നല്ല നിലാവുള്ള രാത്രി

Released
Nalla nilaavulla rathri

കഥാസന്ദർഭം: 

നാല് സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഒരു ഫാമിലേക്ക് അവിചാരിതമായി അവരുടെ പഴയ സുഹൃത്ത് എത്തിച്ചേരുന്നു. ബിസിനസ് വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർണാടകയിലെ ഷിമോഗയിലുള്ള തോട്ടം വാങ്ങാൻ അയാൾ അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ ആ തോട്ടവും അതിനോട് ചേർന്ന ഫാം ഹൗസും കാണാൻ അവർ യാത്രയാകുന്നു. പക്ഷേ, ആ ഫാം ഹൗസിൽ അവരെ കാത്തിരിക്കുന്നത് വിചിത്രമായ അനുഭവങ്ങളാണ്.

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 30 June, 2023

Actors & Characters

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

കാന്തല്ലൂരിൽ ഒരു ജൈവകൃഷി തോട്ടം നടത്തുകയാണ് പീറ്റർ, രാജീവ് , ഡൊമിനിക് , ജോഷി എന്നീ സഹപാഠികളായ സുഹൃത്തുക്കൾ. രാജീവും പീറ്ററും ചേർന്ന് നഷ്ടത്തിൽ നടത്തിയിരുന്ന ബിസിനസ് പച്ച പിടിച്ചത് ഡൊമിനിക്കും ജോഷിയും അതിൽ പങ്ക് ചേർന്നതോടെയാണ്. അതു കൊണ്ടു തന്നെ ഒരധികാര മനോഭാവം ഡൊമനിക്കിനുണ്ട്, അതിൽ ചെറുതല്ലാത്ത അസ്വാരസ്യം പീറ്ററിനുണ്ട് താനും.

ഇതിനിടെയാണ് തോട്ടത്തിലെ പച്ചക്കറികൾ വിലയ്ക്കെടുക്കുന്ന അച്ചായൻ്റെ വീട്ടിൽ വച്ച് തങ്ങളുടെ പഴയ സുഹൃത്തായ കുര്യനെ ഡൊമനിക്കും ജോഷിയും കാണുന്നത്. കുര്യനാകട്ടെ, ഷിമോഗയിൽ ഒരു തോട്ടം ചുളുവിലയ്ക്ക് വാങ്ങി അത് വിൽക്കാനാകാതെ വിഷമിച്ചിരിക്കുന്ന അവസ്ഥയിലാണ്. തോട്ടം വാങ്ങാൻ സ്വന്തം സ്ഥലം അച്ചായന് പണയം വെച്ച് കുറെയധികം പണം അയാൾ വാങ്ങിയിരുന്നു. അത് തിരിച്ച് കൊടുക്കാനുള്ള അവധി തീരുന്നതോടെ പണയം വെച്ച സ്ഥലം അച്ചായന് സ്വന്തമാകും. അതിനെക്കുറിച്ച് സംസാരിക്കാനാണ് കുര്യൻ അവിടെയെത്തിയത്. സുഹൃത്തുക്കളെ കണ്ട കുര്യൻ അവരുടെ തോട്ടം നേരിൽ കാണാൻ തീരുമാനിക്കുന്നു.

തോട്ടം നേരിൽ കണ്ട് മടങ്ങുന്ന അവസരത്തിൽ കുര്യന് ഒരാശയം തോന്നുന്നു. അവരുടെ തോട്ടത്തിലെ പച്ചക്കറികൾ വാങ്ങാനായി പുതിയൊരാളെ കുര്യൻ ഏർപ്പെടുത്തിക്കൊടുക്കുന്നു. അതിനു ശേഷം, ബിസിനസ് വിപുലപ്പെടുത്താനായി ഷിമോഗയിൽ തൻ്റെ പരിചയത്തിലുള്ളതെന്നു പറഞ്ഞ്, 266 ഏക്കർ തോട്ടം  വാങ്ങാനായി അവരെ അയാൾ പ്രേരിപ്പിക്കുന്നു. പീറ്ററും രാജീവും എതിരഭിപ്രായം അറിയിക്കുന്നുണ്ടെങ്കിലും തോട്ടം പോയി കാണുക എന്ന തീരുമാനത്തിലേക്കവർ എത്തുന്നു. ഇതിനിടയിൽ അച്ചായനെ പോയി കാണുന്ന ഡൊമിനിക്ക് ആ തോട്ടം കുര്യൻ്റേത് തന്നെയാണെന്നും അയാൾ അത് ചുളുവിലയ്ക്ക് വാങ്ങിയതാണെന്നും മനസിലാക്കുന്നു. തോട്ടം കാണാൻ പോകുമ്പോൾ ഇരുമ്പൻ എന്ന സുഹുത്തിനെക്കൂടി കൂട്ടാൻ അയാൾ തീരുമാനിക്കുന്നു. കുര്യനും ഇരുമ്പനും തമ്മിൽ പഠനകാലത്തെ അസ്വാരസ്യങ്ങളുടെ പേരിൽ പരസ്പരം നീരസത്തിലാണ്. 

അങ്ങനെ അഞ്ച് സുഹൃത്തുക്കളും കുര്യൻ്റെ ബന്ധുവായ പോളും കൂടി ഒരു വണ്ടിയിൽ ഫാം ഹൗസിലേക്ക് പോകുന്നു. കാടിന് നടുക്കുള്ള ആ ഫാം ഹൗസിൽ ആ രാത്രി മദ്യപാനവും ചീട്ടുകളിയുമായി അവർ  ആഘോഷിക്കുന്നു. അതിനിടയിൽ ഇരുമ്പനും അവിടെ എത്തിച്ചേരുന്നു. അത്താഴത്തിന് കറി വെച്ച് കഴിക്കാൻ, വെടിവച്ചു കൊന്ന ഒരു കാട്ടുപന്നിയേയും കൊണ്ടാണ് അയാൾ വന്നിരിക്കുന്നത്. കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന കുര്യനും ഇരുമ്പനും പിണക്കം മറന്ന് സൗഹൃദത്തിലാകുന്നു. അവർ ചീട്ടുകളി തുടരുന്നു. അതിനിടെ കാട്ടുപന്നിയെ പാകം ചെയ്യാൻ പുറത്തിറങ്ങുന്ന രാജീവ് കൊല്ലപ്പെടുന്നു. ഒപ്പം വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നു. അപകടം മനസിലാക്കിയ അവർ കരുതലോടെ നീങ്ങുന്നു പക്ഷേ , അതിനിടെ പോളും കൊല്ലപ്പെടുന്നു.

ഇതോടെ ഇതിന് പിന്നിലാരെന്ന സംശയം അവരിൽ ഉടലെടുക്കുന്നു. പരസ്പരം കുറ്റപ്പെടുത്തുന്ന അവർ തമ്മിൽ തമ്മിൽ കലഹിക്കാനാരംഭിക്കുന്നു. ഇതിനിടെ പുറത്താരോ നടക്കുന്നത് കണ്ട കുര്യൻ തോക്കെടുത്ത് പുറത്തേയ്ക്ക് വെടി വയ്ക്കുന്നു. ഇതോടെ വാതിൽപ്പടിയിൽ ഒരു സ്ഫോടനം നടക്കുകയും അക്രമകാരികളായ വനവാസികളായ നാലു പേർ അകത്തേക്ക് വരികയും ചെയ്യുന്നു. സ്ഫോടനത്തിൽ ഡൊമനിക്കിൻ്റെ കൈ അറ്റു പോകുന്നു.

അക്രമികളെ കണ്ട് ഭയന്ന് മറ്റുള്ളവർ ഫാം ഹൗസിൻ്റെ പല സ്ഥലങ്ങളിലായി ഒളിക്കുന്നു. പരിക്കേറ്റ ഡൊമിനിക്ക് ഓടിയൊളിക്കുന്നുവെങ്കിലും അക്രമി കണ്ടു പിടിക്കുകയും അയാളെ കൊല്ലുകയും ചെയ്യുന്നു. വണ്ടി ഡ്രൈവറായ അനീഷിനെ അക്രമികൾക്കിട്ടു കൊടുത്ത് രക്ഷപ്പെടാം എന്ന നിർദ്ദേശം കുര്യൻ മുന്നോട്ട് വെക്കുന്നു. എന്നാൽ , അവർ വന്നത് തന്നെ തേടിയാണെന്ന് ഇരുമ്പൻ വെളിപ്പെടുത്തുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

നേരത്തേ, ഫാം ഹൗസിലേക്ക് വരുന്ന വഴി ഇരുമ്പൻ്റെ ജീപ്പിൻ്റെ മുന്നിലേക്ക് ഒരു കാട്ടുപന്നി വെടിയേറ്റ് വീഴുന്നു. അതിനെ അയാൾ വണ്ടിയിലേറ്റി പോകാൻ ശ്രമിക്കുമ്പോൾ പന്നിയെ വെടിവെച്ച വനവാസി യുവാവ് വഴി തടഞ്ഞു കൊണ്ട് അതിൽ അവകാശമുന്നയിക്കുന്നു. ഇരുമ്പൻ അയാളെ വെടിവെച്ച് കൊന്നിട്ട് വണ്ടിയോടിച്ച് പോകുന്നു. അതിന് പ്രതികാരം ചെയ്യാനായാണ് അയാളുടെ കൂട്ടുകാരായ അക്രമികൾ എത്തിയിരിക്കുന്നത്.

ഈ കഥ കേട്ട കുര്യൻ ഫാം ഹൗസിനടിയിലുള്ള തുരങ്കം വഴി രക്ഷപ്പെടാൻ പദ്ധതിയിടുന്നു. ഇരുമ്പനും കുര്യനും അത് വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെങ്കിലും അക്രമിയുടെ കൂട്ടത്തിലുള്ള നായുടെ പിടിയിൽ കുര്യൻ അകപ്പെടുന്നു. ഇരുമ്പൻ പക്ഷേ , ഓടി ഫാം ഹൗസിന് പുറത്തെ തോട്ടത്തിലെത്തുന്നു. ഇതിനിടയിൽ അക്രമികളെ പ്രതിരോധിച്ച് ജോഷിയും പീറ്ററും ഡ്രൈവറും   തോട്ടത്തിലൂടെ പുറത്തേക്കുളള വഴിതേടി ഓടുന്നു.

പിന്തുടർന്നെത്തുന്ന അക്രമികളുമായി ഇരുമ്പൻ സംഘട്ടനത്തിലേർപ്പെടുന്നു. പീറ്ററിനെയും മറ്റും  നായ ആക്രമിക്കുന്നുവെങ്കിലും അതിൽ നിന്നും രക്ഷപ്പെട്ട് അവർ ഓടുന്നു. ഓടി റോഡിലെത്തുമ്പോഴേക്കും നേരം പുലരുന്നു. വഴിയിൽ കാണുന്ന ജീപ്പിൽ അവർ കയറുന്നു. കുറച്ച് നേരം മുന്നോട്ട് പോകുമ്പോഴേക്കും, അക്രമിച്ചവരെ അടിച്ചിട്ട് രക്ഷപ്പെട്ട ഇരുമ്പനും ആ വണ്ടിയിൽ കയറുന്നു. പക്ഷേ, വണ്ടിയുടെ ഡ്രൈവറും  അക്രമികളുടെ സംഘത്തിൽപ്പെട്ടയാളാണെന്ന് ഭയത്തോടെ അവർ മനസ്സിലാക്കുന്നു.

Audio & Recording

ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
ക്രിയേറ്റീവ് ഡയറക്ടർ: 

Production & Controlling Units

പ്രൊഡക്ഷൻ ഡിസൈനർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: