ഗുരുവായൂർ കേശവൻ

Released
Guruvayur Kesavan
Guruvayur Kesavan

കഥാസന്ദർഭം: 

നിലമ്പൂർ കോവിലകത്തിലെ ആനയായ കേശവനെ ഗുരുവായൂരപ്പനോടുള്ള ഭക്തി മൂലം തമ്പുരാൻ ക്ഷേത്രത്തിൽ നടയിരുത്തുകയും ശേഷം ഗുരുവായൂർ കേശവനെന്ന പേരിൽ പ്രശസ്തിയാർജിച്ച സംഭവ കഥയാണ് ഗുരുവായൂർ കേശവൻ.

സംവിധാനം: 
നിർമ്മാണം: 

guruvayur kesavan - ജനനം 1904 ഡിസംബർ 2

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

നിലമ്പൂർ കോവിലകത്തിലെ കുടുംബാംഗങ്ങൾക്ക് ഗുരുവായൂരപ്പനോട് അടങ്ങാത്ത ഭക്തിയാണ് , കോവിലകം ആക്രമിക്കാൻ ശത്രുക്കൾ വരുമ്പോൾ ഗുരുവായൂരപ്പനോട് രക്ഷിച്ചാൽ പകരമായി ഗുരുവായൂരപ്പന്റെ നടയിൽ കോവിലകത്തെ കുട്ടിയാനയായ കേശവനെ നടക്കിരുത്താമെന്ന് തമ്പുരാട്ടി പ്രാർത്ഥിക്കുന്നു. ശത്രുക്കളിൽ നിന്നും രക്ഷ നേടിയ സന്തോഷത്തിൽ കുട്ടി കേശവനെ ഗുരുവായൂർ നടയിൽ കാഴ്ച്ചവയ്ക്കുന്നു. 
 

അതീവ ബുദ്ധിശാലിയും എന്നാൽ കുറച്ച് കുറുമ്പുമുള്ള കേശവൻ ഗുരുവായൂരപ്പന്റെ സന്നിധിയിൽ വളരെ ശാന്തനും നാട്ടുകാരുടെ കണ്ണിലുണ്ണിയായി ഗുരുവായൂർ കേശവൻ എന്ന പേരിലേക്ക് വളരെ പെട്ടെന്ന് പ്രശസ്തിയാർജിക്കുന്നു. ഗുരുവായൂർ ദേവസ്വം വക ആനയാണങ്കിലും ദിവസവും കോവിലകത്തെ മുറ്റത്ത് എത്തി ശ്രീദേവി തമ്പുരാട്ടിയുടെ കയ്യിൽ നിന്നും ഗുരുവായൂരപ്പനുള്ള താമര പൂ വാങ്ങിച്ച് കണ്ണന്റെ മുന്നിൽ സമർപ്പിക്കുക കേശവനാണ്. മുൻപത്തെ പ്രൗഡിയെല്ലാം ക്ഷയിച്ച കോവിലകത്ത് അച്ചൻ തമ്പുരാനും മകൾ ശ്രീദേവിയും അനന്തിരവൻ ഉണ്ണിയും ആണ് താമസം. ശ്രീദേവിയെ ഉണ്ണിയെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നതാണ് തമ്പുരാന്റെ ആഗ്രഹം , എന്നാൽ ഉണ്ണി കേശവന്റെ ഒന്നാം പാപ്പാൻ അച്ചുതൻ നായരുടെ മകൾ നന്ദിനിക്കുട്ടിയുമായി പ്രണയത്തിലാണ്. കോവിലകത്തെ വരാഴിക നോക്കാതെ ഉത്സവങ്ങൾക്കും ദാനധർമങ്ങൾക്കും വാരിക്കോരി ചെലവഴിക്കുന്ന തമ്പുരാന്റെ രീതികളോട് എതിർപ്പുള്ള ഉണ്ണി സ്വന്തമായി ജോലി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്. 

ഒരു ദിവസം കൂപ്പിൽ തടി പിടിക്കാൻ എത്തുന്ന കേശവനെ കളിയാക്കുന്ന കൂപ്പ് മുതലാളിയെ കേശവൻ വിരട്ടിയോടിക്കുന്നു. സ്ഥിരമായി ഗുരുവായൂരപ്പന്റെ തിടമ്പെടുക്കുന്നത് കേശവനാണ് പാപ്പാൻ മാരായ അച്ചുതനും മാണി നായർക്കും കേശവൻ വെറും ഒരു ആനയെ എന്ന പോലെയല്ല കണ്ടിരുന്നത് അവരതിനോട് വിശേഷങ്ങൾ പറയും പരിഭവിക്കും വഴക്കിടും അങ്ങനെ ഒരു ദിവസം കുളി കഴിഞ്ഞ കേശവനെ ഗുരുവായൂരപ്പന്റെ കളഭം തൊടീക്കാതെ പറ്റിക്കാൻ ശ്രമിക്കുന്ന മാണി നായരെ കേശവൻ നാടു മുഴുവൻ ഇട്ടോടിക്കുന്നു തടയാൻ ചെന്ന ഒന്നാം പാപ്പൻ അച്ചുതൻ നായരുടെ സ്നേഹത്തിന് മുന്നിൽ കണ്ണീർ പൊഴിച്ച് കേശവൻ നല്ല കുട്ടിയാവുന്നു. അതുപോലെ ഓട്ടത്തിനിടയിലും നാട്ടുകാർക്കാർക്കും ഒരു നാശനഷ്ടം വരുത്താതെയും സ്കൂൾ വിട്ടു വരുന്ന കുട്ടികളെ കണ്ട് മാറി നിന്നുമൊക്കൊ കുറുമ്പുകാണിക്കുന്ന, കൂർമ്മബുദ്ധിയായ കേശവൻ നാട്ടുകാരുടെ പ്രിയപ്പെട്ട ഗുരുവായൂർ കേശവനാണ് .

 

 ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും പണം മോഷ്ടിക്കാനെത്തുന്ന കള്ളനെ കേശവൻ തന്ത്രപൂർവം പിടിക്കുന്നു. ഗുരുവായുരപ്പന്റെ തിടമ്പേൽക്കുമ്പോൾ മാത്രം വലം കാൽ താഴ്ത്തി അവസരമൊരുക്കുന്ന കേശവൻ ആനകൊട്ടിലിലെ മൂത്ത ആശാന്റെ കേശവന്റെ വലം കാൽവഴി പുറത്തേറണമെന്ന ആഗ്രഹവും സാധിച്ചു കൊടുക്കുന്നു. 

 

ദിവസവും കോവിലകത്ത് നിന്ന് താമരപൂവ് വാങ്ങി കണ്ണന് സമർപ്പിക്കുന്ന ഗുരുവായൂർ കണ്ണന്റെ ഭക്തനായ കേശവൻ, രാവിലെ നന്ദിനിക്കുട്ടിയിൽ നിന്ന് ശർക്കര ഉരുള വാങ്ങിയും പോകുന്ന വഴിയരികിൽ നാട്ടുകാരുടെ സ്നേഹപൂർവം നൽകുന്ന ഭക്ഷണങ്ങളും ഏറ്റുവാങ്ങിയെങ്കിലും ഒരിക്കൽ പോലും ഒരാളുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല.

 

പ്രണയത്തിലായ നന്ദിനിക്കുട്ടിയും ഉണ്ണിയും തമ്മിലുള്ള കൂടികാഴ്ച്ച കാര്യസ്ഥൻ കാണുക വഴി തമ്പുരാൻ അറിയുന്നു. പിറ്റേന്ന് രാവിലെ കേശവനുമായി കോവിലകത്ത് എത്തിയ അച്ചുതൻ നായരോട് തമ്പുരാൻ കയർത്തു സംസാരിക്കുന്നു. വിവരങ്ങളറിഞ്ഞ് ക്ഷുഭിതനായ അച്ചുതൻ നായർ നന്ദിനിക്കുട്ടിയെ മർദ്ദിക്കുന്നു. ദൂരെ ജോലി ശരിപ്പെട്ട ഉണ്ണി നന്ദിനിക്കുട്ടിയെയും കൂട്ടി രാത്രി നാടുവിടുന്നു. തമ്പുരാനും അച്ചുതൻ നായരും ആകെ തകരുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അച്ചുതൻ നായർ രോഗബാധിതനാവുന്നു ... നേരാവണ്ണം ഭക്ഷണവും വെളളവും കുടിക്കാതെ തന്റെ നന്ദിനിക്കുട്ടിയുടെ പതിവ് ശർക്കര ഉരുളകൾ കഴിക്കാതെ കേശവനും രോഗലക്ഷണങ്ങൾ കാണിക്കുന്നു. ഗുരുവായൂർ ഉത്സവത്തിന് തിടമ്പേറ്റി നിൽക്കുമ്പോൾ അവശനായ കേശവനെ മാറ്റി വേറെ ആനയെ കൊണ്ട് തിടമ്പെടുപ്പിക്കുന്നു. രോഗശയ്യയിൽ നിന്ന് അച്ചുതൻ നായർ ഓടിയെത്തുന്നു ... നാട്ടു വൈദ്യൻമാർക്കും ഡോക്ടർമാർക്കും കേശവന്റെ വ്രതത്തിന്റെ കാരണം പിടി കിട്ടുന്നില്ല ... ഏകാദശിയുടെ അന്ന് .....മരുന്നുകളും വെള്ളവുമൊക്കെ ഉപേക്ഷിച്ച കേശവൻ ചെമ്പിലെ വെള്ളത്തിൽ നിന്ന് ദേഹശുദ്ധി വരുത്തി അച്ചുതൻ നായരുടെ കയ്യിൽ നിന്ന് നെറ്റിയിൽ കളഭം ചാർത്തി ദേഹം വെടിഞ്ഞ് മായക്കണ്ണന്റെ തിരുവടികളിലേക്ക് വിലയം പ്രാപിക്കുന്നു ..... നാടു മുഴുവൻ സങ്കടത്തിലാഴുന്നു ഉണ്ണിയും നന്ദിനിക്കുട്ടിയും കേശവനെ ഒരു നോക്കു കാണാനെത്തുന്നു. 40 വർഷത്തോളം ഗുരുവായൂർ കണ്ണന്റെ തിടമ്പേറ്റിയ ഗുരുവായൂർ കേശവനെ കാണാൻ ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്നു.

Audio & Recording

ചമയം

വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
ടൈറ്റിൽ ഗ്രാഫിക്സ്: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ധിം ത തക്ക കൊടുമല ഗണപതി

പി ഭാസ്ക്കരൻജി ദേവരാജൻപി ജയചന്ദ്രൻ,സി ഒ ആന്റോ,ശാന്ത വിശ്വനാഥൻ,കോറസ്
2

നവകാഭിഷേകം കഴിഞ്ഞു

ആരഭി
പി ഭാസ്ക്കരൻജി ദേവരാജൻകെ ജെ യേശുദാസ്
3

ഉഷാകിരണങ്ങൾ പുൽകി പുൽകി

മലയമാരുതം
പി ഭാസ്ക്കരൻജി ദേവരാജൻകെ ജെ യേശുദാസ്
4

മാരിമുകിലിൻ കേളിക്കൈയ്യിൽ

പി ഭാസ്ക്കരൻജി ദേവരാജൻപി മാധുരി
5

സുന്ദരസ്വപ്നമേ നീയെനിക്കേകിയ

കല്യാണി,വസന്ത,കാപി,ആഹരി
പി ഭാസ്ക്കരൻജി ദേവരാജൻകെ ജെ യേശുദാസ്,പി ലീല
6

ഇന്നെനിക്ക് പൊട്ടുകുത്താൻ

മിയാൻ‌മൽഹർ
പി ഭാസ്ക്കരൻജി ദേവരാജൻപി മാധുരി
Submitted 16 years 2 months ago byAchinthya.
Contribution Collection: 
ContributorsContribution
പോസ്റ്റർ
പോസ്റ്റർ ഇമേജ് (Gallery)