പക്ഷേ

Released
Pakshe (Malayalam Movie)

കഥാസന്ദർഭം: 

കുടുംബജീവിതത്തിലെ താളപ്പിഴകളും ഔദ്യോഗിക ജീവിതത്തിൽ അരുതാത്തത് ചെയ്യേണ്ടി വരുന്നതിൻ്റെ  കുറ്റബോധവും  കാരണം ആത്മസംഘർഷത്തിൻ്റെ പിടിയിലകപ്പെട്ട ഒരു ഐ എ എസ് ഓഫീസർ, ആശ്വാസത്തിനായി അവധിയിൽ പ്രവേശിക്കുന്നു. അവധിക്കാലം ചെലവഴിക്കാൻ ഒരു റിസോർട്ടിൽ താമസിക്കുന്ന അയാൾ അവിടെ വച്ച് അപ്രതീക്ഷിതമായി ഒരതിഥിയെ കാണുന്നു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 21 July, 1994

Actors & Characters

Cast: 
ActorsCharacter
ബാലചന്ദ്രൻ
ഈനാശു
നാണപ്പൻ
മോഹൻലാലിന്റെ സഹോദരി
ബാലചന്ദ്രൻ്റെ പെങ്ങൾ

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

 നാട്ടിൻപുറത്ത് ശാന്തമായ ജീവിതം നയിക്കുന്ന, അല്പസ്വല്പം എഴുത്തും വായനയും ഒക്കെയായി നടക്കുന്ന  സാധാരണ ചെറുപ്പക്കാരനാണ് ബാലചന്ദ്രൻ. അയാൾക്കൊരു മുറപ്പെണ്ണുമുണ്ട്: നന്ദിനി. സ്ഥിരം കേസും വഴക്കുമായി നടക്കുന്ന അച്ഛൻ, വിവാഹപ്രായമായ സഹോദരിമാർ എന്നിവരൊക്കെയാണ് അയാളുടെ കുടുംബം. ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കാൻ മിടുക്കനായ ബാലൻ എവിടെയെങ്കിലും എത്തുമെന്ന് കുടുംബത്തിന് പ്രതീക്ഷയുണ്ട്. മകളെ അയാൾക്ക്‌ കല്യാണം കഴിച്ചുകൊടുക്കാൻ വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും ബാലൻ സത്‌സ്വഭാവിയായതുകൊണ്ടും മകളുടെ ഇഷ്ടം അതായത്കൊണ്ടും അമ്മാവൻ വലിയ എതിർപ്പ് പ്രകടിപ്പിക്കാതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് വർഷങ്ങളായി നടത്തിവന്ന ഒരു കേസ് പരാജയപ്പെട്ട ഷോക്കിൽ ബാലചന്ദ്രൻ്റെ അച്ഛൻ ആത്മഹത്യ ചെയ്തത്. കേസ് നടത്തി കഴുത്തു വരെ കടം കയറിയ അവസ്ഥയിലായ തറവാട് ബാലന്റെ ഉത്തരവാദിത്വമായി. നാണക്കേടെന്ന കാരണം പറഞ്ഞ് അമ്മാവൻ വിവാനവാഗ്ദാനത്തിൽ നിന്ന് പിൻമാറുകയും ചെയ്യുന്നു. നന്ദിനിയെ  അയാൾ വീട്ടു തടങ്കലിലാക്കുന്നു. ഇതിനിടെ, കടം കൊടുത്തവർ തറവാട്ടിൽ വന്നു ബഹളമുണ്ടാക്കുന്നു.

ആകെക്കൂടി പ്രതിസന്ധിയിലായ ബാലന്റെ മുന്നിലേക്കാണ് ഒരു രക്ഷകന്റെ രൂപമണിഞ്ഞു വിക്രമൻ കോൺട്രാക്ടർ രംഗപ്രവേശം ചെയ്യുന്നത്. സിവിൽ സർവീസ് പരീക്ഷ പാസ്സായി റാങ്ക് ലിസ്റ്റിലുള്ള ബാലന്റെ ഐ എ എസ്സ് പദവി ആയിരുന്നു അയാളുടെ ലക്‌ഷ്യം. ഒരു ബിസിനസ്സ് പ്രൊപോസൽ പോലെ അയാൾ ഒരു പരിഹാരം മുന്നോട്ട് വയ്ക്കുന്നു. സ്വന്തം മകളെ വിവാഹം കഴിക്കാൻ ബാലൻ സമ്മതിച്ചാൽ കടമെല്ലാം വീട്ടി സഹോദരിമാരെ വിവാഹം കഴിപ്പിക്കാനും താൻ സഹായിക്കാം എന്നതായിരുന്നു അത്. മറ്റു വഴിയില്ലാതെ ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം മറന്ന് ബാലൻ വിക്രമൻ കോൺട്രാക്ടറുടെ മകളായ രാജിയെ വിവാഹം കഴിച്ചു.
   

പണം കൊടുത്തു അച്ഛൻ വാങ്ങിതന്ന ഒരു കളിപ്പാട്ടം പോലെയാണ് രാജി ബാലനെ കണ്ടത്. അധികാരം നിറഞ്ഞ അവളുടെ ആജ്ഞകളും പരിഹാസങ്ങളും എല്ലാം അയാൾ വേദനയോടെ സഹിച്ചു. ഒരു വശത്ത് ഇതൊക്കെ നടക്കുമ്പോൾ മറുവശത്ത് വിക്രമൻ കോൺട്രാക്ടറും പിടി മുറുക്കുകയായിരുന്നു. ജോലിയിൽ മിടുക്കനായ ബാലന് പ്രൊമോഷനുകൾ പലതും വാങ്ങിക്കൊടുക്കുന്ന അയാൾ സ്വന്തം ഇഷ്ടക്കാർക്കു വേണ്ടതൊക്കെ ചെയ്തുകൊടുക്കാൻ  ബാലനെ നിർബന്ധിക്കുന്നു. ബാലനെ ഒരു കറവപ്പശുവാക്കി കോൺട്രാക്ടർ ലക്ഷങ്ങൾ സമ്പാദിക്കുന്നു. സത്യസന്ധത കൈമുതലാക്കി ജീവിച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരുന്നതിലെ ആത്മസംഘർഷം അയാളെ കുത്തിനോവിക്കുന്നു.

പീഡനങ്ങൾ സഹിക്കവയ്യാതെ, ഒരു ദിവസം അയാൾ രാജിയെയും മക്കളെയും ഉപേക്ഷിച്ചു വീടു വിട്ടിറങ്ങുന്നു. കുറച്ചു നാൾ ഒരു ശല്യവുമില്ലാതെ ചെലവിടുന്നതിനായി കടൽത്തീരത്തുള്ള ഒരു റിസോർട്ടിൽ താമസത്തിനെത്തുന്ന ബാലൻ രസികനായ ഈനാശുവിനെ പരിചയപ്പെടുന്നു. അവിടത്തെ സന്തോഷം നിറഞ്ഞ ദിവസങ്ങൾ കടന്നു പോകേ ബാലചന്ദ്രൻ പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെയെത്തുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

നന്ദിനിയായിരുന്നു ആ അതിഥി. അവർ അറിയപ്പെടുന്ന എഴുത്തുകാരിയായിക്കഴിഞ്ഞിരുന്നു. റിസോർട്ടിൽ താമസിക്കുന്ന  കുറച്ചു ദിവസങ്ങളിൽ ബാലചന്ദ്രനും നന്ദിനിയും വീണ്ടും അടുക്കുന്നു. പ്രായവും അനുഭവങ്ങളും നൽകിയ പക്വത കൊണ്ടാവണം, വീണ്ടും പഴയ നല്ല ഓർമ്മകളിലേക്ക് പോകാൻ രണ്ടുപേരും പരസ്യമായി ശ്രമിക്കുന്നില്ലെങ്കിലും, അവരുടെ ഉള്ളിൽ അതിന്റെ വികാരവിക്ഷോഭങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരു സന്ദിഗ്ധ ഘട്ടത്തിൽ കണ്ടുമുട്ടുമ്പോൾ ഇനി എന്തുകൊണ്ട് ഒരുമിച്ചു ജീവിച്ചുകൂടാ എന്ന ചോദ്യത്തിൽ തന്നെയാണ് അവരെത്തിയത്. എല്ലാം തീരുമാനിച്ചു സന്തോഷമായി യാത്ര തുടങ്ങാൻ തയ്യാറെടുക്കുന്ന ബാലചന്ദ്രന്, പക്ഷേ, അവിടെയും അപ്രതീക്ഷിതമായ ഒരു സാഹചര്യം നേരിടേണ്ടി വരുന്നു. 

തന്റെ തെറ്റ് മനസ്സിലാക്കിയ രാജിയും കുട്ടികളും അവിടെയെത്തുന്നു. അയാളോട് മാപ്പു പറഞ്ഞു കേഴുന്ന രാജിയും അയാളുമൊത്ത് പണ്ട് നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ കാത്തിരിക്കുന്ന നന്ദിനിയും ബാലചന്ദ്രനെ ശരിക്കും തളർത്തിക്കളയുന്നു. നന്ദിനിയെ ഇനിയും ചതിക്കാൻ വയ്യ എന്നയാൾ തീർത്തു പറയുന്നു. പക്ഷെ രാജിയുടെയും കുട്ടികളുടെയും നിസ്സഹായാവസ്ഥ അറിയുന്ന നന്ദിനി ബാലനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു.

 ബാലചന്ദ്രനെയും കുടുംബത്തെയും  ഒരുമിപ്പിച്ചു പറഞ്ഞയച്ച ശേഷം തന്റെ ഏകാന്തജീവിതത്തിലേക്ക് നന്ദിനി മടങ്ങുന്നു - വീണ്ടും ഒരു നഷ്ടപ്പെടലിൻ്റെ ഉള്ളുപൊള്ളുന്ന വേദനയുമായി.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
ഗാനലേഖനം: 
കാസറ്റ്സ് & സീഡീസ്: 
മ്യൂസിക് പ്രോഗ്രാമർ: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

സൂര്യാംശു ഓരോ വയൽപ്പൂവിലും

മോഹനം
കെ ജയകുമാർജോൺസൺകെ ജെ യേശുദാസ്
2

സൂര്യാംശുവോരോ വയൽപ്പൂവിലും

കെ ജയകുമാർജോൺസൺകെ ജെ യേശുദാസ്,ഗംഗ
3

മൂവന്തിയായ് പകലിൽ

കെ ജയകുമാർജോൺസൺകെ ജെ യേശുദാസ്
4

നിറങ്ങളിൽ നീരാടണം

കെ ജയകുമാർജോൺസൺഎം ജി ശ്രീകുമാർ
5

ഗെറ്റ് മി ദി വൈൽഡ് ഫ്ലവേഴ്സ്

കെ ജയകുമാർജോൺസൺമാൽഗുഡി ശുഭ
Submitted 16 years 2 months ago byKumar Neelakandan.
Contribution Collection: 
Contribution
Movie poster(b&w): Sarvakalasala