബ്ദു റസാഖ് മകന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായിരുന്നു. സഹോദരിമാരെ വിവാഹം ചെയ്തയച്ചതോടെ ഫൈസിയും ഒറ്റക്കായി. ഫൈസിയുടേ ഇഷ്ടപ്രകാരം സ്വിറ്റ്സർലണ്ടിൽ ഉപരിപഠനത്തിനു പോയ ഫൈസിക്ക് അവിടെ ഒരു ഗേൾഫ്രണ്ട് ഉണ്ടെന്ന കാര്യം അറിഞ്ഞ സഹോദരിമാർ ഫൈസിയുടെ വിവാഹം നടത്താൻ പ്ലാൻ ചെയ്യുന്നു. നാട്ടിലെ അറിയപ്പെടുന്ന സമ്പന്നരായ മുസ്ലീം വീട്ടിലെ  പെൺകുട്ടി ഷാഹ്ന (നിത്യാമേനോൻ)യെ ഫൈസി പെണ്ണുകാണുന്നുണ്ടെങ്കിലും താൻ ഷെഫ് ആണെന്നറിഞ്ഞപ്പോൾ പെൺകുട്ടിയും വീട്ടൂകാരും അതിന് സമ്മതിക്കുന്നില്ല. ഫൈസി വിദേശപഠനത്തിനു പോയത് ഷെഫ് ആകാനാണ്‌ എന്നറിഞ്ഞ ഉപ്പയും അവനോട് ദ്വേഷ്യപ്പെടുന്നു. ഫൈസിയും പാസ് പോർട്ടും ക്രെഡിറ്റ് കാർഡും പിടിച്ചു വെക്കുന്നു. വീട്ടിൽ നിന്നും ആരുമറിയാതെ ഒളിച്ചു പോകുന്ന ഫൈസി തന്റെ ഉപ്പൂപ്പയായ കരീമിക്ക(തിലകൻ)യുടേ ഉസ്താദ് ഹോട്ടലിൽ തങ്ങുന്നു. പാചകത്തിന്റെ ബാലപാഠങ്ങൾ കരീമിക്ക പഠിപ്പിച്ചു കൊടുക്കുന്നു.അതിനുവേണ്ടി ചാക്ക് ചുമക്കാനും, മേശ വൃത്തിയാക്കാനും പാത്രം കഴുകാനും ഫൈസി നിർബന്ധിതനാകുന്നു. തത്വജ്ഞാനിയായ കരീമിക്കയുടെ ശുപാർശ കൊണ്ട് തൊട്ടടുത്ത ബീച്ച് വേ ഹോട്ടലിൽ ഒരു ഷെഫിന്റെ ജോലി ഫൈസിക്ക് ലഭിക്കുന്നു.  ക്രമേണ കരീമിക്കയും ഫൈസിയും ഗാഢമായി അടുപ്പത്തിലാകുന്നു. ഇതിനിടയിൽ ഫൈസി യാദൃശ്ചികമായി ഷാഹ്നയെ കണ്ടുമുട്ടുന്നു. കണ്ടു മുട്ടുന്നതിന്റെ പിറ്റേന്ന് ഷാഹനയുടേ വിവാഹ നിശ്ചയമായിരുന്നു.

റെസ്റ്റോറന്റിൽ കണ്ടുമുട്ടിയ ഇറ്റാലിയൻ ഷെഫിൽ നിന്ന് ലണ്ടനിലേക്ക് പോകാനുള്ള ഒരു അവസരം ഫൈസിക്ക് ലഭിക്കുന്നു. പക്ഷെ അപ്പോഴേക്കും കരീമിക്കയുടേ ആരോഗ്യവും ഉസ്താദ് ഹോട്ടലിന്റെ നിലനിൽ‌പ്പുമൊക്കെ തകരാറിലാകുന്നു. ഫൈസി ഒരു തീരുമാനമെടുക്കാനാവാതെ ആശയക്കുഴപ്പത്തിലാകുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്: 
ഓഡിയോഗ്രാഫി: 
ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 

ചമയം

ചമയം (പ്രധാന നടൻ): 
മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
ക്യാമറ സംഘം / സഹായികൾ: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ആനിമേഷൻ & VFX: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
ടെക്നിക്കൽ ഹെഡ് (VFX): 
ക്രിയേറ്റീവ് ഹെഡ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
ലൊക്കേഷൻ മാനേജർ: 

പബ്ലിസിറ്റി വിഭാഗം

കാരിക്കേച്ചേഴ്സ്: 
ടൈറ്റിലർ: 
നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി

റഫീക്ക് അഹമ്മദ്ഗോപി സുന്ദർഗോപി സുന്ദർ,അന്ന കാതറീന വാലയിൽ
2

വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ

റഫീക്ക് അഹമ്മദ്ഗോപി സുന്ദർഹരിചരൺ ശേഷാദ്രി
3

മേല്‍ മേല്‍ മേല്‍ വിണ്ണിലെ

റഫീക്ക് അഹമ്മദ്ഗോപി സുന്ദർനരേഷ് അയ്യർ,അന്ന കാതറീന വാലയിൽ
4

സുബാനളളാ

ഗോപി സുന്ദർനവീൻ അയ്യർ
5

സഞ്ചാരി നീ

റഫീക്ക് അഹമ്മദ്ഗോപി സുന്ദർലഭ്യമായിട്ടില്ല
Submitted 12 years 10 months ago byrakeshkonni.
Contribution Collection: 
ContributorsContribution
പ്ലോട്ട്, കഥാസാരം, മറ്റു വിവരങ്ങൾ എന്നിവ ചേർത്തു