പാവക്കൂത്ത്

Released
Paavakkooth

കഥാസന്ദർഭം: 

പ്രകാശ് സുമിത്ര ദമ്പതിമാർക്ക് കല്യാണം കഴിഞ്ഞ് രണ്ടു വർഷം ആയിട്ടും കുട്ടികളില്ല. ആ സന്ദർഭത്തിലാണ് അവർക്ക് പിരിഞ്ഞു താമസിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. ആ വിടവിൽ മൂന്നാമതൊരു വ്യക്തി പ്രകാശിന്റെ ജീവിതത്തിൽ കടന്നു വരുന്നതോടെ അയാളിൽ ഉണ്ടാകുന്ന മാറ്റങ്ങളും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴകളുമാണ് പാവക്കൂത്ത്.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
140മിനിട്ടുകൾ

pavakkooth movie poster m3db

പോസ്ടറിനു നന്ദി  Rajagopal Chengannur

Actors & Characters

Cast: 
ActorsCharacter
പ്രകാശ്
സുമിത്ര
കൃഷ്ണ
ചാക്കോച്ചൻ
ആദിത്യ വർമ്മ
എം പി പുരുഷോത്തമൻ പിള്ള
ഖാദർ കാഞ്ഞിരംകുറ്റി
മാലതി രാമചന്ദ്രൻ
മൂർത്തി
നഴ്സ്
ഡോക്ടർ

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
വിതരണം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

പ്രകാശ്(ജയറാം) തിരുവനന്തപുരം ദൂരദർശനിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ്. ഭാര്യ സുമിത്ര(പാർവതി) ബാങ്ക് ഉദ്യോഗസ്ഥ. പുരുഷോത്തമൻ പിള്ള ( എം ജി സോമൻ )എന്ന എം പിയുടെ മകൾ. വിവാഹം കഴിഞ്ഞു രണ്ടു വർഷം ആയിട്ടും കുട്ടികൾ ഉണ്ടായിട്ടില്ല. ജോലിയിൽ വളരെ ആത്മാർഥത കാട്ടുന്ന അവൾ പ്രമോഷൻ പ്രതീക്ഷിക്കുന്നു. അതിനു ശേഷം മതി കുട്ടികൾ എന്നാണ് തീരുമാനം. സുമിത്രയ്‌ക്ക് ഓഫീസർ ആയി പ്രമോഷനും ഒപ്പം എറണാകുളത്തേക്ക്‌ ട്രാൻസ്ഫറും. അത് പ്രകാശിന് നൽകിയത് കടുത്ത നിരാശ. എല്ലാ വാരാന്ത്യത്തിലും വീട്ടിൽ എത്തുമെന്ന് പ്രകാശിനെ സമാധാനിപ്പിച്ചാണ് സുമിത്ര എറണാകുളത്തേയ്ക്ക് യാത്രയായത്. ഭാര്യ ഇല്ലാതെ ഒറ്റയ്ക്കുള്ള ജീവിതം അസഹനീയമായിരുന്നു പ്രകാശിന്.ആകെ കൂടിയുള്ള ആശ്വാസം സഹപ്രവർത്തകൻ ക്യാമറമാൻ ചാക്കോ ( ഇന്നസെന്റ് ) മാത്രം.. പിന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന കഥകൾ മോഷ്ടിക്കുന്ന സാഹിത്യകാരൻ ഖാദർ കാഞ്ഞിരംകുറ്റി ( മാമുക്കോയ ).

