ചാപ്പാ കുരിശ്

Released
Chaappa Kurish

കഥാസന്ദർഭം: 

ഹെഡ് ഓർ ടെയിൽ എന്നതിനു കൊച്ചിയിൽ പറയുന്ന ഒരു സ്ലാംഗ് ആണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചാപ്പാ കുരിശിലൂടെ പറയുന്നത്. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച്ചയുള്ളത് പോലെ പ്രകാശത്തിനു പിന്നിൽ ഇരുളുമുണ്ട്..ഉയർച്ചയും താഴ്ച്ചയും പ്രകാശവും ഇരുളും ഒരുമിച്ച് കണ്ടുമുട്ടിയാലെന്താകും എന്നതാണ് ചാപ്പാ കുരിശ് പറയുന്നത്.

സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 15 July, 2011
വെബ്സൈറ്റ്: 
http://www.chaappakurish.com

Actors & Characters

അതിഥി താരം: 
Cast: 
ActorsCharacter
അർജ്ജുൻ
അൻസാരി
സോണിയ
ആൻ
നഫീസ്
ജോൺ
സാമുവൽ
മാർട്ടിൻ
അർജ്ജുന്റെ അമ്മ
ആൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ
ഫോൺ ട്രാക്കിംഗ് സ്പെഷ്യലിസ്റ്റ്
ഹോട്ടൽ മാനേജർ

Main Crew

കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
എം ആർ രാജാകൃഷ്ണൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ശബ്ദലേഖനം
2 011
ഫഹദ് ഫാസിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച സ്വഭാവനടൻ
2 011

കഥ സംഗ്രഹം

Goofs: 
<p>2003ൽ റിലീസ് ചെയ്തതും ഏറെ അവാർഡുകൾ നേടിയതുമായ 21 ഗ്രാംസ് എന്ന അമേരിക്കൻ ചിത്രത്തിന്റെ ടൈറ്റിലുകളും ട്രെയിലറുകളുമായി ചാപ്പാ കുരിശിന്റേതായി ഇറങ്ങിയ ട്രെയിലറിന് സാമ്യം ഉണ്ടെന്നുള്ളത് ഒരു കൗതുകമോ അബദ്ധമായോ റിപ്പോർട്ടുകളുണ്ട്.</p>
അനുബന്ധ വർത്തമാനം: 

ബിഗ് ബി, ഡാഡി കൂൾ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ സമീർ താഹിർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചാപ്പാ കുരിശ് എന്നാല്‍ ഹെഡ് ആന്‍ഡ് ടെയ്ല്‍ എന്നതിന് കൊച്ചി പ്രദേശത്ത് എണ്‍പതുകളുടെ തുടക്കം വരെ പറഞ്ഞിരുന്ന വാക്കാണ്. കേരളത്തിന്‍റെ മറ്റു ചില ഭാഗങ്ങളില്‍ രാജ കോഴി, ചങ്കും ചാപ്പയും എന്നൊക്കെപ്പറഞ്ഞിരുന്നതും ഇതിനെക്കുറിച്ചു തന്നെ. ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ് ചാപ്പാ കുരിശ്.

കഥാസംഗ്രഹം: 

സമൂഹത്തിലെ സമ്പന്നതയുടെ പ്രതീകമായ അര്‍ജുന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലാണ്. ഷെയർ ബ്രോക്കർ കണ്‍സല്‍ട്ടന്‍റാണ് അർജ്ജുൻ. കടല്‍ത്തീരത്തുള്ള പോഷ് അപ്പാര്‍ട്ട്മെന്‍റിലാണ് താമസം. അദ്ദേഹത്തിന്റെ മാനേജരും കാമുകിയുമായി സോണിയ (രമ്യ നമ്പീശൻ),അർജ്ജുന്റെ ജീവിതത്തെ ഏതുരീതിയിലും മാറ്റിമറിക്കാൻ കഴിവുള്ള കഥാപാത്രമായി ഒപ്പമുണ്ട്.  മാര്‍ക്കറ്റിലെ സ്വീപ്പറായ അന്‍സാരി ചേരിയിലെ ഒറ്റമുറിയിലാണ് താമസം. ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളും തമ്മില്‍ കാണാത്തതു പോലെ ഇരുവരും പരസ്പരം കാണുന്നില്ല. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ഇവരുടെ കൂടിക്കാഴ്ച അനിവാര്യമായിത്തീരുന്നു. ആ കണ്ടുമുട്ടല്‍ സൃഷ്ടിക്കുന്ന ത്രില്ലും സസ്പെന്‍സുമാണ് ചാപ്പാ കുരിശ്.
നായികമാര്‍ എന്നല്ല, കഥയില്‍ വളരെ പ്രധാനപ്പെട്ട ഇടപെടല്‍ നടത്തുന്ന മൂന്നു കഥാപാത്രങ്ങള്‍ എന്നു വേണം സോണിയ (രമ്യ നമ്പീശൻ), ആൻ (റോമ), നഫീസ (നിവേദിത) എന്നിവരെ വിളിക്കാൻ.അര്‍ജ്ജുന്റെ മാനേജരും കാമുകിയുമായി സോണിയ ഉണ്ടെങ്കിലും അര്‍ജുന്‍ വിവാഹം കഴിക്കാനൊരുങ്ങുന്ന ആന്‍ എന്ന കഥാപാത്രമാണ് റോമയുടേത്. സൂപ്പര്‍മാര്‍ക്കറ്റില്‍ അന്‍സാരിക്കൊപ്പം ജോലി ചെയ്യുന്ന നഫീസയെ നിവേദ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ വിശദമായറിവ്യൂ ഇവിടെ വായിക്കാം.

Audio & Recording

ഓഡിയോഗ്രാഫി: 

ചമയം

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: