സമൂഹം

Released
Samooham

കഥാസന്ദർഭം: 

ഒരു സാധാരണ കുടുംബ ജീവിതം ആഗ്രഹിക്കുന്ന രാജലക്ഷ്‌മി എന്ന മധ്യവർഗ്ഗ സ്ത്രീ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ രാഷ്ട്രീയത്തിൽ വരികയും എം എൽ എ ആവുകയും ചെയ്യുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്ന അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, അതോടു അവൾ എങ്ങനെ പ്രതികരിക്കുന്നു, പോരാടുന്നു എന്നതാണ് 'സമൂഹം' എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 25 June, 1993

Actors & Characters

Cast: 
ActorsCharacter

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

കോടതിയിൽ പവിത്രൻ കൃഷ്ണമൂർത്തിക്കെതിരെ എല്ലാ രേഖകളും ഹാജറാക്കുന്നു. പവിത്രൻ മാറ്റാരുമല്ല രാമചന്ദ്രൻ തന്നെയായിരുന്നു. കോടതി കൃഷ്ണമൂർത്തിയെ ശിക്ഷിക്കുന്നു. വിലങ്ങു വച്ച് പുറത്തു കൊണ്ടു വരുമ്പോൾ അയാൾ പോലിസ് ഇൻസ്‌പെക്ടറുടെ തോക്കെടുത്ത് പവിത്രനെ വെടി വയ്ക്കുന്നു. തുടർന്നുണ്ടായ സംഘട്ടണത്തിൽ സുധാകരനും മജീദിനോടൊപ്പം ചേരുന്നു. സ്വയരക്ഷയ്ക്കായും രാമചന്ദ്രനെ കൊന്ന കോപത്തിലും മജീദ് കൃഷ്ണമൂർത്തിയെ കുത്തി കൊല്ലുന്നു. സുധാകരൻ രാജലക്ഷ്മിയുടെ രാഷ്ട്രീയപ്രവർത്തനത്തിന് എല്ലാ സഹായവും സഹകരണവും വാഗ്ദാനം ചെയ്യുന്നു

കഥാസംഗ്രഹം: 

സുധാകരൻ(സുരേഷ് ഗോപി )ഒരു എഞ്ചിനീയർ ആണ്. പക്ഷെ കൃഷിയിൽ താൽപ്പര്യം ഉള്ളത് കൊണ്ട് അതിലേക്ക് തിരിഞ്ഞു. മടിയൻമാരായ പണിക്കാരെ കൊണ്ട് പണിയെടുപ്പിക്കാൻ സുധാകരൻ സമർത്ഥനാണ്. സുധാകരന്റെ അമ്മ (മാവേലിക്കര പൊന്നമ്മ ), സഹോദരി തുളസി ( സുവർണ്ണ മാത്യു ), കാര്യസ്ഥൻ (മാമുക്കോയ ) എന്നിവരാണ് അയാളുടെ സംരക്ഷണത്തിൽ. സുധാകരന് വേണ്ടി വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന അയാളുടെ കളികൂട്ടുകാരി രാജലക്ഷ്‌മി (സുഹാസിനി ) ബ്ലോക്ക്‌ ഓഫീസർ ആയി ആ ഗ്രാമത്തിലേയ്ക്ക് വരുന്നത് അവനെ കൂടുതൽ സന്തോഷവാനാക്കി.

പെട്ടെന്ന് വീട്ടിലേയ്ക്ക് വരണമെന്ന് ഫോൺ വന്നപ്പോൾ രാജലക്ഷ്മി കാര്യസ്ഥനോടൊപ്പം പരിഭ്രാന്തയായി വീട്ടിലെത്തി. ആ മണ്ഡലത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണപക്ഷം പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാർഥിയായി രാജലക്ഷ്‌മി മത്സരിക്കണം, അതിനു വേണ്ടിയാണ് വിളിപ്പിച്ചത്. മരിച്ചു പോയ അച്ഛൻ മാധവൻ മാഷിന്റെ രാഷ്ട്രീയ ശിഷ്യനായ ബാലൻ പൊതുവാൾ(നെടുമുടി വേണു )ആണ് ഇത് ഒരുക്കി വച്ചത്. അതിൽ നിന്നും തടി ഊരാൻ രാജലക്ഷ്മി ആവതു ശ്രമിച്ചുവെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അമ്മ (ടി ആർ ഓമന ), അമ്മാവൻ (ശങ്കരാടി ),  അനിയത്തി രാധിക (സുനിത ), ചേച്ചി ( സീനത്ത് ), ചേച്ചിയുടെ ഭർത്താവ് സുകുമാരൻ ( ജോസ് പെല്ലിശേരി ) തുടങ്ങി സുധാകരൻ വരെ അവളെ നിർബന്ധിച്ചപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാജലക്ഷ്മി ജയിച്ച് എം എൽ എ ആയി.

