സ്പാനിഷ് മസാല

Spanish Masala

കഥാസന്ദർഭം: 

സ്പെയിൻ പശ്ചാത്തലത്തിൽ ഒരു സ്പാനിഷ് പെൺകുട്ടിയുടേയും രണ്ടു മലയാളി യുവാക്കളുടേയും ത്രികോണ പ്രേമകഥ.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
153മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 20 January, 2012
വെബ്സൈറ്റ്: 
http://www.spanishmasala.com/

Actors & Characters

Cast: 
ActorsCharacter
ചാർളി
രാഹുൽ
മേനോൻ സാർ
കമീല
ആയമ്മ
സാറാമ്മ (ചാർളിയുടേ അമ്മ)
പപ്പൻ
മജീദ്

Main Crew

അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

സിനിമയുടേ പരാമാവധി ഭാഗങ്ങൾ(90%) സ്പെയിനിൽ ചിത്രീകരിച്ചിരിക്കുന്നു.

മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് യുവതി(ഡാനിയേല സാക്കേരി)നായികയാകുന്നു.

സ്പെയിനിലെ പ്രസിദ്ധമായLa TomatinaFestival ഈ സിനിമയിൽ കാണിക്കുന്നുണ്ട്.

കഥാസംഗ്രഹം: 

വീട്ടിലെ പ്രാരാബ്ധങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഗ്രൂപ്പ് വിസയിൽ സ്പെയിനിലെത്തുന്ന മിമിക്രി ആർട്ടിസ്റ്റ് ആയ ചാർളിയെ (ദിലീപ്)  ഒരു ഇന്ത്യൻ റെസ്റ്റോറന്റെ ഉടമ മജീദ് (ഗോപാലകൃഷ്ണൻ) താൽക്കാലികമായി സഹായിക്കുന്നു. മജീദിനു വേണ്ടി റെസ്റ്റോറന്റിന്റെ പുറത്ത് വിവിധതരം ദോശകൾ ഉണ്ടാക്കുന്ന ഓപ്പൻ റെസ്റ്റോറന്റ് ആയി ചാർളി ജോലി തുടങ്ങുന്നു. പതിനാറു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ സ്പാനിഷ് അംബാസഡറായിരുന്ന ക്ലെമന്റ് (ഫെർണാണ്ടസ്) ഏക മകൾ കമീല (ഡാനിയേല സാക്കേരി)യുമായി സ്വദേശത്തു വിശ്രമ ജീവിതം നയിക്കുകയാണ്. യാദൃശ്ചികമായി കമീല തങ്ങളുടെ മാനേജർ മേനോനുമായി (ബിജു മേനോൻ) യാത്രാമദ്ധ്യേ ഈ റെസ്റ്റോറന്റും ദോശയും കാണുകയും അത് കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചാർളിയുടേ സ്പാനിഷ് മസാല കഴിച്ച കമീല, എന്നും ബ്രേക്ക് ഫാസ്റ്റിനു സ്പാനിഷ് മസാല വേണമെന്നു നിർബന്ധം പിടിക്കുന്നു. അതിനുവേണ്ടി മേനോൻ ചാർളിയെ കൊട്ടാരത്തിലെ കുക്ക് ആയി നിയമിക്കുന്നു. അപോഴാണ് ചാർളി അറിയുന്നത് കമീല ഒരു കാഴ്ച മങ്ങിയ (അന്ധയായ) ഒരു പെൺ കുട്ടിയാണെന്ന്. മറ്റൊരു കുക്ക് ആയ പപ്പനിൽ(നെൽസൺ) നിന്നും കൊട്ടാരത്തിലേയുംകമീലയുടേയും കഥകൾ അറിയുന്നത്. കമീലയെ വളർത്തിയ ആയമ്മ (വിനയപ്രസാദ്)യുടേ മകൻ രാഹുലു(കുഞ്ചാക്കോ ബോബൻ)മായി കമീല പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ എതിർത്ത കാമിലയുടെ പപ്പ ക്ലമന്റ് അവരെ അകറ്റാൻ വേണ്ടി രാഹുലിനെ തന്റെ പോർച്ചുഗലിലെ എസ്റ്റേറ്റ് നോക്കാൻ പറഞ്ഞയക്കുന്നു. അവിടെ വെച്ച് ഒരു ആക്സിഡന്റിൽ രാഹുൽ മരണപ്പെട്ടു. അതിന്റെ ഷോക്കിൽ പപ്പയോട് ദ്വേഷ്യപ്പെട്ട കാമില കൊട്ടാരത്തിലെ സ്റ്റെയർ കേസിൽ നിന്നും താഴെ തലയടിച്ച് വീണു രോഗബാധിതയാകൂന്നു. ആ അപകടത്തിൽ കമീലക്ക് അന്ധത സംഭവിക്കുകയും രാഹുലിന്റെ വിരഹത്തിൽ വിഷാദത്തിലാകുകയും ചെയ്യുന്നു. ആ അവസരത്തിലാണ് ചാർളി അവിടെ കുക്ക് ആയി ജീലിക്കെത്തുന്നത്. പിന്നീട് ചാർളിയുടെ സാന്നിദ്ധ്യം കമീലയെ സന്തോഷവതിയാക്കുന്നു. കമീലക്കു വേണ്ടി ചാർളി മിമിക്രി അവതരിപ്പിക്കുകയും മരിച്ചു പോയ രാഹുലിന്റെ ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്നു. കമീല വീണ്ടും സന്തോഷവതിയായി ജീവിക്കുന്നു. കമീലയുടെ സന്തോഷത്തിനു കാരണം ചാർളിയാണെന്നു മനസ്സിലാക്കിയ ക്ലമന്റ് കമീലയെ ചാർളിയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നു. ആ വിവരം നാട്ടിൽ അമ്മയോട് പറയാനും അമ്മയെ സ്പെയിനിലേക്ക് കൊണ്ടുവരാനും വേണ്ടി ചാർളി നാട്ടിലേക്ക് പോകുന്നു. കണ്ണു ചികിത്സയിലായിരുന്ന കമീലക്ക് കാഴ്ച തിരിച്ച് കിട്ടുന്ന ഒരു സന്തോഷ വേളയിലാണ് കൊട്ടാരത്തിൽ വലിയൊരു ദുരന്തം സംഭവിക്കുന്നത്. ആ ദുരന്തത്തിന്റെ പരിസമാപ്തിയിൽ സാക്ഷ്യം വഹിക്കാൻ എത്തുന്ന മറ്റൊരു അതിഥിയെക്കണ്ട് എല്ലാവരും നടുങ്ങി.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അക്കരെ നിന്നൊരു

ആർ വേണുഗോപാൽവിദ്യാസാഗർവിനീത് ശ്രീനിവാസൻ,സുജാത മോഹൻ
2

ആരെഴുതിയാവോ

ആർ വേണുഗോപാൽവിദ്യാസാഗർകാർത്തിക്,ശ്രേയ ഘോഷൽ
3

ഹയ്യോ അയ്യോ അയ്യയ്യോ

ആർ വേണുഗോപാൽവിദ്യാസാഗർഫ്രാങ്കോ,യാസിൻ നിസാർ
4

ഇരുളിൽ ഒരു കൈത്തിരി

ആർ വേണുഗോപാൽവിദ്യാസാഗർകാർത്തിക്,വിദ്യാസാഗർ
5

ഓമനത്തിങ്കൾ

ഇരയിമ്മൻ തമ്പിവിദ്യാസാഗർലഭ്യമായിട്ടില്ല
6

ഇരുളിൽ ഒരു കൈത്തിരി

ആർ വേണുഗോപാൽവിദ്യാസാഗർഉദിത് നാരായണൻ,വിദ്യാസാഗർ
Submitted 13 years 3 months ago bynanz.
Contribution Collection: 
Contribution
പ്ലോട്ട്, സിനോപ്സിസ്, കൗതുകങ്ങൾ & കഥാപാത്രങ്ങളുടെ വിവരങ്ങൾ എന്നിവ ചേർത്തു