പോപ്പിൻസ്

Released
Poppins

കഥാസന്ദർഭം: 

നിറഭേദങ്ങളുമുള്ള പോപ്പിൻസ് മിഠായിപോലെ പല കഥകളെ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.
നാടോടിക്കഥകൾ ചേർത്തുവെച്ച് നാടക രചയിതാവ് ജയപ്രകാശ് കുളൂർ രചിച്ച നാടോടി നാടകങ്ങളിൽ നിന്നാണ് ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
104മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 30 November, 2012
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ബംഗളൂരു, കുടക്, തിരുവനന്തപുരം

Actors & Characters

Cast: 
ActorsCharacter
ഉണ്ണിയേട്ടൻ
കാന്തൻ
ഹരി
സിനിമാ നടൻ
പേരില്ല
കാന്ത
ആൻ (ജേർണ്ണലിസ്റ്റ്)
അമ്മു
പേരില്ല
ഗൌരി
ഗബ്രിയേൽ
സിനിമാ വിതരണക്കാരൻ
സിനിമാ നിർമ്മാതാവ്
സംവിധായകൻ പ്രിയനന്ദനൻ
സിനിമാ നിർമ്മാതാവ്
ചക്കി
ജോബ് (ഗബ്രിയേലിന്റെ മകൻ)
സിനിമാ നിരൂപകൻ
ലക്ഷ്മി (സിനിമാ നിർമ്മാതാവിന്റെ ഭാര്യ)

Main Crew

കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

പ്രമുഖ നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ലഘുനാടകങ്ങളുടെ സിനിമാവിഷ്കാരമാണ്. സിനിമക്ക് ജയപ്രകാശ് കുളൂർ തന്നെ തിരക്കഥയെഴുതുന്നു.

നടി നിത്യാമേനോൻ ഈ ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നു.

സംഗീത സംവിധാനത്തോടൊപ്പം രതീഷ് വേഗ ഈ ചിത്രത്തിനു വേണ്ടി ഒരു ഗാനം എഴുതിയിട്ടുണ്ട്.

 

കഥാസംഗ്രഹം: 

കാന്തനും (ഇന്ദ്രജിത്) കാന്തയും(പത്മപ്രിയ) തമ്മിലുള്ള ജീവിതത്തിൽ നിന്നാണ് ആദ്യ കഥ. മടിയനും അലസനുമായ കാന്തനെ ഉത്തരവാദിത്വബോധമുള്ള ഒരു ഭർത്താവാക്കാൻ ശ്രമിക്കുന്ന കാന്ത. പുഴക്കക്കരെ ഒരു തള്ളയുണ്ടെന്നും തള്ളയെപ്പോയി കണ്ടാൽ ജീവിക്കാനുള്ള മാർഗ്ഗം പറഞ്ഞുതരുമെന്നും കാന്ത പറയുന്നു. അതനുസരിച്ച് കാന്തൻ തള്ളയെ കാണാൻ പോകുന്നു. അവർ അവരെത്തന്നെ സ്വയം തിരിച്ചറിയുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യുന്നിടത്ത് ഒന്നാം കഥ അവസാനിക്കുന്നു

ഈ കഥയുടെ സ്വപ്നത്തിൽ നിന്നാണ് ഹരി(ശങ്കർ രാമകൃഷ്ണൻ) എന്ന സിനിമാമോഹമുള്ള ചെറുപ്പക്കാരൻ തന്റെ ഉറക്കം വിട്ടുണരുന്നത്. സിനിമയും പഴയ തിയ്യറ്ററും(കൊട്ടക) അതിനോട് ചേർന്ന ജീവിതപരിസരങ്ങളും ഓർമ്മയിൽ നിന്നും മായാത്ത ഹരിക്ക് കുറച്ചു നാളായി ഒരു സിനിമ ചെയ്യണമെന്നുള്ള കടുത്ത ആഗ്രഹമാണ്. അതിനു വേണ്ടി ഹരി ജോലിയിൽ നിന്നും ലീവെടുത്ത് സിനിമ ചെയ്യാനിറങ്ങുന്നു. എന്നാൽ സിനിമാ രംഗത്ത് നിന്നും ഹരിക്ക് ലഭിക്കുന്നത് തിക്താനുഭവങ്ങളാണ്. മുൻ പരിചയമില്ലാത്തതുകൊണ്ടും കമേഴ്യ്സൽ ഘടകങ്ങളില്ലാത്ത സ്ക്രിപ്റ്റ് ആയതുകൊണ്ടും ഹരിയുടെ തിരക്കഥയ്ക്ക് എവിടെ നിന്നും അനുകൂല അഭിപ്രായങ്ങൾ കിട്ടുന്നില്ല. സിനിമാ സംവിധായകനായ പ്രിയനന്ദനൻ ഹരിയെ നന്നായി സപ്പോർട്ട് ചെയ്യുന്നു. തന്റെ ആദ്യ സിനിമാ അനുഭവങ്ങളും തന്റെ കാഴ്ചപ്പാടുകളും പ്രിയനന്ദനൻ ഹരിയോട് പങ്കുവെക്കുന്നു.

കാഴ്ചകളെ വ്യക്തമാക്കാൻ സഹായിക്കുന്ന കണ്ണട നഷ്ടപ്പെട്ടവരുടേയും ഒടുക്കം കണ്ണട തിരിച്ചു കിട്ടുന്നതിലൂടെ കാഴ്ചകൾ സുഖകരവും തെളിമയുള്ളതുമാകുന്ന കഥയാണ് പിന്നീട്. ഗബ്രിയേൽ (പി ബാലചന്ദ്രൻ) വിഭാര്യനാണ്. പപ്പയ്ക്ക് ഈ പ്രായത്തിൽ ഒരു കൂട്ടു വേണമെന്ന് മകൻ ജോബിനും(സൈജു കുറുപ്പ്) ഭാര്യക്കും തോന്നിയതുകൊണ്ട് അവർ പപ്പയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ഒരു പെണ്ണുകാ‍ണലിനു കൊണ്ടു പോകുകയുമാണ്. ചെറുപ്പം തോന്നിക്കാൻ ജോബ് പപ്പയുടെ കണ്ണട എടുത്തു മാറ്റുന്നു. ഗബ്രിയേലിനെ കാണാൻ കാത്തിരുന്ന അന്നമ്മ(ശ്രീലതാ നമ്പൂതിരി)യാകട്ടെ ഒരുക്കൾക്ക് ശേഷം തന്റെ കണ്ണട തിരയുകയാണ്. കണ്ണട കണ്ടു കിട്ടുന്നതിനു മുൻപേ വിരുന്നുകാർ വീട്ടിലെത്തിക്കഴിഞ്ഞു. വിരുന്നുകാർ പെണ്ണുകാണാൻ വന്നെത്തിയത് ഒരു സന്ധ്യാനേരത്താണ്. സന്ധ്യകഴിഞ്ഞാൽ കാശ്ചകൾ വ്യക്തമായി കാണാൻ വയ്യാത്ത വേലക്കാരി (മോളി കണ്ണമ്മാലി)യാണ് അന്നമ്മയെ സഹായിക്കാനുള്ളത്. കണ്ണുകാണുന്നവരും കണ്ണു കാണാത്തവരും കണ്ണട നഷ്ടപ്പെട്ടവരും ചേർന്നുള്ള ചിരിമുഹൂർത്തങ്ങളാണ് പിന്നെ.

ഹരിയുടേ മകൾ ചക്കി (ബേബി നയൻ താര) ക്കും പറയാനുണ്ടൊരു കഥ. തൊട്ടടുത്ത വീട്ടിലെ ചങ്കരൻ എന്ന പയ്യനുമായുള്ള കൂട്ടിന്റെ കഥ. ചങ്കരൻ സ്ക്കൂളിൽ ഫാൻസിഡ്രസ്സിനു സമ്മാനം വാങ്ങിയ വിശേഷവും ചക്കിയുടെ അമ്മയുടേ വയറ്റിൽ ഒരു കുഞ്ഞുവാവയുള്ളതും പരസ്പരം പങ്കുവെക്കുന്നു.

ഏറെ ശ്രമത്തിനു ശേഷം ഹരി തന്റെ സിനിമ പൂർത്തിയാക്കുന്നു. ക്ഷണിക്കപ്പെട്ട സുഹൃത്തുക്കൾക്കു മുൻപിലും മാധ്യമപ്രവർത്തകർക്കു മുൻപിലും സിനിമ പ്രിവ്യൂ ചെയ്യുകയാണ്. “കണ്ണാടി” എന്നായിരുന്നു ആ സിനിമയുടെ പേരു. ഏതോ കാലത്ത്, ഏതോ ഒരു ദേശത്ത് കണ്ണാടി കാണാത്ത അപരിഷ്കൃതരായ ഒരു ഭാര്യയുടേയും ഭർത്താവിന്റേയും കഥ. മലഞ്ചെരിവിലൂടെയുള്ള യാത്രക്കാർക്ക് സൌജന്യമായി വെള്ളം കൊടുക്കുന്ന ഭാര്യക്കും ഭർത്താവിനും മുന്നിൽ ഒരു ദിവസം ‘സോപ്പ് ചീപ്പ് കണ്ണാടി’ വിൽക്കുന്ന നാടോടി കച്ചവടക്കാരൻ വരുന്നു. വെള്ളം നൽകിയതിനും വഴി പറഞ്ഞു കൊടുത്തതിനു പ്രത്യുപകാരമായി നാടോടി ഒരു കണ്ണാടി സമ്മാനിക്കുന്നു. ജീവിതത്തിൽ കണ്ണാടി എന്ന വസ്തുകാണാത്ത ഭാര്യയും ഭർത്താവും കണ്ണാടിയിൽ കണ്ടത് തങ്ങളുടെ മുഖമായിരുന്നില്ല, മറ്റാരേയോ ആയിരുന്നു. അത് അവരുടെ ജീവിതത്തിൽ  കരിനിഴൽ വീഴ്ത്തുന്നു.

ആദ്യ സിനിമക്ക് ശേഷം മറ്റൊരു സിനിമ നിർമ്മിക്കാൻ ഒരു നിർമ്മാതാവ് ഹരിയെ ബന്ധപ്പെടുന്നു. അവർക്ക് മുന്നിൽ ഹരി മറ്റൊരു കഥ പറയുന്നു. ‘പായസം’. പെണ്ണുകാണാൻ വന്ന അന്നുമുതൽ എന്നും പായസമൂട്ടുന്ന ഭാര്യയുടേയും പെണ്ണുകാണലിനും ആദ്യരാത്രിയിലും പിറ്റേന്നും കഴിക്കേണ്ട നേരത്തൊക്കെയും പായസം കുടിക്കേണ്ടിവരുന്നൊരു ഭർത്താവിന്റേയും പാൽ‌പ്പായസം പോലൊരു കഥയാണ് പായസം. കഥാന്ത്യം കോമഡി വേണോ ട്രാജഡി വേണോ എന്ന ഓപ്ഷനിൽ ഹരി കഥ പറഞ്ഞു നിർത്തുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പായസം ഇതു പായസം

റഫീക്ക് അഹമ്മദ്രതീഷ് വേഗനിത്യ മേനോൻ
2

നിനക്കായ് മാത്രം

അനിൽ പനച്ചൂരാൻരതീഷ് വേഗസന്തോഷ് കേശവ്
3

മഴ മഴ മഴ മഴ മഴയേ...

രതീഷ് വേഗരതീഷ് വേഗജി വേണുഗോപാൽ,സിതാര കൃഷ്ണകുമാർ
4

മന്ദാനില പരിപാലിതേ

ആരഭി
ഷിബു ചക്രവർത്തിരതീഷ് വേഗപി ജയചന്ദ്രൻ
5

മോഹങ്ങൾ മാത്രം

അനിൽ പനച്ചൂരാൻരതീഷ് വേഗപ്രദീപ് ചന്ദ്രകുമാർ
6

* വലം നടന്ന് ഇടം തിരിഞ്ഞ്

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻരതീഷ് വേഗമഞ്ജരി,അനൂപ് ശങ്കർ
Submitted 12 years 4 months ago bynanz.
Contribution Collection: 
ContributorsContribution
പോസ്റ്ററുകളും പ്രധാന വിവരങ്ങളും ചേർത്തു.