മാളികപ്പുറം

Released
Malikappuram

കഥാസന്ദർഭം: 

അയ്യപ്പനെക്കാണാൻ അതിയായ ആഗ്രഹമുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ അദ്ഭുതമെന്നു തോന്നിക്കുന്ന തരത്തിലുള്ള ആഗ്രഹ സാക്ഷാത്കാരമാണ് ഇതിവൃത്തം.

സർട്ടിഫിക്കറ്റ്: 
Runtime: 
121മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 30 December, 2022

Actors & Characters

Cast: 
ActorsCharacter
അയ്യപ്പദാസ്
CI ഹനീഫ്
കല്ലു
അജയൻ
ഉണ്ണി
മഹി
പീയുഷ്
സൗമ്യ
ലക്ഷ്മി അമ്മ (മുത്ത്ശ്ശി)
ലക്ഷ്മി ടീച്ചർ
ചീനു
KSEB അളിയൻ
പട്ടട
അമ്പാടി
മുരളി
സെൽവി
ജയ
ഉദയ് മാമൻ
ചെട്ടിയാർ
രാമേട്ടൻ
ചന്ദ്രപ്പൻ പിള്ള
മെമ്പർ ഗിരീഷൻ
രമ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
വിതരണം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

എട്ടുവയസ്സുകാരിയായ കല്ലു എന്ന കല്യാണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്, പതിനെട്ട്  മലകൾക്ക് നടുവിൽ, പതിനെട്ടാം പടിക്കു മുകളിൽ വസിക്കുന്ന അയ്യപ്പനെ കാണണമെന്നത്.   മുത്തശ്ശി പറഞ്ഞ  കഥകളിലൂടെ  അയ്യപ്പചരിതവും എരുമേലിയും പമ്പയും സന്നിധാനവും  എല്ലാം അവളുടെ മനസ്സിൽ  പതിഞ്ഞിട്ടുണ്ട്. സ്വപ്നത്തിൽ  എന്നും കാണാറുള്ള അയ്യപ്പൻ്റെ രൂപം അവൾ തൻ്റെ നോട്ബുക്കിൽ പകർത്തി വയ്ക്കുന്നു.  

ശബരിമലയ്ക്ക് കൊണ്ടു പോകാമെന്നു  പല തവണ കല്ലുവിന് വാക്കു കൊടുത്തെങ്കിലും അതു പാലിക്കാൻ അവളുടെ അച്ഛനായ അജയന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെങ്ങൾക്കു വേണ്ടി വീട് പണയപ്പെടുത്തി എടുത്ത സഹകരണ ബാങ്കിലെ ലോണും,  പലിശക്കാരനായ അമ്പാടിയിൽ നിന്നു വാങ്ങിയ പണവും തിരിക്കെക്കൊടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ് മുൻ പ്രവാസി കൂടിയായ അജയൻ. ലോൺ ബാധ്യത തീർക്കാൻ ഒരിക്കൽ കൂടി ഗൾഫിൽ പോകാൻ അജയൻ ആലോചിക്കുന്നു.

എന്നാൽ, അയ്യപ്പൻകാവിലെ പൂജാരിയായ പട്ടട പറയുന്ന കാര്യം അജയൻ്റെ മനസ്സു മാറ്റുന്നു. അജയന് എട്ട് വയസ്സായ സമയത്താണ് അയാളുടെ അച്ഛൻ മരിച്ചതെന്ന് പട്ടട പറയുന്നു. 

അന്നു രാത്രി അജയൻ വീട്ടിലെത്തുന്നത് മലയ്ക്ക് പോകാനുള്ള പൂജകൾക്കുള്ള സാധനങ്ങളുമായാണ് അജയനും കല്ലുവും മലയ്ക്കു പോകാൻ മാലയിട്ട് വ്രതം തുടങ്ങുന്നു; ഒപ്പം, അജയൻ്റെ കൂട്ടുകാരൻ ഉണ്ണിയുടെ മകനും കല്ലുവിൻ്റെ സഹപാഠിയുമായ പീയുഷും മാലയിടുന്നു.

ഒരു ദിവസം, പണം ചോദിച്ചെത്തുന്ന അമ്പാടി, കവലയിൽ വച്ച്  അജയനെ മർദ്ദിക്കുന്നു. സ്കൂളിൽ നിന്നു മടങ്ങുന്ന കല്ലു അതു കാണുന്നു. പിറ്റേന്നു രാവിലെ അയ്യപ്പൻകാവിലെ കൊക്കയിൽ അജയനെ മരിച്ച നിലയിൽ കാണുന്നു. അച്ഛൻ മരിച്ചതോടെ കല്ലുവിൻ്റെ ശബരിമല യാത്ര വീണ്ടും മുടങ്ങുന്നു. എന്നാൽ അയ്യപ്പനെ കാണണമെന്ന അവളുടെ വാശി കൂടുന്നതേയുള്ളൂ.

ഒരു ദിവസം കല്ലുവിനെയും പീയുഷിനെയും കാണാതാവുന്നു.  അന്വേഷണം നടക്കുന്നതിനിടയിൽ അവർ പമ്പയ്ക്കുള്ള ബസിൽ കയറിപ്പോകുന്നു. കുട്ടികളെ കടത്തുന്ന സംഘത്തിൻ്റെ നേതാവായ മഹി ബസിൽ കുട്ടികളെ പിന്തുടരുന്നുണ്ട്. കല്ലുവാണ് അയാളുടെ ലക്ഷ്യം.

വഴിയിൽ നിന്നു കയറുന്ന ഒരു സ്വാമിയെ കല്ലു കാണുന്നു. അയാളുടെ രൂപം താൻ  സ്വപ്നത്തിൽ കാണാറുള്ള അയ്യപ്പൻ്റേതു തന്നെയാണെന്നയാൾ തിരിച്ചറിയുന്നു. 

അയാളുമായി കുട്ടികൾ പരിചയത്തിലാവുന്നു. കല്ലുവിനെയും പീയുഷിനെയും മലയ്ക്ക് കൊണ്ടുപോകാമെന്ന് അയാൾ സമ്മതിക്കുന്നു. മഹിയുടെ ലക്ഷ്യം കല്ലുവാണെന്നു മനസ്സിലാക്കിയ സ്വാമി അയാളെ താക്കീത് ചെയ്യുന്നു. എന്നാൽ മഹിക്ക് പിന്തിരിയാൻ ഉദ്ദേശ്യമില്ല. 

പമ്പയിലെത്തുമ്പോൾ, സന്നിധാനത്ത് തിരക്കായതിനാൽ, അന്ന് പടി ചവിട്ടാൻ പറ്റില്ല എന്ന് സ്വാമി പറയുന്നു. കല്ലു അതു കേട്ട് നിരാശയാകുന്നു. അവൾക്ക് അയ്യപ്പനെ കണ്ടേ തീരൂ. സ്വാമി കുട്ടികളെയും കൊണ്ട് വനപാതയിലൂടെ  പോകാൻ തീരുമാനിക്കുന്നു. മഹിയും കൂട്ടരും അവരെ പിന്തുടരുന്നു.

ദൂരെ, സന്നിധാനത്ത്, അയ്യപ്പനെ ഉറക്കുന്ന ഹരിവരാസനം കേൾക്കുന്നു. രാത്രി വിശ്രമിച്ചിട്ട് രാവിലെ സന്നിധാനത്തെത്താമെന്ന് സ്വാമി പറയുന്നു. പെട്ടെന്ന്, മഹിയുടെ സംഘം സ്വാമിയെയും കുട്ടികളെയും വളയുന്നു. തുടർന്നു നടക്കുന്ന പൊരിഞ്ഞ സംഘട്ടനത്തിൽ സ്വാമി എതിരാളികളെ ഓരോരുത്തരെയായി കീഴടക്കുന്നു. കല്ലുവിൻ്റെ മനസ്സിൽ പക്ഷേ, അത് അയ്യപ്പൻ്റെ ശത്രുനിഗ്രഹമായാണ് തെളിയുന്നത്. അയ്യപ്പനാണ് തൻ്റെ കൂടെയുള്ള സ്വാമി എന്ന് അവൾ എപ്പോഴെ ഉറപ്പിച്ചു കഴിഞ്ഞു.

കുട്ടികളും സ്വാമിയും രാവിലെ സന്നിധാനത്തെത്തുന്നു. എന്നാൽ, പതിനെട്ടാം പടിക്ക് താഴെ വച്ച് സ്വാമിയെ കാണാതാവുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അവധി കഴിഞ്ഞ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോകുന്ന അയ്യപ്പദാസ് എന്ന പോലീസുകാരനായിരുന്നു കുട്ടികളുടെ കൂടെക്കൂടിയ സ്വാമി. കാണാതായ കുട്ടികളെക്കുറിച്ചുള്ള വിവരം, സന്നിധാനത്തു നിന്ന് ഹനീഫ് എന്ന പൊലീസുകാരൻ അയാളെ അറിയിച്ചിരുന്നു. തുടർന്നാണ് അയാൾ യാദൃച്ഛികമായി കണ്ട കുട്ടികൾക്കൊപ്പം കൂടിയത്.  പോലീസ് അറിയിച്ചതനുസരിച്ച്, കുട്ടികളെ കൂട്ടാൻ ഉണ്ണി സന്നിധാനത്തെത്തിയിരുന്നു. 

കുട്ടികളുടെ ആഗ്രഹം സാധിക്കാൻ അയ്യപ്പൻ അവർക്കു മുന്നിൽ  അയ്യപ്പദാസിൻ്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതാണെന്ന് ഹനീഫ് പറയുന്നു; അതു  തന്നെയാണ് തത്വമസിയുടെ പൊരുളെന്നും.

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
മേക്കപ്പ് അസോസിയേറ്റ്: 
ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 

Technical Crew

എഡിറ്റിങ്: 
അസോസിയേറ്റ് കലാസംവിധാനം: 
അസിസ്റ്റന്റ് കലാസംവിധാനം: 
ക്രിയേറ്റീവ് ഡയറക്ടർ: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കലിയുഗ

സന്തോഷ് വർമ്മരഞ്ജിൻ രാജ് വർമ്മരഞ്ജിൻ രാജ് വർമ്മ
2

കലിയുഗ

സന്തോഷ് വർമ്മരഞ്ജിൻ രാജ് വർമ്മരഞ്ജിൻ രാജ് വർമ്മ
3

ഗണപതി തുണയരുളുക

സന്തോഷ് വർമ്മരഞ്ജിൻ രാജ് വർമ്മആന്റണി ദാസൻ,മധു ബാലകൃഷ്ണൻ
4

ഹരിവരാസനം

രഞ്ജിൻ രാജ് വർമ്മപ്രകാശ് പുത്തൂർ
5

അമ്പാടി തുമ്പി

സന്തോഷ് വർമ്മരഞ്ജിൻ രാജ് വർമ്മവിനീത് ശ്രീനിവാസൻ,തീർത്ഥ സുഭാഷ്,വൈഗ അഭിലാഷ്
6

നങ്ങേലി പൂവേ

ബി കെ ഹരിനാരായണൻരഞ്ജിൻ രാജ് വർമ്മരഞ്ജിൻ രാജ് വർമ്മ
7

ഒന്നാം പടി മേലേ

സന്തോഷ് വർമ്മരഞ്ജിൻ രാജ് വർമ്മവിനീത് ശ്രീനിവാസൻ