ചിത്രകാരൻ വർമ്മ (തിക്കുറിശ്ശി ) വാർദ്ധക്യം കാരണം നടക്കാൻ വയ്യാതെ വീട്ടിൽ തന്നെ കഴിയുന്നു. മകൻ ഉദയൻ (വിനീത് ),മകൾ ഗോപിക (ബിന്ദു പണിക്കർ ), പേരക്കുട്ടി(ദേവി ) എന്നിവർ ആ കുടുംബം പൂർണ്ണമാക്കുന്നു. തൊഴിൽ രഹിതനായ അഭ്യസ്തവിദ്യനാണ് മജീദ് (മനോജ്‌ കെ ജയൻ ). അന്യായത്തിന് എതിരായി പ്രവർത്തിക്കുന്നവൻ. അവൻ സുഹൃത്ത് രാമചന്ദ്രനോടൊപ്പം ( ശ്രീനിവാസൻ ) ആണ് താമസം. രാമചന്ദ്രൻ ഒരു ഫാക്ടറിയിലാണ് ജോലി. മജീദിന് എപ്പോഴും ഒരു സഹായമായി നിൽക്കുന്നത് അവനാണ്. സ്പിരിറ്റ്‌ കയറ്റിയ ഒരു ലോറി ഓവർ സ്പീഡിൽ ഓടിച്ച് ഗോപികയെയും അവളുടെ മകളെയും ഇടിച്ചു വീഴ്ത്തി. ഇത് കണ്ട ജനം, മജീദ്, രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ ആ ലോറി തടഞ്ഞു തല്ലി തകർത്തു. ഗോപിക പരിക്കുകളോടെ ആശുപത്രിയിൽ അഡ്മിറ്റ് ആയി. പക്ഷേ മകൾ മരിച്ചു. ആ സ്പിരിറ്റ്‌ ലോറി ബിസിനസ്സ്കാരനും രാഷ്ട്രീയ സ്വാധീനമുള്ളവനുമായ കൃഷ്ണമൂർത്തി(ജോൺ അമൃത് രാജ് ) യുടേതായിരുന്നു. അയാളുടെ ലോറി തല്ലിതകർത്തതിന് പ്രതികാരമായി അയാളുടെ ഗുണ്ടകൾ, ആന്റോ (കുണ്ടറ ജോണി )യുടെ നേതൃത്വത്തിൽ ചേരിയിൽ പോയി കയ്യിൽ കിട്ടിയവരെയൊക്കെ തല്ലിയും വീടുകൾ തകർത്തും പകരം വീട്ടി. ചിലരെയൊക്കെ പിടിച്ചു കൊണ്ടുപോയി അവരുടെ ഗോഡൗണിൽ അടച്ചു വച്ചിട്ടുണ്ട്. ചേരി നിവാസികൾ പോലീസിൽ പരാതി നൽകാൻ പോയപ്പോൾ പോലീസ് അവരുടെ പരാതി കേൾക്കാൻ തയ്യാറായില്ല. അവരുടെ ആവശ്യ പ്രകാരം ആ രാത്രിയിൽ തന്നെ രാജലക്ഷ്‌മി പോലീസ് സ്റ്റേഷനിൽ അവർക്ക് വേണ്ടി ഹാജരായി. അവളുടെ നിർബന്ധത്തിന് വഴങ്ങി പോലീസ് S P (രാജൻ പി ദേവ് ) കൃഷ്ണമൂർത്തിയുടെ ഗോഡൗൺ റെയിഡ് ചെയ്ത് ചേരി നിവാസികളെ മോചിതരാക്കി.

ജോണി (സുധീഷ് )യുടെ ചേട്ടൻ പൊള്ളലേറ്റ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. പക്ഷെ ഡ്യൂട്ടി ഡോക്ടർ ചന്ദ്രൻ മേനോൻ (ശിവ്ജി ), രോഗിയെ ശുശ്രൂഷിക്കാതെ വീട്ടിൽ ഇരുന്ന് ക്രിക്കറ്റ്‌ കണ്ട് രസിച്ചു. അത് കാരണം ചേട്ടൻ മരിച്ചപ്പോൾ രാജലക്ഷ്‌മിയുടെ സഹായത്തോടെ ജോണി പോലീസിൽ പരാതി നൽകി. കൃഷ്ണമൂർത്തിയുടെ അനന്തിരവൻ കൂടി ആയ ഡോക്ടർ അറസ്റ്റ് ചെയ്യപ്പെടുന്നു. കേസ് പിൻവലിക്കാൻ ജോണിയുടെ മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും അയാൾ വഴങ്ങാത്തത് കൊണ്ട് കൃഷ്ണമൂർത്തിയുടെ ഗുണ്ടകൾ ജോണിയെ കൊന്ന് കെട്ടി തൂക്കി അത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കുന്നു. പക്ഷെ കൊലപാതകത്തിന് ഉദയൻ ഒരു ദൃക്സാക്ഷി ആയിരുന്നു എന്നുള്ളത് കൃഷ്ണമൂർത്തി അറിഞ്ഞിരുന്നില്ല.

