പ്രഭുവിന്റെ മക്കൾ

Prabhuvinte Makkal

കഥാസന്ദർഭം: 

അന്ധവിശ്വാസത്തിനും ആൾദൈവങ്ങളുടെ കാപട്യത്തിനുമെതിരെ പ്രതികരിക്കുകയും സാമൂഹ്യാവബോധത്തിനു ശ്രമിക്കുകയും ചെയ്യുന്ന മണി(ജിജോയ്) സിദ്ധാർത്ഥ് (വിനയ് ഫോർട്ട്) എന്നീ ചെറുപ്പക്കാരുടെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 26 October, 2012
വെബ്സൈറ്റ്: 
http://prabhuvintemakkal.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഹിമാലയൻ താഴ്വരകളിലെ ഋഷികേശ്, ഹരിദ്വാർ. തൃശൂരിന്റെ സമീപപ്രദേശങ്ങൾ.

PrabhuvinteMakkal-Poster-m3db_0.jpg

Actors & Characters

Cast: 
ActorsCharacter
സിദ്ധാർത്ഥൻ
പോലീസ് ഉദ്യോഗസ്ഥൻ ആദിത്യ
മണി
പ്രഭു
ചെത്തുകാരൻ മാധവൻ
അനൂപ്
കാര്യസ്ഥൻ ദേവസ്സി
വെളിച്ചപ്പാട്
ചെറിയമ്മ ജാനു
ഡ്രൈവർ പ്രഭാകരൻ
ദേവികയുടേ അമ്മ
ഡ്രൈവർ പ്രഭാകരന്റെ അമ്മ
ലൈബ്രേറിയൻ
ഹരിപഞ്ചാനൻ ബാബ
രാജയോഗി സുഖദേവ്
ദേവിക
ചെഗുവേര സുധീന്ദ്രൻ

Main Crew

കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

പൂർണ്ണമായും യുക്തിവാദത്തിനെ അനുകൂലിക്കുന്ന; അന്ധവിശ്വാസത്തെ എതിർക്കുന്ന സിനിമ.

സംവിധായകൻ സജീവൻ അന്തിക്കാടിന്റെ ആദ്യചിത്രം.

കഥാസംഗ്രഹം: 

എൺപതുകളുടെ പകുതിയിൽ മധ്യകേരളത്തിലെ ഒരു കോളേജ്. തെരുവു നാടകങ്ങളും, വിപ്ലവവും പഠനവുമായി കഴിയുന്ന കുറേ വിദ്യാർത്ഥികൾ. സിദ്ധാർത്ഥ് ( വിനയ് ഫോർട്ട്) പഠനത്തോടൊപ്പം അദ്ധ്യാത്മികമായ കാര്യങ്ങളിൽ തല്പരനാണ്. അതിനെപ്പറ്റിയുള്ള പുസ്തകങ്ങളിലും ചിന്തകളിലുമാണ് പൂർണ്ണ സമയം. അതുകൊണ്ട് മുറപ്പെണ്ണായ ദേവിക (സ്വാസിക)യോട് പ്രേമം പ്രകടിപ്പിക്കാൻ പോലും സാധിക്കുന്നില്ല. അഷ്ടസിദ്ധി ആർജ്ജിച്ചിട്ടുള്ള ഹഠയോഗികളെ പരിചയപ്പെടുക, ഹരിദ്വാർ, ഹിമാലയം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുക എന്നത് സിദ്ധാർത്ഥിന്റെ ആഗ്രഹമാണ്. സഹോദരൻ മണി (ജിജോയ്) നിരീശ്വരവാദിയാണ്; യുക്തിവാദ പ്രവർത്തകനുമാണ്. നാട്ടിലെ പൊതുസമ്മതനായ പ്രഭു(മധു)വിന്റെ മക്കളാണ് ഇരുവരും. മണി പ്രഭുവിന്റെ വളർത്തു പുത്രനാണ്. അടിയന്തിരാവസ്ഥക്കാലത്ത് നക്സലെന്നു മുദ്രകുത്തി പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയതാണ് മണിയുടേ അച്ഛനെ. പിന്നീട് മണിയെ വളർത്തുന്നത് പ്രഭുവാണ്. സിദ്ധാർത്ഥ് യോഗയിലും മറ്റുമായി ശ്രദ്ധിക്കുമ്പോൾ മണി യുക്തിവാദവുമായി അവനെ വിമർശിക്കുന്നുണ്ട്. പഠനത്തിനുശേഷം സിദ്ധുവിന്റേയും ദേവികയുടേയും റിസൾട്ട് വരുന്നു. സിദ്ധുവിനു സെക്കന്റ് റാങ്കും ദേവികക്ക് ഫസ്റ്റ് ക്ലാസുമുണ്ട്. എന്നാൽ റിസൾട്ടറിയുന്നതിന്റെ തലേദിവസം സിദ്ധാർത്ഥൻ അച്ഛനു ഒരു കത്തെഴുതിവെച്ചിട്ട് തന്റെ മോഹമായ ഹിമാലയൻ യാത്രക്ക് പോകുന്നു.

