മൂന്നാംമുറ

Released
Moonnam Mura
Moonnammura

കഥാസന്ദർഭം: 

കേരളത്തിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കേന്ദ്രമന്ത്രി ഉൾപ്പെടുന്ന യാത്രികരുടെ സംഘത്തെ ഒരു കൂട്ടം തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുന്നതും; അതിനെത്തുടർന്ന് പോലീസ് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
130മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 10 November, 1988

Actors & Characters

Cast: 
ActorsCharacter
അലി ഇമ്രാൻ
വൈശാഖൻ
മിസ് മിനി ജോൺസൺ
ജയൻ
വിനോദ്
ചാൾസ്
സി ഐ രാജു
കരുണൻ
ദേവേന്ദ്രൻ
സൈമൺ
ഭരതൻ മേനോൻ
മന്ത്രി
കിസാൻ ജേക്കബ്
ഡി ഐ ജി മേനോൻ
ആന്റണി
പണിക്കർ
ഹോം സെക്രട്ടറി
മോഹൻ
തമ്പുരാൻ
ചാൾസിന്റെ സഹായി
മാത്യൂസ്
ചാൾസിന്റെ സഹായി
കളരി അഭ്യാസി
സെക്യൂരിറ്റി ഗാർഡ്

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

അവധിക്കാലം ചെലവിടാൻ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി ഭരതൻ മേനോനും കുടുംബവും ഉൾപ്പെടുന്ന സംഘത്തെ വിനോദയാത്ര പോകുന്ന വഴി ചാൾസിൻ്റെ നേതൃത്വത്തിലുള്ള ഭീകരവാദി സംഘം തട്ടിക്കൊണ്ടു പോകുന്നു. പകരം ചാൾസ് ആവശ്യപ്പെടുന്നത് അഞ്ച് കോടി രൂപയും, മയക്കുമരുന്ന് കേസിൽ അകപ്പെട്ട് ജയിലിലായ തൻ്റെ നാലു കൂട്ടുകാരുടെ മോചനവുമാണ്. കേന്ദ്രമന്ത്രിയുടെ കുടുംബമുൾപ്പടെ ഉന്നതന്മാർ അടങ്ങിയ സംഘം ആണ് ബന്ദിയാക്കപ്പെട്ടത് എന്നതുകൊണ്ടു തന്നെ പോലീസിനു മുകളിൽ വലിയ സമ്മർദ്ദം ഉണ്ടാകുന്നു. അനുരഞ്ജന ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന ഡി ഐ ജി മേനോൻ ഈ ആവശ്യങ്ങൾക്ക് വഴങ്ങാത്തതോടെ സാഹചര്യം വഷളാകുകയും ബന്ദികളിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നു.

 

ഈ സാഹചര്യത്തിൽ ഒരു കമാൻഡോ ഓപ്പറേഷനിലൂടെ ബന്ദികളെ മോചിപ്പിക്കാനുള്ള പദ്ധതിക്ക് ഡി ഐ ജി രൂപം കൊടുക്കുന്നു. ഈ ഓപ്പറേഷനു നേതൃത്വം നൽകാനായി അദ്ദേഹം സമീപിക്കുന്നത് സർവീസിൽ നിന്ന് രാജി വെച്ച് പോയ അലി ഇമ്രാനെയാണ്. അലി ഇമ്രാനാകട്ടെ, സർവീസിലിരിക്കുന്ന സമയത്ത് തനിക്ക് നേരിട്ട അപമാനങ്ങളും, ദുരനുഭവങ്ങളും കാരണം ജോലി രാജി വച്ചയാളാണ്. ഇക്കാരണം കൊണ്ടു തന്നെ ഡി ഐ ജി യുടെ ആവശ്യം അയാൾ ആദ്യം നിരാകരിക്കുന്നു. പിന്നീട് ഡി ഐ ജി യുടെ നിർബന്ധത്തിനു വഴങ്ങി അയാൾ ദൗത്യം ഏറ്റെടുക്കുന്നു.

 

അലി ഇമ്രാനെ ഈ ദൗത്യം ഏൽപ്പിക്കുന്നതിന് പോലീസിലെ ഉയർന്ന ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നടക്കം വലിയ എതിർപ്പുകൾ ഡി ഐ ജിക്ക് നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ, അദ്ദേഹം തീരുമാനത്തിൽ ഉറച്ച് മുന്നോട്ടു പോകുന്നു. വലിയ സുരക്ഷാ സന്നാഹങ്ങളും ആധുനിക ആയുധങ്ങളും ഉള്ള ഭീകരവാദികളുടെ പാളയത്തിൽ നിന്നും ബന്ദികളെ രക്ഷപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയാണ്. തന്നെ പുച്ഛിച്ചവരുടേയും, അപമാനിച്ചവരുടെയും വായടപ്പിച്ച് ഈ ദൗത്യം തന്നെ ഏൽപ്പിച്ചവരുടെ മാനം രക്ഷിക്കുക എന്നത് അലി ഇമ്രാനെ സംബന്ധിച്ചിടത്തോളം പ്രധാനവുമാണ്. സാഹസികമായ ആ ദൗത്യം അദ്ദേഹം പൂർത്തീകരിക്കാൻ ശ്രമിക്കുന്നതാണ്  ചിത്രത്തിൻ്റെ ക്ലൈമാക്സ്.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ദൗത്യപൂർത്തീകരണത്തിനായി അലി ഇമ്രാന് നേരിടേണ്ടി വരുന്നത് ദുർഘടങ്ങളാണ്. പക്ഷേ , തന്ത്രപരമായ നീക്കങ്ങളിലൂടെ അതിനെയെല്ലാം മറികടന്നു കൊണ്ട് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന പാളയത്തിലേക്ക് അയാൾ രഹസ്യമായി കടന്നു കയറുന്നു. ഭീകരവാദികളുടെ നേതാവായ ചാൾസിനെ വധിച്ച് ബന്ദികളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: