സാരഥി
ആംബുലൻസ് ഡ്രൈവറാണ് ക്രിസ്റ്റി. പ്രത്യേകിച്ച് ഉതരവാദിത്വങ്ങളൊന്നുമില്ലാതെ ജീവിതത്തെ നിസംഗ ഭാവത്തോടെ കാണുന്ന ക്രിസ്റ്റി ആംബുലൻസിൽ ഒരു മൃതദേഹവുമായി ഹൈറേഞ്ചിലേയ്ക്ക് യാത്ര തിരിയ്ക്കുന്നു. മരിച്ചയാളുടെ ബന്ധുക്കളും ഒപ്പമുണ്ട്. പതിവ് തെറ്റിയുള്ള യാത്രയിൽ ക്രിസ്റ്റി നേരിടുന്ന പ്രതിസന്ധികളും സംഭവബഹുലമായ അനുഭവങ്ങളുമാണ് സാരഥി ചിത്രം പറയുന്നത്.
ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗോപാലന്‍ മനോജ് സംവിധാനം ചെയ്ത 'സാരഥി'. മൂവീസ് നെസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ ശ്രീകുമാർ എ ഡി നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എഎസ്‌ഐ സുബ്രഹ്മണ്യത്തെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നു. നെടുമുടി വേണു, സുനില്‍ സുഖദ, തലൈവാസല്‍ വിജയ്, ബൈജു, ശ്രുതിബാല, സീമാ ജി നായര്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിന് നവാഗതരായ രഞ്ജിത്ത് കഥയും രാജേഷ് കെ രാമന്‍ തിരക്കഥയും ഒരുക്കുന്നു. ഗോപീ സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.
Actors & Characters
Actors | Character |
---|---|
എഎസ്‌ഐ സുബ്രഹ്മണ്യം | |
ക്രിസ്റ്റി | |
ലോറി ഡ്രൈവർ | |
ലോറി ഡ്രൈവറുടെ കൂടെ ഉള്ള പയ്യൻ | |
ആശുപത്രിയിലെ രോഗിയുടെ ബന്ധു | |
Main Crew
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
![]() | 119.63 KB |