ശൃംഗാരവേലൻ

Released
Shringaravelan (Malayalam Movie)

കഥാസന്ദർഭം: 

നെയ്തുഗ്രാമത്തിലെ സാധാരണക്കാരനായ കണ്ണനും (ദിലീപ്) കോട്ടയിൽ കോവിലകത്തെ തമ്പുരാന്റെ ചെറുമകളായ രാധു(വേദിക)വും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലും അവരുടെ പ്രണയവും അപ്രവചനീയമായ പ്രണയാന്ത്യവും നർമ്മരസത്തിൽ അവതരിപ്പിക്കുന്നു

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 14 September, 2013

 മായാമോഹിനി എന്ന എക്കാലത്തേയും വലിയ ഹിറ്റിന് ശേഷം ദിലീപും ജോസ് തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ശൃംഗാരവേലൻ .ചിത്രത്തിൽ തമിഴ് താരം വേദികയാണ് നായിക. ലാൽ, നെടുമുടിവേണു, ബാബുരാജ് തുടങ്ങിയവരുമുണ്ട്. രചന: ഉദയ്കൃഷ്ണ, സിബി കെ. തോമസ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. ജയ്സണ്‍ എളങ്ങളമാണ് സിനിമ നിർമ്മിച്ചത്.

Actors & Characters

Cast: 
ActorsCharacter
കണ്ണൻ
യേശു
മഹാലിംഗം
വാസു
കോവിലകം തമ്പുരാൻ
അയ്യപ്പനാശാൻ (കണ്ണന്റെ അച്ഛൻ)
രാധിക
കാർ ഡ്രൈവർ
പലിശക്കാരൻ കുറുപ്പ്
സാവിത്രി (കണ്ണന്റെ അമ്മ)
കൈനോട്ടക്കാരൻ
ഐശ്വര്യ റാണി
നാരായണൻ നായർ (ഐശ്വര്യറാണിയുടെ ഭർത്താവ്)
അവറാച്ചൻ മുതലാളി
കാര്യസ്ഥൻ ഗോവിന്ദൻ
ജ്യോത്സ്യൻ തിരുമൽപ്പാട്
കോവിലകം തമ്പുരാട്ടി
ഡി ജി പി
പോലീസ് ഇൻസ്പെക്ടർ ടിന്റു
ഭാസ്കരൻ
പ്രൊഫഷണൽ കില്ലർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

കുത്താമ്പുള്ളി എന്ന നെയ്തുഗ്രാമത്തിൽ തറിയിൽ വസ്ത്രങ്ങൾ നെയ്ത് പേരെടുത്ത ആളായിരുന്നു അയ്യപ്പനാശാൻ(ബാബു നമ്പൂതിരി) അദ്ദേഹവും ഭാര്യ സാവിത്രിയും(അംബികാ മോഹൻ) ഏക മകൻ കണ്ണനും(ദിലീപ്) അടങ്ങുന്നതാണൂ കുടുംബം. കണ്ണൻ ഫാഷൻ ഡിസൈനിങ്ങ് കോഴ്സ് പാസ്സായെങ്കിലും അതിലൊന്നും താല്പര്യമില്ലാതെയും ജോലിയിൽ അചഛനെ സഹായിക്കാതേയും എത്രയും പെട്ടെന്ന് പണക്കാരനാകാനുള്ള കുറുക്കുവഴികൾ തേടിക്കൊണ്ടിരിക്കുകയാണൂ. പക്ഷെ കണ്ണന്റെ ഏതു ശ്രമവും പരാജയത്തിൽ കലാശിക്കും. കണ്ണന്റെ ഈ തരികിട പണികൾക്ക് കൂട്ടായി ആത്മ സുഹൃത്ത് വാസു(കലാഭവൻ ഷാജോൺ)വുമുണ്ട്. 

ഒരു ദിവസം കണ്ണനും കുടുംബവും ആശുപത്രിയിൽ നിന്നു ഏറെ വൈകി വീട്ടിലെത്തിയപ്പോൾ വീട്ടിലാരോ അതിക്രമിച്ചു കയറിയതായി കണ്ടു. യേശു(ലാൽ) എന്ന വാടക ഗുണ്ടയായിരുന്നു അത്. അടുത്ത ദിവസം തന്നെ അയാളെ കണ്ണൻ തന്ത്രപൂർവ്വം ഒഴിവാക്കിയെങ്കിലും യേശു ഒരു ഒഴിയാബാധയായി കണ്ണന്റെ വീട്ടിൽ തിരിച്ചെത്തി താമസം തുടങ്ങി. ഒരു ദിവസം യേശുവിന്റെ ഗുണ്ടാപ്പണിക്കായി കണ്ണനും വാസുവും യേശുവിനൊപ്പം പോകാൻ തീരുമാനിച്ച അന്നു തന്നെ അയ്യപ്പനാശാൻ കണ്ണനെ ഒരു ജോലി ഏൽപ്പിക്കുന്നു. അകലെയുള്ള കോട്ടയിൽ കോവിലകത്തെ തമ്പുരാനെ കണ്ട് താൻ നെയ്ത ഒരു പട്ടു സാരി ഏൽപ്പിക്കണം. അതായിരുന്നു ഉദ്യമം. തമ്പുരാന്റെ കളിക്കൂട്ടുകാരനായിരുന്നു അയ്യപ്പനാശാൻ. തമ്പുരാന്റെ പേരക്കുട്ടിയുടെ വിവാഹ നിശ്ചയത്തിനു ഉടുക്കാനുള്ള പട്ടുസാരിയായിരുന്നു അത്. യേശുവുമൊത്തുള്ള യാത്ര മാറ്റിവച്ച് കണ്ണനും വാസുവും കൊട്ടാരത്തിലേക്ക് പോകുന്നു. തമ്പുരാന്റെ ചെറുമകൾ രാധു(വേദിക)വിന്റെ ജാതകത്തിൽ ചില പ്രശ്നങ്ങൾ ഉള്ളതു കാരണം അതിനുള്ള ചില പരിഹാരക്രിയകൾ നടക്കുന്ന സമയമായിരുന്നു അത്. പൂജക്കിടയിൽ  അബദ്ധത്തിൽ കണ്ണന്റെ കയ്യിലുള്ള പുടവ രാധുവിന്റെ കയ്യിലേക്ക് വീഴുന്നു. പൂജക്കിടയിൽ വിഘ്നം സംഭവിച്ചതിനാൽ പരിഹാരക്രിയകൾ കഴിയുന്ന സമയം വരേയും കണ്ണനോട് അവിടെ താമസിക്കാൻ പറയുന്നു.

കൊട്ടാരത്തിൽ എത്തിയ സമയത്ത് തന്നെ രാധുവിനെ കണ്ട കണ്ണന്റെ മനസ്സിൽ അവളോട് ഇഷ്ടം തോന്നിയിരുന്നു. കൊട്ടാരത്തിലെ താമസത്തിനിടയിൽ ഒരുദിവസം രാധുവിന്റെ മുറിയിൽ കയറിയ കണ്ണൻ തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നു. പരിഹാരനാളിൽ നാലമ്പല ദർശനത്തിനായി രാധുവും തമ്പുരാനും കുടുംബവും കണ്ണനും യാത്ര പോകുന്നു. തിരിച്ചെത്തിയ അവർ കണ്ടത് കോപാകുലനായ ഡിജിപി (ജോയ് മാത്യു) എന്നു വിളിക്കുന്ന രാധുവിന്റെ അച്ഛനെയാണൂ. 

കണ്ണൻ കരുതുന്ന പോലെ തന്റെ അച്ഛൻ പോലീസ് ഡി ജി പി അല്ലെന്നും ബോംബെയിൽ ജനിച്ചു വളർന്ന തന്നെയും കൊണ്ട് അച്ഛൻ ഇങ്ങോട്ട് വന്നതിനും കല്യാണം നടത്തി അമേരിക്കയിലേക്ക് അയക്കുന്നതിനും ചില ഗൂഡ ലക്ഷ്യങ്ങൾ ഉണ്ടെന്നും രാധു കണ്ണനോട് വെളിപ്പെടുത്തുന്നു. രാധുവിന്റെ പശ്ചാത്തലവും ഡി ജി പിയുടെ ഗൂഡലക്ഷ്യവും കണ്ണൻ മനസ്സിലാക്കുന്നു. എന്തു വില കൊടുത്തും താൻ ഇഷ്ടപ്പെടുന്ന രാധുവിനെ രക്ഷിക്കണമെന്നു കണ്ണൻ തീർച്ചപ്പെടുത്തുന്നു

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

അസി സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഇന്ദ്രനീലാങ്ങളോ പ്രണയാർദ്ര

റഫീക്ക് അഹമ്മദ്ബേണി-ഇഗ്നേഷ്യസ്മധു ബാലകൃഷ്ണൻ
2

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ

റഫീക്ക് അഹമ്മദ്ബേണി-ഇഗ്നേഷ്യസ്മാസ്റ്റർ സുബിൻ ഇഗ്നേഷ്യസ്,ടെൽസി നൈനാൻ
3

നാലമ്പലമാണയാനൊരു

റഫീക്ക് അഹമ്മദ്താൻസൻ ബേർണിസുദീപ് കുമാർ,ജ്യോത്സ്ന രാധാകൃഷ്ണൻ
4

നീർത്തുള്ളികൾ തോരാതെ

കീരവാണി
റഫീക്ക് അഹമ്മദ്ബേണി-ഇഗ്നേഷ്യസ്തുളസി യതീന്ദ്രൻ,താൻസൻ ബേർണി
5

അശകൊശലെൻ പെണ്ണുണ്ടോ

നാദിർഷാനാദിർഷാനാദിർഷാ,അഫ്സൽ
Submitted 11 years 7 months ago byNeeli.
Contribution Collection: 
ContributorsContribution
വിശദ വിവരങ്ങളും കഥാസാരവും ചേർത്തു