കാവ്യമേള

Kavyamela

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 22 October, 1965

Actors & Characters

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ടി ഇ വാസുദേവൻ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965
എം കൃഷ്ണൻ നായർ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

തിക്കുറിശ്ശിയുടെ അവതരണത്തോടെയാണ് സിനിമാ തുടങ്ങുന്നത്. പി. ലീല, പി. ബി ശ്രീനിവാസ്, യേശുദാസ്, എം. ബി. ശ്രീനിവാസൻ, ദക്ഷിണാമൂർത്തി എന്നിവരൊക്കെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ..’ പല രാഗത്തിൽ പാടുന്ന ഒരു സീൻ പ്രത്യേകതയണയ്ക്കുന്നു ഈ സിനിമയ്ക്ക്. ഒരു താല‌പ്പൊലി സീനിൽ ഇതേ പാട്ട് മറ്റു പലരാഗങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്.

കഥാസംഗ്രഹം: 

ഗായകകവി ജയദേവൻ കോളേജ് വിദ്യാഭ്യാസകാലത്ത് അന്ധനായിത്തീർന്നതാണ്. ജ്യേഷ്ഠത്തിയുടെ ഔദാര്യത്തിൽ ജീവിച്ചുപോന്ന അയാൽ അളിയന്റെ കുത്തുവാക്കുകൾ സഹിക്കാതെ വീടു വിട്ടു, ഹോട്ടൽക്കാ‍രി ഭവാനിയമ്മയുടെ ഉപദേശമനുസരിച്ച്  വിക്രമൻ എന്നൊരാളുടെ കൂടെ അടുത്ത അമ്പലത്തിൽ ഭജിയ്ക്കാനാരംഭിച്ചു. പക്ഷേ വിക്രമൻ ജയദേവനെ തെരുവുഗായനാക്കി പണം നേടുകയായിരുന്നു എന്നറിഞ്ഞതോടെ ജയദേവൻ ആ കൂട്ട് ഉപേക്ഷിച്ചു. അമ്പലത്തിന്റെ ആൽത്തറയിൽ ദേവീ ശ്രീദേവീ എന്നു പാടിയപ്പോൾ ശ്രീദേവി എന്ന പെൺകുട്ടി അവളെപ്പറ്റിയാണു പാടിയതെന്നു വിചാരിച്ച് ജയദേവനെ ഭർസിയ്ക്കുകയും  പിന്നീട് സത്യം മനസ്സിലാക്കി കണ്ണു രോഗ വിദഗ്ധനായ അച്ഛൻ  ഡോക്റ്റർ പണിക്കരുടെ അടുത്ത് എത്തിയ്ക്കുകയും ചെയ്തു. ജയദേവനു കാഴ്ച തിരിച്ചു കിട്ടി. പേർഷ്യയിൽ നിന്നും വന്ന ബാലചന്ദ്രനു ശ്രീദേവിയെ വിവാഹം ചെയ്തു കൊടുക്കാനായിരുന്നു പണിയ്ക്കർക്കു താൽ‌പ്പര്യം. പക്ഷേ ശ്രീദേവിക്ക് ജയദേവനോടാണ് അനുരാഗമെന്നറിഞ്ഞ് അയാൾ അതിൽ നിന്നും പിന്മാറി. പക്ഷേ ഈ സമയം ജയദേവൻ തന്റെ കവിതാസമാഹാരം പ്രസിദ്ധീകരിയ്ക്കാനുള്ള തിടുക്കിൽ സ്ഥലം വിട്ടിരുന്നു. “കാവ്യമേള” യുടെ കയ്യെഴുത്തുകോപ്പി ഒരു പ്രസാധകൻ കുപ്പയിൽ വലിച്ചെറിഞ്ഞതോടെ ജയദേവൻ ഹതാശനായി അലഞ്ഞു. പഴയ കടലാസു വിൽ‌പ്പനക്കാരൻ കമ്മത്തിന്റെ വേലക്കാരനായി നിന്ന വിക്രമനു കാവ്യമേളയുടെ കയ്യെഴുത്തു പ്രതി കിട്ടി. തന്റെ പേരിൽ അതു പ്രസിദ്ധീകരിക്കാൻ ആളെയും കിട്ടി. അയാൾ വിക്രമദാസൻ എന്ന അറിയപ്പെടുന്ന കവിയായി. ബാലചന്ദ്രൻ വിക്രമന്റെ വീട്ടിൽ വച്ച് കാവ്യമേളയുടെ കയ്യെഴുത്തു പ്രതി പിടിച്ചെടുക്കാൻ ശ്രമിച്ചു, ജയദേവനു അതു കിട്ടി. സാഹിത്യ അക്കാഡെമി വിക്രമനു അവാർഡു നൽകാൻ ഒരുക്കിയ ആഘോഷത്തിൽ ജയദേവൻ പ്രത്യക്ഷപ്പെട്ട് സത്യാവസ്ഥ അറിയിച്ചു. അക്കാഡെമി അയാളെ അംഗീകരിക്കാൻ ശ്രമിച്ചെങ്കിലും കാവ്യമേളയുടെ കോപ്പി കീറിക്കളഞ്ഞ്, ശ്രീദേവിയുടെ വിവാഹാഭ്യർത്ഥനയും നിരസിച്ച് എങ്ങോട്ടോ നടന്നകന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ജനനീ ജഗജനനീ

ബിലഹരി
വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
2

ഈശ്വരനെ തേടിത്തേടി പോണവരേ

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തിഉത്തമൻ
3

തീർത്ഥയാത്രയിതു തീരുവതെന്നോ

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്,പി ലീല
4

സ്വരരാഗരൂപിണീ സരസ്വതി

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
5

ദേവീ ശ്രീദേവീ (M)

വലചി
വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
6

സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ

ശഹാന,ഷണ്മുഖപ്രിയ,കല്യാണി
വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്,പി ലീല
7

ദേവീ ശ്രീദേവീ (F)

വലചി
വയലാർ രാമവർമ്മജി ദേവരാജൻപി ലീല
8

നിത്യവസന്തം നര്‍ത്തനമാടും

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
9

നാദം ശൂന്യതയിങ്കലാദ്യമമൃതം

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തിഉത്തമൻ
10

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തിപി ലീല,കെ ജെ യേശുദാസ്,പി ബി ശ്രീനിവാസ്,എം ബി ശ്രീനിവാസൻ,വി ദക്ഷിണാമൂർത്തി
11

സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ

വയലാർ രാമവർമ്മവി ദക്ഷിണാമൂർത്തിഗോമതി,കോറസ്