ദൂർദർശൻ ഡയരക്ടർ (വത്സല മേനോൻ), പ്രകാശിനെ പണ്ഡിറ്റ്‌ ആദിത്യ വർമ്മ (നെടുമുടി വേണു ) എന്ന ഹിന്ദുസ്ഥാനി ഗായകനെക്കുറിച്ച് ഒരു ഡോക്യൂമെന്ററി തയ്യാറാക്കാനുള്ള ചുമതല എൽപ്പിക്കുന്നു. ഇഷ്ടമില്ലാതെയാണ് പ്രകാശ് ആ ജോലി ഏറ്റെടുത്തത്. ബോംബയിൽ താമസിച്ചിരുന്ന ആദിത്യ വർമ്മ ഭാര്യയുടെ മരണ ശേഷം പാട്ടൊക്കെ നിറുത്തി നാട്ടിലേക്ക് താമസം മാറ്റി സ്വസ്ഥ ജീവിതം നയിക്കുകയായിരുന്നു. പ്രകാശ് തന്റെ ഉദ്ദേശം വർമ്മയുടെ മുൻപിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം അത് നിരാകരിച്ചു. അങ്ങനെ പ്രകാശ് നിരാശനായി മടങ്ങി. എന്നാൽ വർമ്മയുടെ ഏക മകൾ കൃഷ്ണ (രഞ്ജിത ) ഡോക്യൂമെന്ററിക്ക് അച്ഛനെകൊണ്ട് സമ്മതിപ്പിക്കാമെന്നും അതിലൂടെ വീണ്ടും അദ്ദേഹം പാടി തുടങ്ങുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നതായും പ്രകാശിനെ അറിയിച്ചു. ഡോക്യൂമെന്ററി ഷൂട്ട്ടിംഗ് വേളകളിലൂടെ കൃഷ്ണയും പ്രകാശും കൂടുതൽ അടുത്തു. താൻ വിവാഹിതനാണെന്ന സത്യം അവൻ അവളിൽ നിന്നും ഒളിപ്പിച്ചു വച്ചു. കൃഷ്ണയോട് അടുക്കുന്തോറും അവൻ സുമിത്രയിൽ നിന്നും അകലുകയായിരുന്നു. സുമിത്ര ഇല്ലാത്ത ഏകാന്തത ഇപ്പോൾ അവൻ അനുഭവിക്കുന്നില്ല. ഒരു യോഗ സെന്ററിനെക്കുറിച്ച് തയ്യാറാക്കേണ്ട ഡോക്യൂമെന്ററിയുടെ ഷൂട്ടിംഗിന് വേണ്ടി ഒരു ഹിൽ സ്റ്റേഷനിൽ പോയപ്പോൾ കൃഷ്ണയും കൂടെ പോയി. ഹോട്ടലിലെ ഒരു മുറിയിൽ അവർ ഒരുമിച്ച് രാത്രികൾ ചിലവാക്കി. ചാക്കോച്ഛൻ ആണ് പ്രകാശിന്റ ഹൃദയം സൂക്ഷിപ്പുകാരൻ. കൃഷ്ണയുടെ സന്ദേശം പ്രകാശിലെത്തിക്കുന്നത് അവനാണ്. പ്രകാശ് - സുമിത്ര വിവാഹവാർഷികാഘോഷത്തിന് തയ്യാറെടുക്കുമ്പോഴാണ് ആ വാർത്ത കിട്ടിയത്.. ആദിത്യ വർമ്മയ്‌ക്ക് ഹാർട്ട്‌ അറ്റാക്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു പ്രകാശ് അവിടെ ഓടി എത്തി. ആദിത്യ വർമ്മ, പ്രകാശ് കൃഷ്ണായെ വിവാഹം കഴിക്കുന്നതിൽ തനിക്ക് ഒരു എതിർപ്പും ഇല്ലെന്ന് അവനോട് പറഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആദിത്യ വർമ്മ മരിച്ചു. ചാക്കോച്ഛന്റെ നിർബന്ധം കൊണ്ടു മാത്രമാണ് പ്രകാശ്, ഒറ്റയ്ക്ക്‌ താമസിക്കുന്ന കൃഷ്ണയ്‌ക്ക് ആശ്വാസമേകാൻ അവിടെ പോയി താമസിച്ചത്. അച്ഛന്റെ അവസാന ആഗ്രഹ പ്രകാരം ഉടനെ കല്യാണം കഴിക്കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടു. സുമിത്രയോട് ഓരോ കള്ളവും പറഞ്ഞ് ചാക്കോച്ഛനെയും കൂട്ടി ദൂരെ ഒരു അമ്പലത്തിൽ പോയി പ്രകാശ് കൃഷ്ണയുടെ കഴുത്തിൽ താലി ചാർത്തി. പിന്നീട് രണ്ടു വീട്ടിലും മാറി മാറി ഓടി ഓടി പ്രകാശ് കള്ളം ഒളിപ്പിച്ചു വയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ചു.

അങ്ങനെ ഒരു ദിവസം സുമിത്ര ആ വാർത്ത അറിയിച്ചു താൻ ഗർഭിണി ആണ്. പ്രകാശ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ആ സന്തോഷം ആഘോഷിക്കാനായി പുറത്തു പോകാൻ തയ്യാറാകുമ്പോഴാണ് ചാക്കോ വിളിച്ചത്. കൃഷ്ണയ്‌ക്ക് അത്യാവശ്യമായി പ്രകാശിനെ കാണണം. അവിടെ കൃഷ്ണയും കാത്തിരിക്കുകയായിരുന്നു അവളുടെ സന്തോഷ വാർത്തയുമായി, അവളും ഗർഭിണിയാണ്. പ്രകാശ് ആകെ കുഴപ്പത്തിലായി. അവർ ഓരോരുത്തരിൽ നിന്നും സത്യം മറച്ചു വയ്ക്കാൻ പ്രകാശിന് നന്നേ പ്രയാസപ്പെടേണ്ടി വന്നു. സുമിത്രയെ ചെക്ക് അപ്പിന് കൊണ്ടു പോയി പുറത്തു കാത്ത് ഇരുന്നപ്പോൾ മറ്റൊരു ഡോക്ടറുടെ മുറിയിൽ നിന്നും ചെക്ക് അപ്പ് കഴിഞ്ഞ് പുറത്തു വരുന്ന കൃഷ്ണയെ കണ്ട് പ്രകാശ് ഞെട്ടി.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ക്ലൈമാക്സ്‌ : ഒരേ ആശുപത്രിയിൽ ഒരേ സമയം ഡെലിവറിയ്ക്കായി കൃഷ്ണയും സുമിത്രയും പ്രവേശിക്കപ്പെടുന്നു. മറ്റൊരാൾ അറിയാതെ രണ്ടു പേരുടെയും അരികിലേയ്ക്ക് ഓടി ഓടി എത്തി പ്രകാശ് തളർന്നു. ഒരേ സമയം ഡെലിവറിയ്ക്കായി രണ്ടു മിസ്സിസ് പ്രകാശ് എന്ന വസ്തുത കൃഷ്ണയെ ഒന്ന് ചിന്തിപ്പിച്ചു. അപ്പോൾ അവൾക്ക് സത്യം മനസ്സിലായി, ഒപ്പം സുമിത്രയ്ക്കും. കൃഷ്ണയുടേത് നോർമൽ ഡെലിവറി ആയിരുന്നു, ഒരു പെൺകുട്ടി. എന്നാൽ മനസ്സിലെ വ്യാകുലത കാരണം സമനില തെറ്റിയ സുമിത്രയുടെ പ്രസവം അത്ര സുഗമം ആയിരുന്നില്ല. കുട്ടിക്ക്‌ ജീവൻ ഇല്ലായിരുന്നു. തുടർന്നുണ്ടായ പ്രശ്നം കാരണം അവളുടെ ഗർഭ പാത്രം ഓപ്പറേറ്റ് ചെയ്ത് എടുത്തു മാറ്റി. ഇനി ജീവിതത്തിൽ ഒരിക്കലും അവൾക്ക്‌ ഒരു കുഞ്ഞിന് ജന്മം തരാൻ സാധ്യമല്ല. ചെയ്ത തെറ്റുകളിൽ പശ്ചാത്തപിച്ച് ദുഖിച്ചു കഴിയുന്ന പ്രകാശ്ശിനെയും സുമിത്രയെയും തേടി കൃഷ്ണ വരുന്നു. തന്റെ കുഞ്ഞിനെ അവർക്ക് നൽകി അവൾ ആ നഗരത്തോട് വിട ചൊല്ലുന്നു. കുഞ്ഞിന് മാളവിക എന്ന് പേര് വയ്ക്കാൻ അവൾ ആവശ്യപെടുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
കാസറ്റ്സ് & സീഡീസ്: 
റീ-റെക്കോഡിങ്: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
സ്റ്റുഡിയോ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: