മലപ്പുറം ഹാജി മഹാനായ ജോജി

Released
Malappuram Haji Mahanaya Joji

കഥാസന്ദർഭം: 

തൊഴിൽ രഹിതനായ അഭ്യസ്തവിദ്യൻ ജോജി, സുഹൃത്ത് കുഞ്ഞാലിയുടെ ആവശ്യ പ്രകാരം അവന്റെ അപരനായി മലപ്പുറത്ത് ഹാജിയാരുടെ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നു. തുടർന്ന് അവൻ നേരിടുന്ന പ്രശ്നങ്ങൾ, സ്വന്തം വ്യക്തിത്വം മറച്ചു വയ്ക്കാൻ അവൻ സഹിക്കേണ്ടി വരുന്ന യാതനകൾ, അത് കാരണം അവനുമായി ബന്ധപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ. സത്യം മറ്റുള്ളവർ അറിഞ്ഞോ ഇല്ലയോ എന്നതൊക്കെയാണ് മലപ്പുറം ഹാജി മഹാനായ ജോജിയുടെ കഥ

തിരക്കഥ: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
130മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 24 June, 1994

Actors & Characters

അതിഥി താരം: 
Cast: 
ActorsCharacter
ഹാജ്യാർ
ജോജി (ജോനകപ്പറമ്പിൽ ജിതേന്ദ്ർവർമ്മ)
കുഞ്ഞാലിക്കുട്ടി
ഗൗരി
പ്രേമലത
കുറുപ്പ്
അലിയാർ
സുകുമാരൻ
ഹെഡ്മാഷ്
ബീരാൻകുട്ടി
ശങ്കരൻ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

ജോനകപ്പറമ്പിൽ ജിതേന്ദ്ര വർമ്മ എന്ന ജോജി (മുകേഷ് ) മലയാളം അദ്ധ്യാപകൻ ആണ്. പഠിപ്പിച്ചിരുന്ന ട്യൂട്ടോറിയൽ ബാർ ഹോട്ടൽ ആയി മാറിയപ്പോൾ അയാൾ തൊഴിൽരഹിതനായി. സുഹൃത്ത് കുഞ്ഞാലിക്കുട്ടി (സിദ്ധിക്ക്) ഗൾഫിൽ പോകാൻ വിസ കിട്ടിയ സന്തോഷത്തിൽ ആണ്. പക്ഷേ അവന്റെ വാപ്പ (കരമന ജനാർദ്ദൻ ) അതിനെതിരാണ്. തന്റെ കൂട്ടുകാരൻ മലപ്പുറം ഹാജിയാരുടെ (മധു ) സ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി തുടങ്ങണമെന്നാണ് വാപ്പയുടെ ആഗ്രഹം. വാപ്പയെയും പിണക്കണ്ട എന്നാൽ തന്റെ ഗൾഫിലേയ്ക്ക് പോകാനുള്ള ആഗ്രഹം സഫലമാകുകയും വേണം എന്ന ചിന്തയിൽ നിന്നും കുഞ്ഞാലി കണ്ടു പിടിച്ച വഴിയാണ് ജോജിയെന്ന അപരനെ കുഞ്ഞാലി എന്ന പേരിൽ ഹാജിയാരുടെ സ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുക എന്നത്. തനിക്കും ഗൾഫിൽ പോകാൻ കുഞ്ഞാലി വിസ ശരിയാക്കി തരുമെന്ന മോഹം ആണ് ജോജിയെ ആൾമാറാട്ടത്തിന് തയ്യാറാക്കിയത്.

സ്കൂളിലെ ഫിസിക്കൽ ട്രെയിനിംഗ് അദ്ധ്യാപകൻ അലിയാർ (ജഗതി ) ആണ് ഹാജിയാർ ജോജിയ്ക്ക് താമസിക്കാൻ അനുവദിച്ച വീട്ടിലെ സഹതാമസക്കാരൻ. ഹാജിയാറിനെപ്പോലെ ആൾബലവും സമ്പത്തും ആ നാട്ടിൽ ഉള്ള കുടുംബം ആണ് കുറുപ്പൊത്ത് തറവാട്. കുറുപ്പ് (നരേന്ദ്ര പ്രസാദ് )ആണ് തറവാട്ടിലെ കാരണവർ. ഗൗരി (മാതു ) കുറുപ്പിന്റെ സഹോദരി. കോളേജ് വിദ്യാർത്ഥിനി. ജോലിയിൽ പ്രവേശിക്കുന്നതിനു മുൻപ് അറിയാതെ കുറുപ്പൊത്ത് തറവാട്ടുകാരുടെ അമ്പലത്തിൽ കയറിയ ജോജിക്ക് അവരുടെ കാര്യസ്ഥൻ ശങ്കരൻ (ഇന്ദ്രൻസ് ), ഗൗരി എന്നിവരുമായി അൽപ്പം ഇടയേണ്ടി വന്നു. അതൊരു പ്രശ്നമായതോടെ ജോജിയെ പിടിച്ചുകെട്ടി കൊണ്ടു വന്ന് തല്ലുന്നു. വിവരം അറിഞ്ഞ ഹാജിയാർ അവിടെ എത്തി. അയാൾ കുഞ്ഞാലിയാണെന്നും അയാൾക്ക് അമ്പലത്തിൽ കയറേണ്ട ആവശ്യം ഒന്നും ഇല്ലെന്നും വാദിച്ചു. ജോജിയും താൻ അമ്പലത്തിൽ കയറിയിട്ടില്ലയെന്നും ശങ്കരൻ കള്ളം പറയുന്നുവെന്നും പറഞ്ഞു. അവസാനം ഗൗരിയെ വിളിപ്പിച്ചു. ജോജി പരിഭ്രാന്തനായി. പക്ഷേ ഗൗരി ജോജിയെ രക്ഷിച്ചു, അയാൾ അല്ല അമ്പലത്തിൽ കണ്ട ആളെന്ന് പറഞ്ഞു കൊണ്ട്. ആ സംഭവത്തിന് ശേഷം ജോജിയും ഗൗരിയും വീണ്ടും കണ്ടുമുട്ടി പല സന്ദർഭങ്ങളിൽ പല സ്ഥലങ്ങളിൽ.

ചായക്കടക്കാരൻ കണ്ണന്റെ മകൻ ഹവൽദാർ സുകുമാരൻ (പ്രേംകുമാർ ) പട്ടാളക്യാമ്പിൽ നിന്നും നേരെ നാട്ടിൽ എത്തിയത് വിവാഹം കഴിക്കാൻ കൂടിയാണ്. അവൻ വിവാഹം കഴിച്ച പെൺകുട്ടി കനകലത(ഉഷ ) ജോജിയുടെ വിദ്യാർത്ഥിയായത് കൊണ്ട് ജോജിക്ക് അവളിൽ നിന്നും ഒളിച്ചു കഴിയേണ്ടി വന്നു. ഇതിനിടയിൽ കുഞ്ഞാലിക്കുട്ടി ജോജിയെ തിരക്കി അവിടെ എത്തി . ഗൾഫിലേക്ക് പറക്കാൻ ബോംബെയിൽ എത്തിയ അവൻ വിസ തട്ടിപ്പിനിരയായ കഥ ജോജിയോട് പറഞ്ഞു. ജാഫർഖാൻ (റിസബാവ) എന്നയാളും അയാളുടെ കൂട്ടാളികളും കൂടി വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറെ പേരുടെ കയ്യിൽ നിന്നും തട്ടിയെടുത്ത പണവുമായി ഓടി പോകാൻ തയ്യാറാകുന്നത് കുഞ്ഞാലി കാണാൻ ഇട വരുന്നു. തുടർന്ന് കുഞ്ഞാലിയും ജാഫർഖാനും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ കുഞ്ഞാലി ജാഫർഖാനെ അടിച്ചു കീഴ്പ്പെടുത്തി അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പെട്ടി കയ്യിലാക്കുന്നു. എന്നാൽ പണവും രേഖകളും അടങ്ങിയ വിലപ്പിടിപ്പുള്ള ആ പെട്ടി അവന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു. അത് കൊണ്ട് ഇനി ബോംബെയിൽ തുടർന്നാൽ ആപത്താണെന്ന് മനസ്സിലാക്കി നാട്ടിൽ ജോജിയെ കാണാൻ എത്തിയതാണവൻ. കുഞ്ഞാലി ജോജിയോടൊപ്പം താമസം തുടങ്ങിയത് അലിയാർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ശങ്കരൻ പറയുന്നത് പോലെ കുഞ്ഞാലിയുടെ പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഉള്ളതായും അലിയാർക്ക് തോന്നി. ഹാജിയാരുടെ മുന്നിൽ സത്യം തെളിയിച്ച് കുഞ്ഞാലി എന്ന ജോജിയെ പുറത്തു ചാടിക്കാൻ അവൻ അവസരം കാത്തിരുന്നു. ഇതിനിടയിൽ ഹാജിയാരുടെ മകൾ മുംതാസിനെ (മീര ) ഇഷ്ടപെടാൻ തുടങ്ങി കുഞ്ഞാലി. മറുവശത്ത് ജോജിയും ഗൗരിയും അടുത്തു.

ഒരു ദിവസം കനകലതയും ജോജിയും സംസാരിക്കുന്നത് അലിയാർ കണ്ടു,കേട്ടു. കുഞ്ഞാലിയായി ആൾ മാറാട്ടം നടത്തുന്നത് ജോജിയാണെന്ന് മനസ്സിലാക്കി അലിയാർ. സത്യം തുറന്നു പറയുമെന്ന് ജോജിയെ ഭീഷണിപ്പെടുത്തി. കനകലതയും ജോജിയെയും ഒരുമിച്ചു കണ്ട സുകുമാരൻ അവരെ തെറ്റിദ്ധരിച്ച് ജോജിയെ വെടിവെച്ചു കൊല്ലാൻ തോക്കുമായി എത്തി. ഹാജിയാരുടെ വീട്ടിലേയ്ക്ക് ഓടുന്ന അലിയാറിനെയും അയാളെ തടയാൻ പിന്നാലെ ഓടുന്ന ജോജിയെയും കണ്ട് സുകുമാരൻ ജോജിയെ ഉന്നം വച്ച് വെടി വയ്ക്കുന്നു. പക്ഷേ, വെടി കൊണ്ടത് അലിയാർക്ക്. അയാൾ സംസാരശേഷി നഷ്ടപ്പെട്ട് ആശുപത്രിയിൽ ആയി, അത് ജോജിക്ക് ഉപകാരമായി. ജാഫർഖാനും അനുയായികളും കുഞ്ഞാലിയെത്തേടി അയാളുടെ വീട്ടിൽ എത്തി. അവന്റെ വാപ്പയെ ഭീഷണിപ്പെടുത്തി എന്നിട്ട് അവനെ തിരക്കി സ്കൂളിലേയ്ക്ക് പോയി. ജോജിയും ഗൗരിയും സംസാരിച്ചു നിൽക്കുന്നത് കണ്ട് ഗൗരിയുടെ ആങ്ങളമാർ ജോജിയെ പിടിച്ചു കൊണ്ടു പോയി തല്ലി. അവിടെ നിന്നും ഓടി രക്ഷപെട്ട ജോജിയെ കുഞ്ഞാലിക്കുട്ടിയാണെന്ന് കരുതി ജാഫർഖാന്റെ ഗുണ്ടകൾ പൊക്കി എടുത്തു കൊണ്ട് പോയി തല്ലാൻ തുടങ്ങി. അപ്പോൾ അവിടെ എത്തിയ ജാഫർഖാൻ പറഞ്ഞു, ഇവൻ കുഞ്ഞാലി അല്ല. അങ്ങനെ ജോജിയെ അവർ മോചിപ്പിച്ചു കുറുപ്പ് വീട്ടിൽ പൂട്ടിയിട്ടിരുന്ന ഗൗരിയെ രക്ഷിക്കാൻ ശങ്കരൻ തയ്യാറാകുന്നു. അയാൾ വാതിൽ തുറന്നു കൊടുക്കുന്നു. ഗൗരി നേരെ കുഞ്ഞാലിയുടെ അടുത്ത് പോയി പറയുന്നു, അവളുടെ ജ്യേഷ്ടന്മാർ ജോജിയെ പിടിച്ചു കൊണ്ടു പോയി, അവരിൽ നിന്നും ജോജിയെ രക്ഷിക്കണം. അങ്ങനെ ഗൗരിയും കുഞ്ഞാലിയും ജോജിയെ രക്ഷിക്കാൻ പുറപ്പെടുമ്പോൾ അവിടെ ജാഫർഖാൻ എത്തുന്നു. അയാൾ അവർ രണ്ടുപേരെയും ബലാൽക്കരമായി പിടിച്ചു കൊണ്ടു പോയി അവരുടെ താവളത്തിലേയ്ക്ക്. പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവർ കുഞ്ഞാലിയെ തല്ലുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

ഗൗരിയെ കാണാതായപ്പോൾ കുറുപ്പിന് ജോജിയെ സംശയം ആയി. ജോജിയെയും പിടി കൂടി കുറുപ്പ് നേരെ ഹാജിയാരുടെ വീട്ടിൽ പോയി. അവിടെ കുഞ്ഞാലിയുടെ വാപ്പയും ഉണ്ടായിരുന്നു. അപ്പോൾ ഹാജിയാർക്ക് അൾമാറാട്ടത്തിന്റെ സത്യം മനസ്സിലായി. അപ്പോൾ കുഞ്ഞാലിയും ഗൗരിയും എവിടെ എന്നതായി പ്രശ്നം. ജാഫർ ഖാന്റെ താവളം തനിക്ക് അറിയാമെന്നു പറഞ്ഞ് ജോജി അവരെയും കൂട്ടി ജാഫർഖാന്റെ സങ്കേതത്തിൽ എത്തുന്നു . അവിടെ നടന്ന സംഘട്ടനത്തിൽ അവർ ജാഫർ ഖാനെയും കൂട്ടരെയും കീഴ്പ്പെടുത്തുന്നു തങ്ങൾ ചെയ്ത ആൾമാറാട്ടത്തിന് ജോജിയും കുഞ്ഞാലിയും ഹാജിയാരോട് മാപ്പ് അപേക്ഷിക്കുന്നു. പിന്നീട് അവിടെ നിന്നും പോകാൻ ഒരുങ്ങുന്ന ജോജിയെ ഹാജിയാർ തടഞ്ഞു അവിടെ സ്കൂളിൽ അധ്യാപകനായി തുടരാൻ ആവശ്യപ്പെടുന്നു.

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: