ഹലോ

Released
Hallo

കഥാസന്ദർഭം: 

ക്രിമിനൽ ലോയറായ അഡ്വ. ശിവരാമനു (മോഹൻലാൽ) ആകസ്മികമായി ഒരു പെൺകുട്ടിയുടേ ഫോൺ കോൾ കിട്ടുകയും അവളെ തടവിൽ നിന്നു രക്ഷപ്പെടുത്തേണ്ടിവരികയും പിന്നീട് അവളുടെ രക്ഷകനാവേണ്ടി വരികയും ചെയ്യുന്നു. അതിനെത്തുടർന്നുള്ള സംഭവങ്ങളും ചില വലിയ സത്യങ്ങളുടെ ചുരുളഴിയലും.

Runtime: 
145മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 5 July, 2007
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ഒറ്റപ്പാലം വരിക്കാശ്ശേരി മന, കൊച്ചി നഗരം, ടെക്നോപാർക്ക് തിരുവനന്തപുരം

Actors & Characters

Cast: 
ActorsCharacter
ശിവരാമൻ
ചാണ്ടിക്കുഞ്ഞ്
പാർവ്വതി
വടക്കാഞ്ചേരി വക്കച്ചൻ
ബത്തേരി ബാപ്പു
പട്ടാമ്പി രവി
ചിദംബരം
മഹേഷ് ഭായി
ജോൺ സാമുവൽ / ദീനു
തോമസ് ജേക്കബ്
സുധീഷ് നമ്പ്യാർ ഐ പി എസ്
ശിവരാമന്റെ അച്ഛൻ
പ്രവീൺ
സുശീൽ
ലിസ
ബഡാ സാഹിബ്
പ്രിയ
ശിവരാമന്റെ അമ്മ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • മോഹൻലാലും റാഫി-മെക്കാർട്ടിനും ഒന്നിച്ച ആദ്യ ചിത്രം
  • ചിത്രം വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു.
  • ചിത്രം 'മഞ്ജുനാഥ ബിഎ എൽഎൽബി' എന്ന പേരിൽ കന്നഡയിലേക്കും 'നാൻ സ്റ്റൈൽ വീരു' എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
കഥാസംഗ്രഹം: 

ഒരു പ്രണയ നൈരാശ്യത്തെ തുടർന്നു മുഴുക്കുടിയനായി മാറിയ അഡ്വ: ശിവരാമൻ . വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയായ പാർവതിയെ ആരോ തട്ടിക്കൊണ്ടു പോകുന്നു. അവളെ പൂട്ടിയിട്ട വീട്ടിൽ നിന്നും അവൾ വിളിക്കുന്ന കോൾ കിട്ടുന്നത് അഡ്വ ശിവരാമനാണ്. അയാൾ അവളെ ഗുണ്ടകളുടെ കൈകളിൽ നിന്നും രക്ഷിക്കുന്നു. വിദേശത്ത് ചികിത്സയിലായ തന്റെ അച്ഛൻ തിരിച്ച് വരുന്നത് വരെ അവളെ ശിവരാമൻ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. പാർവ്വതിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന വ്യാജേന അവളുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനായ പ്രവീണ്‍ അവളെ തട്ടിക്കൊണ്ട് പോകുന്നു. അഞ്ച് കോടി രൂപ നൽകിയാൽ അവളെ മോചിപ്പിക്കാമെന്ന് പറയുന്ന അവൻ, സമർത്ഥമായി ശിവരാമന്റെ പേരുപയോഗിച്ച് 5 കോടി രൂപ തട്ടിയെടുക്കുന്നു. പാർവതിയുടെ അച്ഛന്റെ കൈവശം നിന്നും പണം വാങ്ങി, അവളെ മോചിപ്പിക്കനെത്തുന്ന ശിവരാമൻ കാണുന്നത്, പാർവതിയുടെ കുടുംബാംഗമായ സുശീൽ കൊല്ലപ്പെട്ടു കിടക്കുന്നതാണ്. പണമെന്ന് പറഞ്ഞ് ശിവരാമനു കൈമാറിയ പെട്ടിയിൽ പണത്തിനു പകരം ഇഷ്ടികകൾ കാണുന്നു. അതോടെ ശിവരാമൻ സംശയത്തിന്റെ നിഴലിലാകുന്നു. പ്രവീണ്‍ പാർവ്വതിയെ ഒളിപ്പിക്കുന്നത്, അവളുടെ കുടുംബത്തിന്റെ വകയിൽ തന്നെ തമിഴ് നാട്ടിലുള്ള ഒരു ബംഗ്ലാവിലായിരുന്നു. പ്രവീണിന്റെ സങ്കേതങ്ങൾ കണ്ടുപിടിക്കുന്ന ശിവരാമൻ, പ്രവീണിന്റെ പിടിയിൽ നിന്നും പാർവ്വതിയെ രക്ഷിക്കുന്നു. ശിവരാമൻ പ്രവീണിനെ പിന്തുടരുന്നുവെങ്കിലും അയാളെ പിടിക്കുവാൻ കഴിയുന്നതിനു മുന്നേ അയാൾ കൊല്ലപ്പെടുന്നു. ശിവരാമൻ പാർവതിക്കൊപ്പം അവളുടെ വീട്ടിൽ താമസമാക്കുന്നു. അവളുടെ വീട്ടിൽ ആർക്കും അതിഷ്ടപ്പെടുന്നില്ലെങ്കിലും അയാൾ അവിടെ തന്നെ താമസമാക്കുന്നു. ആ വീട്ടിൽ ഒരു മോഷണം നടക്കുന്നു. ആ കുറ്റം ശിവരാമനിൽ ആരോപിക്കപ്പെടുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

