ഭാഗ്യദേവത
സ്ത്രീധനം കൊണ്ട് സമ്പന്നനാകാൻ വേണ്ടി വിവാഹം കഴിക്കുന്ന ബെന്നി സ്ത്രീധനം മുഴുവൻ ലഭിക്കാത്തതിനാൽ ഭാര്യയെ തിരിച്ചു കൊണ്ടു വിടുന്നു. എന്നാൽ അവൾ ലോട്ടറി നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടി പണക്കാരിയാവുന്നതോടെ ബെന്നി നിരാശനാകുന്നു.
Actors & Characters
Actors | Character |
---|---|
ബെന്നി ചാക്കോ | |
ഡെയ്സി | |
സാജൻ ജോസഫ് | |
ആന്റോ സാർ | |
അന്നാമ്മ | |
സെലിൻ | |
പരീത് | |
മാത്യു പാലയ്ക്കൽ (മാത്തച്ചൻ) | |
സദാനന്ദൻ പിള്ള | |
പൊതുമന അച്ചൻ | |
ചാർളി | |
സോഫിയ | |
സൈനബ | |
നബീസുമ്മ | |
റോസി ടീച്ചർ | |
സഹകരണ സംഘം സെക്രട്ടറി | |
ലീന | |
തെയ്യാമ്മ | |
കന്യാസ്ത്രീ | |
ലീലാമ്മ | |
പാർട്ടി പ്രവർത്തകൻ | |
തങ്കു ആശാൻ | |
തങ്കു ആശാന്റെ സഹായി | |
കപ്പലണ്ടിക്കാരൻ ജോണി | |
റീത്താ മേഡം | |
ജോസ്മോൻ | |
വില്ലേജ് ഓഫീസ് ജീവനക്കാരൻ | |
ബാങ്ക് മാനേജർ | |
Main Crew
കഥ സംഗ്രഹം
കേബിൾ ഓപ്പറേറ്റർ ആയ ബെന്നി സമ്പന്നനാകാനുള്ള എളുപ്പവഴികൾ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വിവാഹത്തിലൂടെ ലഭിക്കുന്ന സ്ത്രീധനം തന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന ആശയം ബെന്നിയുടെ സുഹൃത്ത് നിർദ്ദേശിക്കുന്നത്. അങ്ങനെ ബെന്നി നിശ്ചിത സ്ത്രീധനോപാധികളോടെ ഡെയ്‌സി എന്ന പെൺകുട്ടിയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. നിശ്ചയിച്ച സ്ത്രീധനം മുഴുവനായും വിവാഹദിവസം ലഭിക്കാത്തതിൽ ബെന്നി നിരാശനായെങ്കിലും കുറച്ചു മാസങ്ങൾ കൂടെ കാത്തിരിക്കാൻ അയാൾ തയ്യാറാകുന്നു.എന്നാൽ ബാക്കിയുള്ള സ്ത്രീധനത്തുക നൽകാൻ ഡെയ്സിയുടെ അച്ഛന് കഴിയാത്തതിനാൽ ബെന്നി ഡെയ്‌സിയെ അവളുടെ വീട്ടിൽ തിരിച്ചു കൊണ്ടു വിടുകയും സ്ത്രീധനം മുഴുവനായും കിട്ടുന്നത് വരെ അവളെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്യുന്നു.ബെന്നിയുടെ വീട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
ബെന്നിയും ഡേയ്സിയും സ്വതന്ത്രമായി ജീവിതം മുന്നോട്ടു കൊണ്ടു പോകവേ ആണ് ഡേയ്സിക്ക് ലോട്ടറി നറുക്കെടുപ്പിലൂടെ രണ്ട് കോടി ലഭിച്ചതായി ബെന്നി അറിയുന്നതും ധനികയായ ഡേയ്സിയെ അനുനയിപ്പിച്ചു തിരികെക്കൊണ്ട് വരാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ ഡെയ്‌സി സഹപ്രവർത്തകനുമായി പുനർവിവാഹത്തിനുള്ള പദ്ധതിയിലാണെന്നു ബെന്നി സംശയിക്കുന്നു.അതിനിടയിൽ ബെന്നിയുടെ സഹോദരിയുടെ വിവാഹം നിശ്ചയിക്കപ്പെടുകയും ബെന്നി വരന്റെ വീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനത്തുക സംഘടിപ്പിക്കാനുള്ള സമ്മർദ്ദത്തിലാവുകയും ചെയ്യുന്നു. വിവാഹദിവസം പുലർച്ചെയായിട്ടും സ്ത്രീധനം സംഘടിപ്പിക്കാൻ കഴിയാത്തതിനാൽ മാനസികമായി തളർന്ന ബെന്നി ആരെയും അഭിമുഖീകരിക്കാനാവാതെ വീട് വീട്ടിറങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|