കമ്മീഷണർ

Released
Commissioner
Commissioner

കഥാസന്ദർഭം: 

പൂവന്തുറ കലാപം അന്വേഷിക്കാൻ നിയുക്തനാകുന്ന ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് മഹേന്ദ്രൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അത് അന്വേഷിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ഭരത് ചന്ദ്രനെത്തുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ അത് അയാളെ കൊണ്ടെത്തിക്കുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ-ബിസിനസ് രംഗങ്ങളിലുള്ള പ്രമുഖരിലേക്കാണു. ഈ അന്വേഷണത്തിന്റെ കഥയാണു കമ്മീഷണർ എന്ന ചിത്രം പറയുന്നത്.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
165മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 14 April, 1994
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കോഴിക്കോട്, തിരുവനന്തപുരം

Actors & Characters

Cast: 
ActorsCharacter
ഭരത് ചന്ദ്രൻ ഐ പി എസ്
അഡ്വ ഇന്ദുലേഖ
മോഹൻ തോമസ്
മുഹമ്മദ് ഇഖ്ബാൽ
പ്രസാദ്
ഐ ജി ബാലചന്ദ്രൻ
കോൺസ്റ്റബിൾ ഗോപിനാഥൻ
ജസ്റ്റിസ് മഹേന്ദ്രൻ
വട്ടപ്പാറ പീതാംബരൻ
സുശീല
സണ്ണി തോമസ്
വിൽഫ്രഡ് വിൻസെന്റ് ബാസ്റ്റിൻ
രാജൻ ഫിലിപ്പ്
മേനോൻ
ശ്രീലതാ വർമ്മ
പോലീസ് ഓഫീസർ
കുഞ്ഞു മൊയിതീൻ സാഹിബ്
കെ എം വർഗ്ഗീസ്
എസ് പി ബോബി
ആഭ്യന്തര മന്ത്രി
അച്ചാമ്മാ വർഗ്ഗീസ്
മയക്കുമരുന്നു കേസിലെ പ്രതി

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
വിതരണം: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകൾക്ക് പ്രശസ്തമായ ചിത്രം.
  • ഒരിടവേളക്ക് ശേഷം നടൻ രതീഷ് മലയാള സിനിമയിൽ സജീവമായ ചിത്രം
  • കടുത്ത വയലൻസിന്റേയും ഡയലോഗുകളുടേയും പേരിൽ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണീ ചിത്രത്തിനു നൽകിയത്.
  • ചിത്രത്തിലെ ചില കഥാപാത്രങ്ങൾക്ക് സംസ്ഥാനത്തെ ചില രാഷ്ട്രീയക്കാരോടുള്ള സാമ്യം അന്ന് വിവാദമായിരുന്നു.
  • രാജാമണി ഒരുക്കിയ ഇതിന്റെ പശ്ചാത്തല സംഗീതം ജനപ്രിയമായ ഒന്നായിരുന്നു.
  • ഈ ചിത്രം പോലീസ് കമ്മീഷണർ എന്ന പേരിൽ തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുകയും അവിടെ സൂപ്പർ ഹിറ്റാകുകയും ചെയ്തു.
കഥാസംഗ്രഹം: 

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ ഭരത് ചന്ദ്രൻ ഐ പി എസ് കള്ളക്കടത്തുകാരുടെ സ്വർണ്ണം പിടിക്കുന്നു. ഭരണകക്ഷിയിലെ പ്രബലനായ കുഞ്ഞു മൊയ്തീൻ സാഹിബിന്റെ ബന്ധുക്കളായിരുന്നു അതിനു പിറകിൽ. അയാളുടെ സമ്മർദ്ദത്തിനു വഴങ്ങി സർക്കാർ സ്വർണ്ണക്കടത്തിന്റെ അന്വേഷണം മരവിപ്പിക്കുന്നു. എന്നും ഭരത് ചന്ദ്രന്റെ ഗാർഡിയനായ ഐ ജി ബാലചന്ദ്രൻ ഈ രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്നും അയാളെ രക്ഷിക്കുന്നു. പക്ഷേ അയാൾക്ക് സ്ഥാനചലനം സംഭവിക്കുന്നു. സ്വർണ്ണക്കടത്തിനു പിന്നിൽ കേരളത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചിരിക്കുന്ന മോഹൻ തോമസ് ആയിരുന്നു. രാഷ്ട്രീയക്കാർക്കിടയിലും പോലീസുകാർക്കിടയിലും നല്ല സ്വാധീന്യം ഉണ്ടായിരുന്ന അയാൾ തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് തനിക്കെതിരായി വന്ന കേസുകൾ അട്ടിമറിക്കുന്നു. അതിനു കഴിയാതിരുന്നത്, പൂവന്തുറ കലാപം അന്വേഷിച്ച ജസ്റ്റിസ് മഹേന്ദ്രൻ കമ്മീഷനു മുന്നിൽ മാത്രമായിരുന്നു. ശക്തമായ നിലപാടുകൾ സ്വീകരിച്ച കമ്മീഷൻ, മോഹൻ തോമസിനും അദ്ദേഹത്തിന്റെ അടുപ്പക്കാരായ ഐ ജി വിജിലൻസ് രാജൻ ഫെലിക്സിനും എ ഐ ജി മേനോനുമെതിരെ ശക്തമായി നീങ്ങി. കേരളത്തിലേക്ക് കള്ളനോട്ടിന്റെ ഒരു കുത്തൊഴുക്ക് തന്നെ നടത്തുവാൻ തയ്യാറെടുത്തിരുന്ന മോഹൻ തോമസും കൂട്ടരും, തങ്ങലുടെ സ്ഥിതി അപകടത്തിലാകുമെന്ന് കണ്ടപ്പോൾ, മോഹൻ തോമസിന്റെ വലം കൈ ആയ വിൽഫ്രഡ് വിൻസെന്റ് ബാസ്റ്റിനെ കൊണ്ട് ജസ്റ്റിസ് മഹേന്ദ്രനെ കൊല്ലുന്നു. ആ മരണം അന്വേഷിക്കാൻ ഭരത് ചന്ദ്രനെ ചുമതലപ്പെടുത്തുന്നു. അന്വേഷണത്തിൽ ഭരതിനെ സഹായിക്കാൻ എ എസ് പിമാരായ പ്രസാദ് മേനോനും, മുഹമ്മദ് ഇഖ്ബാലും ചേരുന്നു. ജസ്റ്റിസ് മഹേന്ദ്രന്റെ അസിസ്റ്റന്റായിരുന്ന ശ്രീലതാ വർമ്മ എന്ന അഡ്വക്കേറ്റിനെ അവർ ചോദ്യം ചെയ്തെങ്കിലും കാര്യമായി വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ആദ്യമാദ്യം ഒരു തുമ്പും കിട്ടാതെ ഉഴലുന്ന അവർക്കു മുന്നിൽ, ഭരത് ചന്ദ്രന്റെ പ്രതിശ്രുത വധുവായ ഇന്ദുവാണ് ഹോട്ടലുകളിൽ കുടിച്ച് തല്ലുണ്ടാക്കുന്ന ഒരു പോലീസുകാരനെ കുറിച്ചുള്ള വാർത്ത എത്തിക്കുന്നത്. ജസ്റ്റിസ് മഹേന്ദ്രന്റെ സെക്യൂരിറ്റിയായിരുന്ന കോൺസ്റ്റബിൾ ഗോപിയായിരുന്നു അത്. ആശുപത്രിയിൽ അയാളെ ചോദ്യം ചെയ്യുന്ന ഭരത് ചന്ദ്രനും കൂട്ടർക്കും മുന്നിൽ അയാൾ ഒന്നും തുറന്നു പറയുന്നില്ല. ഒടുവിൽ ഇന്ദു അയാളുടെ ഭാര്യ സുശീലയോട് കാര്യങ്ങൾ അന്വേഷിക്കുമ്പോൾ, അയാൾക്ക് എവിടെ നിന്നോ പണം ലഭിക്കുന്നതായി അറിയുന്നു. രഹസ്യമായി അവരുടെ ബാഗിൽ നിന്നും ഇന്ദു നോട്ടുകൾ എടുക്കുന്നു. അത് പരിശോധിക്കുന്ന ഭരതും സംഘവും അവ കള്ളനോട്ടുകളാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ഗോപി ആശുപത്രിയിൽ കൊല്ലപ്പെടുന്നതോടെ ഭരതിനു ആ തുമ്പും നഷ്ടപ്പെടുന്നു. അപ്പോഴാണു വട്ടപ്പാറ പീതാംബരൻ എന്ന ട്രേഡ് യൂണിയൻ നേതാവ് ഭരത് ചന്ദ്രനെ കണ്ട്, മോഹൻ തോമസിന്റെ അനിയൻ സണ്ണി തോമസാണു ഗോപിയെ ബാറിൽ വച്ച് തല്ലിയത് എന്ന് പറയുന്നു. സണ്ണിയെ കസ്റ്റഡിയിൽ എടുക്കാൻ ഒരു സംഘം പോലീസുകാരെ ഭരത് അയക്കുന്നുവെങ്കിലും, കോളേജിൽ വച്ച് അവർ പൊലീസുകാരെ ആക്രമിക്കുന്നു. അത് പിന്നീട് ഒരു വലിയ പോലീസ്-വിദ്യാർഥി സംഘർഷമായി മാറുന്നു. ഓടുവിൽ സണ്ണി പിടിയിലാകുമ്പോൾ, രാജൻ ഫെലിക്സ് ഒരു കള്ളക്കേസുണ്ടാക്കി അവനെ രക്ഷിക്കുന്നു. അതിനിടയിൽ ആകസ്മികമായി ശ്രീലതാ വർമ്മ ആർഭാടമായ ജീവിതം നയിക്കുന്നത് ഭരത് ചന്ദ്രന്റെ ശ്രദ്ധയിൽ പെടുന്നു. അവരുടെ പക്കൽ നിന്നും കള്ളനോട്ടുകൾ കണ്ടെത്തുന്നു, അവരെ ചോദ്യം ചെയ്യുമ്പോൾ അവർ മോഹൻ തോമസിനെയും കൂട്ടരേയും കുറിച്ചുള്ള വിവരങ്ങൾ തുറന്ന് പറയുന്നു. പക്ഷേ അവരെ കോടതിയിൽ ഹാജരാക്കും മുന്നേ വിൽഫ്രഡ് അവരെ കൊലപ്പെടുത്തുന്നു. തുടർന്ന് ആഭ്യന്തരമന്ത്രി വഴി ഭരത് ചന്ദ്രന്റെ അന്വേഷണം തടസ്സപ്പെടുത്താൻ മോഹൻ തോമസ് ശ്രമിക്കുന്നുവെങ്കിലും, ആഭ്യന്തരമന്ത്രിക്കും മക്കൾക്കും മോഹൻ തോമസിന്റെ കള്ളക്കച്ചവടത്തിലെ പങ്ക് ഭരത് ചന്ദ്രൻ ഐ ജി ബാലചന്ദ്രനു മുന്നിൽ വച്ച് വെളിപ്പെടുത്തുന്നതോടെ ആഭ്യന്തര മന്ത്രി അതിൽ നിന്നും പിന്മാറുന്നു. ഭരത് ചന്ദ്രനെ നിരീക്ഷിക്കാൻ മോഹൻ തോമസ് വിൽഫ്രഡിന്റെ ഗുണ്ടകളെ നിയോഗിക്കുന്നു. എന്നാൽ അത് ഭരത് ചന്ദ്രന്റെ ശ്രദ്ധയിൽ പെടുകയും ഒടുവിൽ ആന്റണി ഇഗ്നേഷ്യസ് എന്ന ആ ഗുണ്ടക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു. ആംഗ്ലോ ഇന്ത്യൻ ഗുണ്ടയുടെ ചരിത്രം ചികയുന്ന ഭരത് ചന്ദ്രൻ, അയാൾക്ക് രാജൻ ഫെലിക്സും മേനോനുമായുള്ള ബന്ധം കണ്ടെത്തുന്നു. അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ അവർക്ക് ലഭിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

<p>എന്നാൽ വിൽഫ്രഡിനെ അന്വേഷിച്ച് പോകുന്ന മുഹമ്മദ് ഇഖ്ബാലിനെ വിൽഫ്രഡ് കൊലപ്പെടുത്തുന്നു. തുടർന്ന് ഭരത് ചന്ദ്രൻ വിൽഫ്രഡും മോഹൻ തോമസുമായി നേരിട്ട് ഏറ്റുമുട്ടുകയും ഇരുവരെയും കൊലപ്പെടുത്തുകയും ചെയ്യുന്നതോടെ ചിത്രം അവസാനിക്കുന്നു.</p>

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 
ഗാനലേഖനം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
സ്പെഷ്യൽ എഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
പി ആർ ഒ: 
Submitted 14 years 2 months ago byJayakrishnantu.
Contribution Collection: 
ContributorsContribution
പോസ്റ്റർ ഇമേജ്