<p>ആ സമയം രംഗ പ്രവേശം ചെയ്യുന്ന ശിവരാമൻ, അതൊരു മോഷണമായിരുന്നില്ലെന്നും, പകരമൊരു റെയിഡായിരുന്നുവെന്നും പറയുന്നു. പ്രവീണ്‍ തട്ടിയെടുത്ത പണം അയാൾ ആ വീട്ടിൽ നിന്ന് തന്നെ കണ്ടെടുക്കുന്നു. റെയിഡിൽ കണ്ടെടുത്ത രേഖകൾ വച്ച് എല്ലാം ചെയ്തത്, ആ സമയം അമേരിക്കയിലായിരുന്നു എന്ന് എല്ലാവരും വീശ്വസിച്ചിരുന്ന മഹേഷ് ഭായി ആണെന്ന് ശിവരാമൻ തെളിയിക്കുന്നു. &nbsp;ദീനുവും തോമസ് ജേക്കബും മഹേഷ് ഭായിക്കെതിരെ സാക്ഷി പറയുന്നു. എന്നാൽ ശിവരാമൻ അവർ കള്ളം പറയുന്നതെന്തിന് എന്ന് ചോദിക്കുന്നതോടെ അവരുടെ കള്ളത്തരം വെളിവാകുന്നു. സുശീലിനെയും പ്രവീണിനേയും കൊന്നത് താനാണെന്ന് ദീനു സമ്മതിക്കുന്നു. കാര്യങ്ങൾ എല്ലാം കലങ്ങി തെളിയുന്നതോടെ, ശിവരാമൻ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. അയാളുടെ ഇഷ്ടം മനസ്സിലാക്കി പാർവതി അയാൾക്കൊപ്പം പിന്നീടുള്ള കാലം ജീവിക്കുന്നു.</p>

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർ
ഓഡിയോഗ്രാഫി: 
ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

ചമയം (പ്രധാന നടൻ): 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം (പ്രധാന നടൻ): 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ചെല്ലത്താമരേ ചെറുചിരി

വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾകെ എസ് ചിത്ര,സംഗീത ശ്രീകാന്ത്
2

കടുകിട്ടു വറുത്തൊരു

വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾഎം ജി ശ്രീകുമാർ,സംഗീത ശ്രീകാന്ത്
3

മഴവില്ലിൻ നീലിമ കണ്ണിൽ

വൃന്ദാവനസാരംഗ
വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾഅഫ്സൽ,മഞ്ജരി,സംഗീത ശ്രീകാന്ത്
4

ഹലോ ഹലോ അവൻ വിളിച്ചു

വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾശ്വേത മോഹൻ
5

ഹലോ ഹലോ അവൾ വിളിച്ചു

വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾശ്വേത മോഹൻ,വിധു പ്രതാപ്
6

ഭജൻ

വയലാർ ശരത്ചന്ദ്രവർമ്മഅലക്സ് പോൾഅഖില ആനന്ദ്
Submitted 16 years 2 months ago bym3db.
Contribution Collection: 
ContributorsContribution
പോസ്റ്ററും, കഥാസന്ദർഭവും പോസ്റ്ററും മറ്റു വിവരങ്ങളും ചേർത്തു