മാന്ത്രികച്ചെപ്പ്

Released
Manthrikacheppu

കഥാസന്ദർഭം: 

സുഹൃത്തുക്കളായ രാജുവും വില്യംസും, മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടി വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഒരു ബോംബ് സ്ഫോടനം ഉണ്ടായി മുഖ്യമന്ത്രി കൊല്ലപ്പെട്ടു, അത് പകർത്തിയ വീഡിയോ കാസറ്റിനു വേണ്ടി പോലീസും കൊലയാളികളും അവരെ പിന്തുടരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് മാന്ത്രികച്ചെപ്പ് പറയുന്ന കഥ.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 14 February, 1992

Main Crew

അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ജോലി തേടി നഗരത്തിൽ എത്തുന്ന രാജു (ജഗദീഷ് ) അമ്മാവന്റെ വീട്ടിലേയ്ക്കുള്ള വഴി അറിയാതെ ഒരു കൂട്ടം വിദ്യാർത്ഥിനികളുടെ ഇടയിൽ പെടുന്നു. അതിൽ ഉണ്ടായിരുന്ന ശ്യാമ (സുനിത ) തെറ്റായ വഴി പറഞ്ഞു കൊടുത്ത് രാജുവിനെ ഒന്ന് വട്ടം ചുറ്റിച്ചു. അവർ തമ്മിൽ വഴക്കും ഉണ്ടായി. രാജു, അമ്മാവൻ ബാലഗോപാലൻ നായരുടെ (മാള അരവിന്ദൻ ) വീട്ടിൽ താമസിച്ച് ജോലി തേടുവാൻ നിശ്ചയിച്ചാണ് നഗരത്തിൽ എത്തിയത്. അമ്മാവി പത്മാവതി (തൊടുപുഴ വാസന്തി ) പിന്നെ അവർക്കൊരു മകൾ. അമ്മാവൻ എൽ ഐ സി ഏജന്റ് ആയി ജോലി ചെയ്യുന്നു. വീട്ടിലേയ്ക്ക് വിറകു വാങ്ങാൻ പോയ രാജു, വിറകുകടക്കാരൻ വി കെ നായരുടെ ( കൃഷ്ണൻകുട്ടി നായർ )മകൾ ആണ് ശ്യാമ എന്ന് മനസ്സിലാക്കി. വിറക് തൂക്കുമ്പോൾ കള്ളത്തരം കാട്ടുന്ന നായരെക്കുറിച്ച് രാജു. ശ്യാമയും കൂട്ടുകാരികളും നിൽക്കുമ്പോൾ പറഞ്ഞ് കളിയാക്കിയത് അവളെ വല്ലാതെ വിഷമിപ്പിച്ചു. ഇനി പഠിക്കാൻ പോകേണ്ട എന്ന് വരെ അവൾ തീരുമാനിച്ചു. കോപിതനായ വി കെ നായർ രാജുവിനോട് ഏറ്റുമുട്ടി. ബാലഗോപാലൻ അവരെ തമ്മിൽ ഒത്തു തീർപ്പിൽ എത്തിച്ചു. തുടർന്ന് രാജുവും ശ്യാമയും പരസ്പരം ഇഷ്ട്ടപ്പെട്ടു തുടങ്ങി.

ശരീരം ദൃഢമാക്കണമെന്ന് കരുതി രാജു ഒരു ജിമ്മിൽ ചേരുന്നു. അവിടത്തെ ഉസ്താദ് സെയ്‌താലി (സെയിനുദ്ധീൻ ) ചില നിബന്ധനകൾ രാജുവിന്റെ മുന്നിൽ നിരത്തി വച്ചു. സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കണം എന്നുള്ളതായിരുന്നു അതിൽ ഒന്നാമത്. ഒരുദിവസം ബസ്സ്‌ സ്റ്റാൻഡിൽ നിൽക്കുന്ന ശ്യാമയോട് ദൂരെ നിന്ന് ആംഗ്യം കാണിക്കുന്ന രാജുവിനെ ഉസ്താദ് കാണുന്നു. ഉസ്താദിന്റെ കണ്ണ് വെട്ടിച്ചു ഓടിയ രാജു വഴിയിൽ നടന്നുപോകുന്ന വില്യംസിന്റെ(സിദ്ധിക്ക് )മേൽ ചെന്നു മുട്ടി. ഒരുമിച്ച് സ്കൂളിൽ പഠിച്ചവർ വീണ്ടും കണ്ടു മുട്ടാൻ അതൊരു അവസരമായി. വില്യംസ് ഒരു വീഡിയോ കാസറ്റ് ലൈബ്രറി നടത്തുന്നു കൂടാതെ വീഡിയോ ഷൂട്ടിംഗ് പരിപാടികളും. ഉസ്താദ് സെയ്‌താലി വില്യംസിന്റെ കൂടെ താമസിക്കുന്ന സുഹൃത്ത് ആണ്. രാജുവിന് ജോലിയൊന്നും ആയിട്ടില്ല എന്ന് മനസ്സിലാക്കിയ വില്യംസ് ഒരു വീഡിയോ ഷോപ്പ് തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞു. രാജു ആവശ്യപ്പെട്ടതനുസരിച്ച് അവന്റെ അമ്മാവൻ പണം മുടക്കാൻ തയ്യാറായി. അങ്ങനെ രാജുവും വില്യംസും കൂടി ലക്കി വീഡിയോ ഷോപ്പ് തുടങ്ങി. വീടുകൾ തോറും കാസ്റ് കൊണ്ടു കൊടുക്കുന്നത്, കല്യാണം, മീറ്റിംഗ്, ബർത്ത്ഡേ പാർട്ടികൾ വീഡിയോ ഷൂട്ട് ചെയ്യുന്നത് തുടങ്ങി പരിപാടികൾ തുടർന്നു.

ശ്യാമക്ക് ഒരു പ്രേമലേഖനം രാജു, വില്യംസിനെ കൊണ്ട് എഴുതിച്ചു. അതിന് മറുപടിയായി ശ്യാമ തന്റെ സുഹൃത്ത് മെഴ്‌സി(സുചിത്ര )യെക്കൊണ്ട് കത്ത് എഴുതി വാങ്ങി. അവസാനം കള്ളം പൊളിഞ്ഞു മെഴ്‌സിയും വില്യംസും പരിചയപ്പെട്ടു. അവിടെയും പ്രേമം നാമ്പിട്ടു. മുഖ്യമന്ത്രി നമ്പ്യാർ (ജോസ് പ്രകാശ് ) പങ്കെടുക്കുന്ന ഒരു നവ വർഷ പരിപാടി കവർ ചെയ്യാൻ വില്യംസും രാജുവും പോകുന്നു. അവിടെ ഉണ്ടാകുന്ന ബോംബ് സ്‌ഫോടനത്തിൽ മുഖ്യൻ കൊല്ലപ്പെടുന്നു. ഈ  കൃത്യം വീഡിയോയിൽ പകർത്തപ്പെട്ടു. പോലീസും ജാക്സൻ (റിസബാവ )എന്നയാളും ആ കാസറ്റിനു വേണ്ടി വില്യംസിനെ ഫോൺ ചെയ്യുന്നു. വഴിയിൽ വച്ച് ജാക്സനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കാസറ്റ് കയ്യിൽ നിന്നും നഷ്ടമായി. ഒളിച്ചിരുന്ന അവരെ ഇൻസ്‌പെക്ടർ സാബു ചെറിയാൻ (സായി കുമാർ ) അറസ്റ്റ് ചെയ്യുന്നു. പോലീസ് മുറയിൽ ചോദ്യം ചെയ്തിട്ടും അവരിൽ നിന്നും ഒരു തെളിവും കാസറ്റും കിട്ടിയില്ല. സാബുവിന്റെ ഭാര്യ (ചിത്ര ) ഗർഭിണിയാണ്. വർഷങ്ങൾക്ക് ശേഷം അവൾ അമ്മയാകാൻ പോകുന്നു.

ചവറു പെറുക്കുന്ന ഒരാൾക്ക് ആ കാസറ്റ് കിട്ടി. അയാൾ അത് ഒരു കാസറ്റ് കടയിൽ വിൽക്കുന്നു. അവിടെ നിന്നും അത് സാബു ചെറിയാന്റെ കയ്യിൽ എത്തി. സത്യം മനസ്സിലാക്കിയ സാബു രാജുവിനെയും വില്യംസിംനെയും മോചിപ്പിച്ചു. യഥാർത്ഥ കുറ്റവാളിയെ കണ്ടു പിടിക്കാൻ അവർ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് ആഭ്യന്തര മന്ത്രി ( സി ഐ പോൾ ), ധനകാര്യ മന്ത്രി ജോൺ സാമൂവൽ (ദേവൻ ) എന്നിവർ രണ്ടുപേരും അടുത്ത മുഖ്യമന്ത്രി ആകാൻ അണികളെ തയ്യാറാക്കുകയാണ്.  ആ കാസറ്റ് കിട്ടിയാൽ തന്നെ എൽപ്പിക്കണമെന്നും കുറ്റവാളികളെ പിടി കൂടി മരണശിക്ഷ വാങ്ങി കൊടുക്കണമെന്നും ജോൺ സാമൂവൽ സാബുവിനോട് പറഞ്ഞു. കാസെറ്റ് കണ്ട സാബു യഥാർത്ഥ കുറ്റവാളി നാട് വിടുന്നതിനു മുൻപ് അവനെ രഹസ്യമായി കസ്റ്റഡിയിലെടുത്തു. അവനെ കൊണ്ട് ആരാണ് ഇത് ചെയ്യിച്ചതെന്ന സത്യം മനസ്സിലാക്കി. ജാക്സണിന്റെ ആൾക്കാർ സാബുവിനെ കടത്തിക്കൊണ്ടുപോയി കാസറ്റിനു വേണ്ടി അയാളെ ശരീരികമായും മാനസീകമായും ഉപദ്രവിക്കുന്നു. അതിൽ ഫലം കിട്ടാത്തത് കൊണ്ട് സാബുവിന്റെ ഗർഭിണിയായ ഭാര്യയെയും ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു വരുന്നു. ക്രൂരമായ മർദ്ദനം ഏറ്റ് ഭാര്യയുടെ ഗർഭം അലസി അവൾ മരിക്കുന്നു. സാബുവിന്റ ഭാര്യയെ കടത്തി കൊണ്ട് പോകുന്നത് കണ്ട ഉസ്താദ്, രാജുവിനെയും വില്യംസിനെയും കൂട്ടി അവിടെ എത്തി. തുടർന്നുണ്ടായ സംഘട്ടനത്തിൽ അവർ സാബുവിനെ രക്ഷപെടുത്തി. എല്ലാം നഷ്ടപ്പെട്ട സാബു നേരെ ജോൺ സാമൂവലിനെ ചെന്നു കണ്ടു. അയാൾ ആണ് അത് ചെയ്യിച്ചതെന്ന സത്യം അറിയാം അത് ചെയ്ത കുറ്റവാളി തന്റെ കസ്റ്റഡിയിൽ ഉണ്ട് എന്ന് പറഞ്ഞ് പുറത്തു കാത്ത് നിൽക്കുന്ന പത്രക്കാരുടെ മുന്നിലേയ്ക്ക് ജോണിനെ കൊണ്ട് വന്ന് സത്യം വിളിച്ചു പറയുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അപ്പോൾ ഒളിഞ്ഞിരുന്ന ജാക്സൻ സാബുവിനെ വെടി വയ്ക്കുന്നു. രാജുവും വില്യംസും ജാക്സനെ ഓടിച്ചിട്ട് പിടിക്കുന്നു. എല്ലാം സന്തോഷമായി അവസാനിച്ചു എന്ന് കരുതി നടന്നു നീങ്ങുന്ന ജോൺ സാമൂവലിനെ സാബു നിറയൊഴിച്ചു വീഴ്ത്തി. സാബുവിന്റെയും ഭാര്യയുടെയും കല്ലറയ്ക്കു മുന്നിൽ വിഷാദരായി നിൽക്കുന്ന രാജു, ശ്യാമ, വില്യംസ്, മേഴ്സി എന്നിവരിൽ ചിത്രം അവസാനിക്കുന്നു.

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
ഗാനലേഖനം: 
റീ-റെക്കോഡിങ്: 

നൃത്തം

നൃത്തസംവിധാനം: 
അസിസ്റ്റന്റ് നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 
പബ്ലിസിറ്റി: