തട്ടാശ്ശേരി കൂട്ടം

Released
Thattasseri Koottam
Thattasseri Koottam
Thattasseri Koottam
Thattasseri Koottam

കഥാസന്ദർഭം: 

സ്വർണ്ണപ്പണിക്കാരനായ ഒരു യുവാവിൻ്റെ പ്രണയവും അതിനെത്തുടർന്നുണ്ടാവുന്ന പൊല്ലാപ്പുകളുമാണ് ഇതിവൃത്തം.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
175മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 11 November, 2022
OTT Links: 

Actors & Characters

Cast: 
ActorsCharacter
സഞ്ജു
അബ്ബാസ്
കലേഷ്
പ്രിൻസിപ്പാൾ
വിജയരാഘവന്റെ ഭാര്യ
കൃഷ്ണൻ തട്ടാൻ
രവീന്ദ്രൻ
കാലൻ അന്ത്രു
ശ്രീക്കുട്ടൻ
ഉസ്മാനിക്ക
സുബ്ബു
സബ് ഇൻസ്പെക്ടർ
അശോകൻ
കാശി
ശ്രീക്കുട്ടൻ്റെ അച്ഛൻ
അന്ധനായ വീട്ടുടമ
സബ് ഇൻസ്പെക്ടർ
മീൻ കാരൻ
സ്വിഗ്ഗി ഓർഡർ ചെയ്ത ആൾ
ഹിൽഡ
ശ്രീക്കുട്ടൻ്റെ ഭാര്യ
ഇന്ദിര
സ്വർണ്ണലത
ആതിര
കന്നടക്കാരൻ സ്വാമി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
വിതരണം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

സിവിൽ സർവീസ് കോച്ചിംഗിന് ആറു വർഷമായി പോകുന്നുണ്ടെങ്കിലും അതിൽ യാതൊരു ശ്രദ്ധയുമില്ലാത്തയാളാണ് സഞ്ജു.  ടാക്സി ഡ്രൈവറായും ഫുഡ് ഡെലിവറി സർവീസിലെ ചില ചില്ലറ ജോലികളും ചെയ്യുന്നുമുണ്ട്.   അയാളുടെ അമ്മാവനും സ്വർണ്ണപ്പണിക്കാരനുമായ കൃഷ്ണൻ വീട്ടിനോടു ചേർന്ന് തട്ടാശ്ശേരി ജൂവലറി വർക്സ് എന്നൊരു സ്ഥാപനം നടത്തുന്നു. നല്ലൊരു ചിത്രകാരനും സ്വർണ്ണപ്പണിക്കാരനുമാണെങ്കിലും സഞ്ജുവിന് ആ പണിയിൽ വലിയ താത്പര്യമില്ല.

തൻ്റെ മകൾക്ക്  കല്യാണത്തിന് അണിയാൻ വേണ്ടി, ഇതുവരെ വന്നിട്ടില്ലാത്ത ഡിസൈനിൽ ഒരു മാല തയാറാക്കാൻ നവരത്ന ജൂവലറി ഉടമയായ രവീന്ദ്രനോട്  അക്ബർ അലി എന്നൊരു വൻ ബിസിനസുകാരൻ ആവശ്യപ്പെടുന്നു. തൻ്റെ സുഹൃത്തായ  കൃഷ്ണനെയാണ് മാലയുണ്ടാക്കാൻ രവീന്ദ്രൻ ഏല്പിക്കുന്നത്. പല ഡിസൈനുകളും  നോക്കിയിട്ടും കൃഷ്ണന് തൃപ്തിയാവുന്നില്ല. അയാളുടെ കഷ്ടപ്പാട് കണ്ട സഞ്ജു ഒരു ഡിസൈൻ വരച്ചുനല്കുന്നു.

ഇതിനിടയിൽ, നേരത്തെ ടാക്സിയിൽ എയർപോർട്ടിൽ കൊണ്ടുവിട്ടിട്ടുള്ള ആതിരയുമായി ഒരു ചാരിറ്റി ഇവന്റിൽ വച്ച് സഞ്ജു കൂടുതൽ പരിചയപ്പെടുന്നു. രവീന്ദ്രൻ്റെ മകളാണ് ആതിര. കോളജിലെ ഒരു ഫാഷൻ ഷോയ്ക്കു വേണ്ടി ആഭരണം തയാറാക്കാൻ ആതിര സഞ്ജുവിനെ ഏല്പിക്കുന്നു. 

ദേഹത്ത് തേങ്ങ വീണ് കൃഷ്ണൻ കിടപ്പിലായതിനെത്തുടർന്ന് അക്ബർ അലിക്കുള്ള മാല സഞ്ജു പണിയുന്നു. എന്നാൽ, ആ തിരക്കിനിടയിൽ ആതിരയ്ക്കുള്ള മാല ഉണ്ടാക്കാൻ അയാൾ മറക്കുന്നു. ഫാഷൻ ഷോയുടെ തലേന്ന് ആതിര അന്വേഷിക്കുമ്പോഴാണ് അയാൾ മാലയുടെ കാര്യം ഓർക്കുന്നതു തന്നെ. അതിനെച്ചൊല്ലി ആതിരയും സഞ്ജുവും പിണങ്ങുന്നു.

അക്ബർ അലിക്കു വേണ്ടി പണിഞ്ഞ മാല സഞ്ജു രാത്രിയിൽ ഹോസ്റ്റലിലെത്തി ആതിരയ്ക്ക് നല്കുന്നു. പിറ്റേന്ന് ആതിര ആ മാലയണിഞ്ഞ് ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ അക്ബർ അലി കാണുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. കൃഷ്ണനും രവീന്ദ്രനും തമ്മിൽ അതിനെച്ചൊല്ലി തർക്കിക്കുന്നു. എല്ലാവരും കുറ്റപ്പെടുത്തുന്നതോടെ സഞ്ജു ആകെ വിഷമത്തിലാകുന്നു. ഇതിനിടയിൽ സഞ്ജുവും ആതിരയും തമ്മിലുള്ള പ്രണയം അവളുടെ വീട്ടിലറിയുന്നു. കൃഷ്ണന്റെ വീട്ടിലെത്തുന്ന രവീന്ദ്രൻ, പണിയും പണവുമില്ലാത്ത സഞ്ജുവിന് എങ്ങനെ തൻ്റെ മകളെ നല്കുമെന്ന് ചോദിക്കുന്നു.

കൃഷ്ണൻ തൻ്റെ പേരിലുള്ള പറമ്പും മറ്റും, വിറ്റും പണയപ്പെടുത്തിയും നല്കിയ പണവും സുഹൃത്തുക്കളുടെ സഹായവും കൊണ്ട് സഞ്ജു ഒരു ജൂവലറി തുടങ്ങുന്നു.എന്നാൽ  ഉദ്ഘാടനത്തിനു തലേ രാത്രി ജൂവലറി ആരോ കൊള്ളയടിക്കുന്നു. സഞ്ജുവിൻ്റെ സുഹൃത്തായ അബ്ബാസിൻ്റെ വാപ്പയും ജൂവലറിയിലെ സെക്യൂരിറ്റിയുമായ ഉസ്മാനെ കള്ളൻമാർ തലയ്ക്കടിച്ചു കൊല്ലുന്നു. പോലീസിൻ്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നു കണ്ട സഞ്ജുവും കൂട്ടുകാരും സ്വന്തം നിലയിൽ അന്വേഷണം ആരംഭിക്കുന്നു.

ഒരു കടക്കാരൻ പറഞ്ഞ സൂചന വച്ച് കള്ളൻമാർ വന്ന വണ്ടിയെയും അതിൻ്റെ ഉടമയെയും സഞ്ജുവും കൂട്ടുകാരും കണ്ടെത്തുന്നു. അയാൾ നല്കിയ സൂചനകൾ അനുസരിച്ച് കള്ളൻമാർ തങ്ങിയ വീട്ടിലെത്തിയെങ്കിലും അവർ സ്ഥലം വിട്ടിരുന്നു. എന്നാൽ അവിടെ നിന്നു കിട്ടിയ ഒരു ഗ്യാസ് ബില്ലിലെ സൂചനകൾ വച്ച് സഞ്ജുവും മറ്റും രാമനാഥപുരത്തുള്ള തിരുട്ടുഗ്രാമത്തിലെത്തുന്നു. ഒരു ഇൻഫോർമറുടെ സഹായത്തോടെ, മോഷണം നടത്തിയ മൂന്നു പേരെയും സഞ്ജു കണ്ടെത്തുന്നു. അവരെ അവിടെ വച്ചു പിടികൂടുന്നത് അസാധ്യമാണെന്ന് ഇൻഫോമർ പറയുന്നു. എന്നാൽ കള്ളൻമാർ ശബരിമലയിൽ  പോകാറുണ്ടെന്നും അവിടെ വച്ചു പിടിക്കാമെന്നും അയാൾ പറയുന്നു.

സഞ്ജുവും കൂട്ടരും ശബരിമലയെത്തുന്നു.അവിടെ വച്ച് തമിഴ്നാട്ടിൽ നിന്നു തീർത്ഥാടനത്തിനു വന്ന ഒരു പോലീസ് Slയെയും അയാളുടെ അമ്മയെയും  കുഞ്ഞു മകനെയും അവർ കാണുന്നു. മകന് അസ്വസ്ഥതയുണ്ടാകുമ്പോൾ ആശുപത്രിയിലെത്തിക്കുന്നത് സഞ്ജുവും കൂട്ടുകാരുമാണ്.  മൂന്നു കള്ളൻമാരും ശബരിമലയിലെത്തുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

കള്ളൻമാരെ സഞ്ജുവും കൂട്ടുകാരും ആക്രമിച്ച് കീഴടക്കുന്നു. അതിനിടയിൽ SI അവിടെയെത്തുന്നു. അയാൾ കള്ളൻമാരുടെ പങ്കാളിയാണെന്ന് രാമനാഥപുരത്തു വച്ചു തന്നെ സഞ്ജു അറിഞ്ഞതാണ്. അയാളുടെ മകനെയും അമ്മയേയും  വിട്ടുകിട്ടണമെങ്കിൽ മോഷ്ടിച്ച സ്വർണം തിരികെത്തരണമെന്ന് സഞ്ജു പറയുന്നു. ഗത്യന്തരമില്ലാതെ SI ഉം കള്ളൻമാരും സ്വർണം തിരികെ നല്കുന്നു. മടങ്ങിപ്പോകുന്ന വഴിയിൽ, അവർ സഞ്ചരിക്കുന്ന കാർ അബ്ബാസിൻ്റെ ചേട്ടൻ ഇക്ബാൽ എക്സ്കവേറ്റർ ഉപയോഗിച്ച് തകർത്ത് പുഴയിൽ തള്ളുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
സിങ്ക് സൗണ്ട്: 

ചമയം

ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
ക്യാമറ സംഘം / സഹായികൾ: 
ഡിറ്റ്: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ട്രെയിലർ കട്സ്: 
ഗ്രാഫിക്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
വി എഫ് എക്സ് (വി എഫ് എക്സ് സ്റ്റുഡിയോ): 
അസിസ്റ്റന്റ് ക്യാമറ: 
അസോസിയേറ്റ് കലാസംവിധാനം: 
VFX സൂപ്പർവൈസർ: 
ഡി ഐ സ്റ്റുഡിയോ: 
സബ്ടൈറ്റിലിംഗ്: 
സോഷ്യൽ മീഡിയ കോർഡിനേറ്റർ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
ലെയ്സൺ ഓഫീസർ: 
ലൈൻ പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 
പ്രോജക്റ്റ് കോർഡിനേറ്റർ: 

സെക്കന്റ് യൂണിറ്റ്

സെക്കന്റ് യൂണിറ്റ് ക്യാമറ: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 
സ്റ്റിൽ അസിസ്റ്റന്റ്: 
പബ്ലിസിറ്റി: 
ഫോക്കസ് പുള്ളേസ്: 
Submitted 5 years 3 months ago byNeeli.
Contribution Collection: 
ContributorsContribution
Music director,singer