പ്രണയ വിലാസം
പ്രണയത്തിൻ്റെയും സംഗീതത്തിൻ്റെയും തിരക്കിൽപെട്ട മകൻ്റെയും പൂർവകാമുകിയെ വീണ്ടും പ്രണയിക്കുന്ന തിരക്കിൽ 'തന്നെ മറന്ന ഭർത്താവിൻ്റെയുമിടയിൽ അവഗണിക്കപ്പെട്ടു പോയ ഒരു വീട്ടമ്മയുടെ മരണം ഭർത്താവിനെയും മകനെയും എത്തിക്കുന്നത് പുതിയ തിരിച്ചറിവുകളിലേക്കാണ്.
Actors & Characters
Actors | Character |
---|---|
സൂരജ് | |
രാജീവൻ | |
ഗോപിക | |
അനുശ്രീ | |
മീര | |
അനുശ്രീ | |
സതീശൻ | |
വിനോദ് | |
ശ്രീദേവി | |
റംല | |
ഗിരീഷ് | |
രാഘവൻ | |
ഗോപികയുടെ അച്ഛൻ | |
ഗോപികയുടെ അമ്മ | |
റംലയുടെ ഉമ്മ | |
ശിവദാസൻ | |
പന്തലുപണിക്കാരൻ | |
ഫുട്ബോൾ ബോയ് | |
ശേഖരൻ മാഷ് | |
ഇന്ദു (പഴയകാലം) | |
പോലീസ് എസ് ഐ | |
സുധി | |
സുധി (ഫ്ലാഷ് ബാക്ക്) | |
അനുശ്രീ അമ്മ | |
അനുശ്രീ അച്ഛൻ | |
പാൽക്കാരൻ | |
പോലീസ് കോൺസ്റ്റബിൾ | |
തിരുനെല്ലി കർമ്മി | |
രാജേട്ടൻ | |
നാട്ടുകാരൻ | |
കടക്കാരൻ | |
അമ്പുവേട്ടൻ | |
രാജീവൻ ഫ്രണ്ട്സ് | |
രാജീവൻ ഫ്രണ്ട്സ് | |
വിജീഷ് ഫ്രണ്ട് | |
നമ്പൂരി | |
കാസറ്റ് കടക്കാരൻ | |
ബംഗാളി | |
പച്ചക്കറിക്കടക്കാരൻ | |
കോളേജ് ബോയ്സ് | |
കോളേജ് ബോയ്സ് | |
ഇന്ദു | |
അമ്പാടിമുക്ക് വിജീഷ് | |
വേണുഏട്ടൻ | |
രിഹാന |
Main Crew
കഥ സംഗ്രഹം
സൂരജിൻ്റെ സ്വപ്നം ചെന്നൈയിലെ എ.ആർ.റഹ്മാൻ മ്യൂസിക് അക്കാഡമിയിൽ പഠിക്കണമെന്നും വലിയ പാട്ടുകാരനാവണം എന്നുമാണ്. പക്ഷേ, അച്ഛൻ രാജീവൻ അവൻ്റെ ഇഷ്ടം പരിഗണിക്കാതെ MCA കോഴ്സിനു ചേർക്കുന്നു. അതു കാരണം സൂരജും രാജീവും തമ്മിൽ അകൽച്ചയിലാണ്; പരസ്പരമുള്ള സംസാരം പോലുമില്ല.
പെൺകുട്ടികളുമായി ചങ്ങാത്തം കൂടാൻ മിടുക്കനായ സൂരജ് ഇടയ്ക്കിടെ താനൊരു 'കോഴി'യാണോ എന്നു സംശയിക്കാറുണ്ട്; അതിൽ കുറെ സത്യവുമുണ്ട്. സൂരജിൻ്റെ സ്വഭാവം അറിയാമെങ്കിലും സഹപാഠിയായ ദിവ്യയ്ക്ക് അവനെ ഇഷ്ടമാണ്; അവനു തിരിച്ചും.
കോളജ് കാലത്തിനു ശേഷം കണ്ടിട്ടില്ലെങ്കിലും, പഴയ കാമുകിയായ മീരയുമായി രാജീവന് അടുപ്പമുണ്ട്. കോളജദ്ധ്യാപികയായ മീര ഇപ്പോഴും അവിവാഹിതയാണ്. അവർ തമ്മിൽ ഫോൺ സംഭാഷണങ്ങളിലൂടെ കൂടുതൽ അടുക്കുന്നു. ഒരിക്കൽ, രാജീവൻ മീരയുടെ കോളജിലെത്തി അവരെ കാണുന്നു. എന്നാൽ അവിടെ നടക്കുന്ന ഒരു സംഗീത മത്സരത്തിൽ സൂരജ് പാടുന്നതു കണ്ട രാജീവൻ അവിടെ നിന്നു പോകുന്നു. എന്നാലും അവർ തമ്മിലുള്ള ബന്ധം തുടരുന്നു.