മജീദ്, രാമചന്ദ്രൻ എന്നിവർ കുറെ സുഹൃത്തുക്കളോടൊപ്പം ചെറുകിട വ്യവസായം തുടങ്ങാൻ ഗവണ്മെന്റിന്റെ ഒരു സ്ഥലം ആവശ്യപ്പെടുന്നു. രാജലക്ഷ്‌മി, വകുപ്പ് മന്ത്രി നാരായണൻ നായരെ (സി എ പോൾ )കണ്ട് സ്ഥലം കിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി. എല്ലാവരും അവരവരുടെ കഴിവ് അനുസരിച്ച് മൂലധനം ഒരുക്കി ജോലി തുടങ്ങാൻ നോക്കുമ്പോൾ അവിടെ കൃഷ്ണമൂർത്തി ഒരു ബാർ ഹോട്ടൽ നടത്താനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിക്കുന്നു. മന്ത്രി മനപ്പൂർവം തങ്ങളെ ചതിച്ചതാണെന്ന് മനസ്സിലാക്കി രാജലക്ഷ്മിയും കൂട്ടരും മന്ത്രിയുടെ കാർ തടയുന്നു. പവിത്രൻ എന്ന ഒരാൾ മന്ത്രിയുടെ അഴിമതിയെക്കുറിച്ച് പത്രത്തിൽ എഴുതി അയാൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. കൃഷ്ണമൂർത്തിയുടെ കള്ളക്കച്ചവടത്തെയും പവിത്രൻ പത്രത്തിൽ കൂടി തുറന്നു കാട്ടുന്നു. രാജലക്ഷ്മി ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടുതൽ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്നതോടെ അവൾ വീട്ടുകാരിൽ നിന്നും സുധാകരനിൽ നിന്നും അകന്നു തുടങ്ങി. തുളസിയുടെ വിവാഹത്തിൽ പോലും അവൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. 

മന്ത്രിയിൽ നിന്നും സ്ഥലം തിരിച്ചു വാങ്ങി മജീദ്, രാമചന്ദ്രൻ ഇരുവരും തങ്ങളുടെ വ്യവസായ സംരംഭം തുടണുന്ന വേളയിൽ ആന്റോ അവിടെ വന്ന് ബോംബെറിയുന്നു. പക്ഷെ രാമചന്ദ്രൻ, മജീദ് എന്നിവർ അവനെ പിടിച്ചു കെട്ടി സിബി ഐയുടെ കസ്റ്റഡിയിൽ ഏൽപ്പിക്കുന്നു. പവിത്രൻ നൽകിയ തെളിവുകളുടെ സഹായത്തോടെ രാജാലക്ഷ്‌മി, ഡോക്ടർ ചന്ദ്രൻ മേനോന് എതിരെ സിബിഐ അന്വേഷണം ഏർപ്പാടാക്കി. ആന്റോയുടെ മൊഴി കൃഷ്ണമൂർത്തിക്കെതിരെ ശക്തമായ ആയുധം ആയിരുന്നു. രാജലക്ഷ്‌മിയെ ഇതിൽ നിന്നും പിന്തിരിക്കാൻ കൃഷ്ണമൂർത്തി, രാധികയെ ബലാൽസംഗത്തിനിരയാക്കി. വിഷണ്ണയായ രാജലക്ഷ്മിയുടെ മുന്നിൽ ഉദയൻ എത്തി രാധികയുടെ ഭാവി താൻ സുരക്ഷിതമാക്കാമെന്ന വാഗ്ദാനം നൽകി. അതോടു കൂടി രാജലക്ഷ്മി സിബിഐയെകൊണ്ട് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യിക്കുന്നു.

Audio & Recording

സൗണ്ട് എഫക്റ്റ്സ്: 
ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
ഗാനലേഖനം: 
റീ-റെക്കോഡിങ്: 

Technical Crew

എഡിറ്റിങ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: