കൊച്ചിരാജാവ്

Released
Kochi Rajavu (Malayalam Movie)

കഥാസന്ദർഭം: 

കൊലപാതകക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഉണ്ണിയെ അവന്റെ അച്ഛൻ ചെന്നൈയിലേക്ക് അയക്കുന്നു. അവിടെ വച്ച് ഉണ്ണിയോട് പ്രണയം തോന്നിയ മീനാക്ഷിയോട് ഉണ്ണി തന്റെ ഭൂതകാലത്തെപ്പറ്റി വെളിപ്പെടുത്തുന്നു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 

Actors & Characters

Cast: 
ActorsCharacter
സൂര്യനാരായണ വർമ്മ
അശ്വതി
മീര
പാർത്ഥസാരഥി
അമ്പത്തൂർ സിങ്കം

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

സൂര്യനാരായണ വർമ്മ എന്ന ഉണ്ണി കൊലക്കുറ്റത്തിനുള്ള ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടനെ അവന്റെ മാതാപിതാക്കൾ അവനെ ചെന്നൈയിലെ ഒരു ലോ കോളേജിൽ ചേർത്തു. അവിടെ വച്ച് അയാൾ മീനാക്ഷിയെ കണ്ടുമുട്ടുകയും മീനാക്ഷിക്ക് ഉണ്ണിയോട് പ്രണയം തോന്നുകയും ചെയ്യുന്നു.ഉണ്ണിയോടുള്ള ഇഷ്ടം മീനാക്ഷിയുടെ വീട്ടുകാർ അറിഞ്ഞപ്പോൾ കല്യാണാലോചനയുമായി അവർ അവന്റെ വീട്ടിൽ ചെന്നു. ആ ബന്ധത്തിൽ താല്പര്യം തോന്നിയ ഉണ്ണിയുടെ അച്ഛൻ അതിനായി ഉണ്ണിയെ നിർബന്ധിക്കുന്നു. എന്നാൽ മുൻ കാമുകിയായ അശ്വതിയെ മറക്കാൻ തയ്യാറാകാതിരുന്ന ഉണ്ണിയെ അശ്വതിയുടെ വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിപ്പിച്ച് മീനാക്ഷിയുമായുള്ള വിവാഹത്തിന് അച്ഛൻ സമ്മതം നൽകുന്നു.

അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഉണ്ണിക്ക് അശ്വതിയുടെ ഫോൺ കോൾ വരുന്നതും അവൾ ഇപ്പോഴും തന്നെ കാത്തിരിക്കുകയാണെന്ന് ഉണ്ണിയറിയുന്നതും. ആശ്വതിയെപ്പറ്റി മീനാക്ഷിയോട് പറയാൻ ഉണ്ണി തീരുമാനിക്കുന്നു.മാതാപിതാക്കൾ മരിച്ച അവൾ അവളുടെ അമ്മാവന്മാരോടൊപ്പമാണ് താമസിച്ചിരുന്നത്. ഉണ്ണിയുമായുള്ള ബന്ധം എതിർത്ത അമ്മാവന്മാർ അവളുടെ സ്വത്തുക്കൾക്ക് വേണ്ടി മുറച്ചെറുക്കനുമായി അവളുടെ കല്യാണമുറപ്പിക്കുകയും ഉണ്ണി അവളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അശ്വതിയുടെ മുറച്ചെറുക്കൻ കൊല്ലപ്പെടുകയുമായിരുന്നു. കഥകൾ കേട്ട മീനാക്ഷി ആരുമറിയാതെ അവിടെ നിന്നും രക്ഷപ്പെടാൻ പറയുന്നു. മീനാക്ഷിയുടെ വിവാഹം മുടങ്ങിയതോടെ അവളുടെ വീട്ടുകാർ ഉണ്ണിയുടെ ശത്രുക്കളാകുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അശ്വതിയെ രക്ഷപ്പെടുത്താൻ കേരളത്തിലേക്ക് പോയ ഉണ്ണിക്ക് അശ്വതിയുടെയും മീനാക്ഷിയുടെയും വീട്ടുകാരെ നേരിടേണ്ടതായി വരുന്നു.ഒടുവിൽ സംഘട്ടനങ്ങളുണ്ടാവുകയും ഉണ്ണിയുടെ കൂട്ടുകാർ അവന്റെ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു. അങ്ങനെ കഥാന്ത്യത്തിൽ അശ്വതിയുടെയും ഉണ്ണിയുടെയും സ്വപ്നം സഫലമാകുന്നു.

ചമയം

ചമയം (പ്രധാന നടൻ): 
വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

ഗ്രാഫിക്സ്: 
ഇഫക്റ്റ്സ്: 
അസിസ്റ്റന്റ് കലാസംവിധാനം: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മൂന്നുചക്ര വണ്ടിയിത്

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർഎം ജി ശ്രീകുമാർ
2

മുന്തിരിപ്പാടം പൂത്തു നിക്കണ

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർഉദിത് നാരായണൻ
3

കിനാവിൻ കിളികളേ

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകാർത്തിക്,മഞ്ജരി
4

മുറ്റത്തെ മുല്ലപ്പെണ്ണിനു

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർരാധികാ തിലക്
5

വിരൽ തൊട്ടു വിളിച്ചെങ്കിൽ

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർസുജാത മോഹൻ,കെ ജെ ജീമോൻ
6

തങ്കക്കുട്ടാ തങ്കക്കുട്ടാ

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർസുജാത മോഹൻ,അനൂപ് ശങ്കർ
7

സൂര്യൻ നീയാണ്ടാ

ഗിരീഷ് പുത്തഞ്ചേരിവിദ്യാസാഗർകെ ജെ യേശുദാസ്
Submitted 13 years 1 month ago bydanildk.
Contribution Collection: 
ContributorsContribution
പോസ്റ്റർ ഇമേജ്