സൂരജിൻ്റെ അമ്മ അനുശ്രീ ഒരു വീട്ടമ്മയാണ്. മകൻ്റെയും ഭർത്താവിൻ്റെയും കാര്യങ്ങൾ നോക്കി ജീവിക്കുന്ന ഒരു പാവം സ്ത്രീ. തങ്ങളുടെ കാമുകിമാരും തിരക്കുകളുമായി നടക്കുന്ന ഭർത്താവിനും മകനും അവരെ ശ്രദ്ധിക്കാനോ, അവരുമായി സംസാരിക്കാനോ നേരമില്ല. അയല്ക്കാരിയായ റംലയും ചുറ്റുവട്ടത്തുള്ള കുറച്ചു കുട്ടികളുമാണ് അവരുടെ ആശ്വാസം. പിന്നെ വീട്ടിലെ പൂച്ചയും.
ഒരു ദിവസം പെട്ടെന്ന് അനുശ്രീ മരണപ്പെടുന്നു. അവരില്ലാതായപ്പോഴാണ് ഭാര്യയെപ്പറ്റി രാജീവനും, അമ്മയെപ്പറ്റി സൂരജും ആലോചിച്ചു തുടങ്ങുന്നത്. അവർ എത്ര മാത്രം ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുമാണ് കഴിഞ്ഞിരുന്നതെന്ന് രാജീവനും സൂരജും പശ്ചാത്താപപൂർവം ഓർക്കുന്നു.
അനുശ്രീയുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുന്നതിനിടയിൽ അവരുടെ പെട്ടിയിൽ നിന്ന് പഴയ ഒരു ഡയറി രാജീവന് കിട്ടുന്നു. അതു വായിക്കുന്ന അയാൾ തൻ്റെ ഭാര്യക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്നറിഞ്ഞ് ഞെട്ടുന്നു. അയാൾക്കത് ഉൾക്കൊള്ളാനാകുന്നില്ല. പിറ്റേന്ന്, അനുശ്രീയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ സൂരജും രാജീവനും തിരുനെല്ലിയിലേക്ക് കാറിൽ പുറപ്പെടുന്നു. യാത്രയ്ക്കിടയിൽ സൂരജ് അമ്മയുടെ ഡയറിക്കുറിപ്പുകൾ വായിക്കുന്നു. ആദ്യമൊക്കെ രാജീവൻ അതിൽ താത്പര്യം കാണിക്കുന്നില്ലെങ്കിലും പിന്നീട് അയാളും അതു ശ്രദ്ധിക്കുന്നു. സൂരജിൻ്റെ വായനയിലൂടെ അനുശ്രീയുടെ പൂർവകാല പ്രണയം അയാളറിയുന്നു.
പഠിക്കുന്ന കാലത്ത്, അനുശ്രീ സ്ഥിരമായി കോളജിലേക്ക് യാത്ര ചെയ്തിരുന്ന "മോണിംഗ് സ്റ്റാർ" ബസിലെ 'കിളി' ആയിരുന്നു വിനോദ്. അനുശ്രീ അയാളറിയാതെ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. സഹപാഠിയായ ഇന്ദുവാണ് പ്രണയവിരഹങ്ങളിൽ അവളുടെ കൂടെ നില്ക്കുന്ന തോഴി. നാട്ടിലെ പാർട്ടിപ്രവർത്തകനും നല്ലൊരു ഫുട്ബോൾ കളിക്കാരനും കൂടിയാണ് വിനോദ്. പാർട്ടിപ്രവർത്തനത്തിൻ്റെ ഭാഗമായി പലപ്പോഴും അടിപിടികളിലും അയാൾ ചെന്നുപെടാറുണ്ട്. ക്രമേണ വിനോദിൻ്റെയും അനുവിന്റെയും പ്രണയം ഗാഢമാവുന്നു. അതിനിടയിൽ വീട്ടുകാർ അനുശ്രീയുടെ വിവാഹമുറപ്പിക്കുന്നു. അതറിഞ്ഞ അനുശ്രീയും വിനോദും ഒളിച്ചോടാൻ തീരുമാനിക്കുന്നു.
അനുശീയുടെ ഡയറിക്കുറിപ്പുകൾ അവിടെ അവസാനിക്കുന്നു, വിവാഹത്തലേന്ന് എഴുതിയ "ഞാൻ മരിക്കുമ്പോൾ എൻ്റെ കല്ലറയിൽ ഒരു റോസാപ്പൂ വയ്ക്കാൻ നീ വരണം " എന്ന വാക്യത്തോടെ.
രാജീവനും സൂരജും തിരുനെല്ലിയിലെത്തി കർമ്മങ്ങൾ ചെയ്യുന്നു. മരിച്ചയാൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടായിരുന്നെങ്കിൽ സാധിച്ചു കൊടുക്കണമെന്ന് കർമ്മി പറയുന്നു. അതു പഴുതാക്കി, അമ്മയുടെ മരണം അറിയിക്കാൻ വിനോദിനെ കണ്ടുപിടിക്കണമെന്ന് സൂരജ് പറയുന്നു. താത്പര്യമില്ലാതെയാണെങ്കിലും രാജീവനും അതു സമ്മതിക്കുന്നു. അവർ വിനോദിനെത്തേടി പുറപ്പെടുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|