കർമ്മയോദ്ധാ

Released
Karmmayodha

കഥാസന്ദർഭം: 

മുംബൈ പോലീസിലെ എൻ കൌണ്ടർ സ്പെഷ്യലിസ്റ്റായ മാഡ് മാഡിയെന്ന പേരിൽ അറിയപ്പെടുന്ന മാധവൻ നായരുടെ സാഹസിക കുറ്റാന്വേഷണങ്ങൾ

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
123മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 21 December, 2012
വെബ്സൈറ്റ്: 
http://karmayodhamalayalammovie.com/
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
മുംബൈ, കൊച്ചിൻ, മൂന്നാർ, നാഗർ കോവിൽ

Actors & Characters

Cast: 
ActorsCharacter
മാഡി/ DCP മാധവൻ നായർ
ആരതി - മാധവൻ നായരുടെ ഭാര്യ
സി ഐ ബാലചന്ദ്രൻ
എ സി പി നന്ദൻ
മനോജ്
മുംബൈ എ സി പി ടോണി
ഖയസ് ഖന്ന
സാത്താൻ സണ്ണി
ഗുണ്ട അനൂബ്
ഗുണ്ട - വാൻ ഡ്രൈവർ
മാഡിയുടെ അമ്മ
മുത്തച്ഛൻ
പോലീസ് കമ്മീഷണർ, മുംബൈ
തെങ്കാശി ശെൽവം
ചന്ദ്രാജി
ഡോക്ടർ
കേരള ഐ ജി
അച്ചായൻ
നഴ്സിങ്ങ് സ്റ്റുഡന്റ്
നഴ്സിങ്ങ് സ്റ്റുഡന്റ്
ജെന്നി

Main Crew

കലാ സംവിധാനം: 
അവലംബം: 
http://en.wikipedia.org/wiki/Karmayodha

കഥ സംഗ്രഹം

കഥാസംഗ്രഹം: 

മുംബൈ പോലീസിലെ എൻ കൌണ്ടർ സ്പെഷലിസ്റ്റാണ് മലയാളിയായ മാധവൻ നായർ ഡി സി പി. (മോഹൻലാൽ) മാഡി എന്നാണ് ഇയാൾ സഹപ്രവർത്തകർക്കിടയിലും ശത്രുക്കൾക്കിടയിൽ അറിയപ്പെടുന്നത്. തീവ്രവാദികളേയും കൊടും കുറ്റവാളികളേയും അവരുടെ സങ്കേതങ്ങളിൽ കടന്ന് ചെന്ന് വിചാരണക്കിടം കൊടുക്കാതെ കൊന്നു കളയുന്നു. എതിരാളികൾ അതുകൊണ്ട് തന്നെ ‘മാഡ് മാഡി’ എന്നാണ് ഇയാളെ വിളിക്കുന്നത്.
മുംബൈ നഗരത്തിലെ ഒരു കൊടും കുറ്റവാളിയെ ഇയാൾ അത്യാധുനിക തോക്കുപയോഗിച്ച് തെരുവിൽ വെടിവെച്ചു കൊന്നു. മുംബൈ പോലീസിന്റെയും പോലീസ് കമ്മീഷണറുടേയും അറിവോടും സമ്മതത്തോടും കൂടിയുള്ള ഓപ്പറേഷനായിരുന്നു അത്.

നഗരത്തിലെ ഒരു സായാഹ്നത്തിൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനിയെ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. നഗരത്തിലെ ഒരു ഓഫീസിൽ ജോലി ചെയ്യുന്ന ആരതി (ആശാ ശരത്)യുടെ മകൾ ദിയ ആയിരുന്നു ആ പെൺകുട്ടി. അമ്മയുമൊരുമിച്ച് പുറത്തുപോകാനുള്ള പ്ലാനിൽ അമ്മയെ കാത്തു നിൽക്കുകയായിരുന്നു ദിയ. തട്ടിക്കൊണ്ടു പോയ വിവരം മുംബൈ പോലീസ് അറിയുന്നു. മാഡിയും സംഘവും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിന്റെ സങ്കേതത്തിൽ അന്വേഷണം തുടങ്ങുന്നു. അവിടെ നിന്നും കൌമാരക്കാരികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചന്ദ്രാജി (കലിംഗ ശശി) എന്ന വൃദ്ധനെ പിടികൂടുന്നു. അയാളിൽ നിന്നും പെൺകുട്ടിയെ കേരളത്തിലേക്ക് കടത്തിയതായി മനസ്സിലാക്കുന്നു. ചന്ദ്രാജിയെ മാഡി വെടിവെച്ചു കൊല്ലുന്നു.

കേസന്വേഷണത്തിനുവേണ്ടി മാഡി കേരളത്തിലേക്ക് പുറപ്പെടുന്നു. തന്റെ വള്ളുവനാട്ടിലെ തറവാട്ടിലേക്ക് മാഡി ചെല്ലുന്നു. അവിടെ തന്റെ അമ്മയുടെ സ്നേഹവും വാത്സല്യവും കൂടുതൽ അനുഭവിക്കാൻ നിൽക്കാതെ കേസന്വേഷണത്തിനു പുറപ്പെടുന്നു. അതേ സമയം തിരുവനന്തപുരം നഗരത്തിലൊരിടത്ത് മറ്റൊരു പെൺകുട്ടിയെക്കൂടി കാണാതാവുന്നു. ബീച്ചിൽ പാട്ടുകൾ പാടിയിരുന്ന ഒരു ബാന്റിലെ മനോജ് (ബിനേഷ് കൊടിയേരി) എന്ന ചെറുപ്പക്കാരന്റെ അനിയത്തിയെയാണ് കാണാതായത്. മനോജീന്റെ സഹോദരൻ സി ഐ ബാലചന്ദ്രൻ (മുകേഷ്) ഇതിനെപ്പറ്റി തിരക്കുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നില്ല. മനോജിന്റെ സഹോദരിക്ക് ഒരു മൊബൈൽ ലഭിച്ചതിനുശേഷം മൊബൈലിലൂടെ ഏതോ ചെറുപ്പക്കാരനുമായി ബന്ധമുണ്ടായിരുന്നു എന്ന് മനോജും കൂട്ടുകാരും അറിയുന്നു. അവർ ആ വഴിക്കു അന്വേഷണം തുടങ്ങുന്നു.

മാഡി കേരളത്തിലെത്തിയപ്പോൾ പഴയ സുഹൃത്തും ഇപ്പോൾ അസി. കമ്മീഷണർ ഓഫ് പോലീസുമായ നന്ദൻ (സയ്കുമാർ) സഹായിക്കാനെത്തുന്നു. എന്നാൽ കേരള ഐ. ജി (മജീദ്)യിൽ നിന്നു അനുകൂലമായ സഹായങ്ങൾ കിട്ടാത്തതുകൊണ്ട് മാഡി ഒറ്റക്ക് അന്വേഷണത്തിനിറങ്ങുന്നു. നന്ദൻ തനിക്കു കഴിയാവുന്ന രീതിയിൽ മാഡിയെ സഹായിക്കുന്നു. എങ്കിലും മാഡിയുടെ ഈ തന്നിഷ്ടത്തിൽ അതൃപ്തി തോന്നിയ നന്ദൻ അതു മാഡിയോട് തുറന്നു പറയുന്നു. അപ്പോഴാണ് മാഡി ആ സത്യം വെളിപ്പെടൂത്തുന്നത്. മുംബൈയിൽ നിന്നും കാണാതായ പെൺകുട്ടീ ആരാണെന്ന സത്യം.

തുടർന്ന് മാഡ് മാഡിയുടെ അതി സാഹസികമായ അന്വേഷണങ്ങളും പോരാട്ടങ്ങളും

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം: 
വസ്ത്രാലങ്കാരം: 

Video & Shooting

ചീഫ് അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 
Submitted 12 years 3 months ago bynanz.
Contribution Collection: 
ContributorsContribution
പ്രധാന വിവരങ്ങൾ ചേർത്തു