പത്തു വർഷത്തിനു ശേഷം സിദ്ധാർത്ഥ് തിരിച്ചു വരുന്നു. അപ്പോഴേക്കും സമൂഹം ഏറെ മാറിയിരുന്നു. സോഷ്യലിസം സ്വപ്നം കണ്ടിരുന്ന തലമുറയും വിപ്ലവം കാത്തിരുന്ന യുവാക്കളും ഏറെ മാറി. പകരം ‘മംഗലശ്ശേരി നീലകണ്ഠന്മാരും’ ആൾദൈവങ്ങളും താരങ്ങളായി. സിദ്ധാർത്ഥിന്റെ യാത്ര പ്രഭുവിനെ മാനസികമായി തളർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ആശ്വാസത്തിനു ആ സമയത്ത് നാട്ടിൽ വന്ന ഹരിപഞ്ചാനനൻ ബാബ (പ്രകാശ് ബാരെ) എന്ന ആൾദൈവത്തിൽ പ്രഭു വിശ്വാസമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ അനുയായി ആകുന്നു. പ്രഭുവിന്റെ ഭാര്യാസഹോദരൻ ജയാകാന്തൻ ബാബയുടെ ആശ്രമത്തിന്റെ സംസ്ഥാന കാര്യവാഹക് ആണ്. ബാബ പുതിയതായി തുടങ്ങാൻ പോകുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കു വേണ്ടി തന്റെ 60 സെന്റ് സ്ഥലം പ്രഭു സംഭാവന ചെയ്യുന്നു.

സിദ്ധാർത്ഥ് തന്റെ ഹിമാലയൻ അനുഭവങ്ങൾ മണിയോട് പറയുന്നു. ഹഠയോഗിയെ കണ്ടതും ശിഷ്യനായതും യോഗവിദ്യ പഠിക്കാൻ ശ്രമിച്ചതും ഒടുവിൽ രാ‍ജയോഗി തട്ടിപ്പുകാരനാണെന്നു മനസ്സിലായതും, പിന്നെ ഹിമവൽ താഴ്വരകളിൽ ജലത്തിനു മീതെ നടക്കുന്ന സന്യാസിയെ കണ്ടതും അങ്ങിനെ നിരവധി കള്ള നാണയങ്ങളെ പരിചയപ്പെട്ടത് സിദ്ധു വിവരിക്കുന്നു. ഒരു സന്യാസിയുടേ ഗുണ്ടകളിൽ നിന്ന് ആക്രമിക്കപ്പെട്ടപ്പോൾ നരേന്ദ്ര നായിക് എന്ന യുക്തിവാദി പ്രവർത്തകൻ രക്ഷപ്പെടുത്തിയതും പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ സജ്ജീവമായതും ആൾദൈവങ്ങളുടേ പല കപട പരിപാടികളും മനസ്സിലാക്കിയതും സിദ്ധു വിവരിക്കുന്നു.

മണിയും സിദ്ധാർത്ഥും ഒരുദിവസം ബാബയുടെ ആശ്രമത്തിൽ ചെല്ലുന്നു. സിദ്ധാർത്ഥനെ കണ്ട ബാബ അന്തരീക്ഷത്തിൽ കൈ ചുഴറ്റി വിഭൂതി എടുത്ത് സിദ്ധാർത്ഥിന്റെ നെറ്റിയിൽ തൊടുവിക്കുന്നു. എന്നാൽ ഇത്തരം തട്ടിപ്പുകളറിയാവുന്ന സിദ്ധാർത്ഥ് ബാബ ചെയ്തതുപോലെ അന്തരീക്ഷത്തിൽ കൈ ചുഴറ്റി കുങ്കുമം എടുത്ത് ബാബയെ അണിയിക്കുന്നു. അത് ബാബക്ക് ഒരു ഷോക്കായിരുന്നു.

മണിയും സിദ്ധാർത്ഥും സുഹൃത്തുക്കളും യുക്തിവാദ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. ബാബയുടെ കാപട്യം പുറത്തുകൊണ്ടുവരാൻ അവർ പദ്ധതിയിടുന്നു. അതിൻ പ്രകാരം ഒരു സുഹൃത്തിന്റെ കൊച്ചു മകളുമായി ആശ്രമത്തിൽ പോയ സിദ്ധുവിന്റെ സുഹൃത്ത് മകളെക്കൊണ്ട് ബാബയുടേ വിഭൂതി രഹസ്യം പുറത്താക്കുന്നു. സിദ്ധുവിന്റെ സുഹൃത്ത് അനൂപ് (അനൂപ് ചന്ദ്രൻ) അത് ക്യാമറയിൽ റെക്കോഡ് ചെയ്യുന്നു.

എല്ലാ ഡോഗ് ഷോക്കും പങ്കെടുക്കാറുള്ള പ്രഭു ആ വർഷത്തെ ഡോഗ് ഷോയിൽ പങ്കെടുക്കാൻ കാര്യസ്ഥൻ ദേവസ്സി(ശിവജി ഗുരുവായൂർ) യുമൊന്നിച്ച് ഊട്ടിയിലേക്ക് പോകുന്നു. എന്നാൽ മാർഗ്ഗമദ്ധ്യേ ഒരു ലോറി അവരുടേ കാറിലിടിച്ച് പ്രഭു അപകടത്തിൽപ്പെടുന്നു.

മണിയും സിദ്ധാർത്ഥും ബാബക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും സമരം ശക്തമാക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പരമാത്മാവിൻ പരമാർത്ഥത്തെ

സജീവൻ അന്തിക്കാട്അറയ്ക്കൽ നന്ദകുമാർപി ജയചന്ദ്രൻ,കോറസ്
2

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ

ചങ്ങമ്പുഴജോയ് ചെറുവത്തൂർജി വേണുഗോപാൽ
3

സോഷ്യലിസം വന്നാൽ

സജീവൻ അന്തിക്കാട്ജോയ് ചെറുവത്തൂർപ്രദീപ് പള്ളുരുത്തി
4

നീയോ ധന്യ

സജീവൻ അന്തിക്കാട്അറയ്ക്കൽ നന്ദകുമാർമധു ബാലകൃഷ്ണൻ
5

അധികമാണെന്നു നീ

സജീവൻ അന്തിക്കാട്അറയ്ക്കൽ നന്ദകുമാർമഹിത
Submitted 12 years 8 months ago byrakeshkonni.
Contribution Collection: 
ContributorsContribution
വിവരങ്ങൾ ശേഖരിച്ചു തന്നു
പ്ലോട്ട്, സിനോപ്സിസ് & കഥാപാത്രങ്ങൾ എന്നിവ ചേർത്തു