അസുരവിത്ത്
വൈദിക വിദ്യാർത്ഥിയായ ഡോൺ ബോസ്കോ (ആസിഫ് അലി) സമൂഹത്തിലെ മാഫിയാപ്രവർത്തനങ്ങളും അതിക്രമങ്ങളും കണ്ട് അതിനെതിരെ ഉള്ളിൽ രോക്ഷമുണ്ടെങ്കിലും പ്രതികരിക്കാനാവാതെ കഴിയുന്നു. അപ്രതീക്ഷിതമായി 'പത്താംകളം' എന്ന മാഫിയാ സംഘത്തിന്റെ ആക്രമണത്തിനും തുടർന്ന് പോലീസിന്റേയും ഇരയാവുകയും ഒടുവിൽ വൈദിക പഠനം ഉപേക്ഷിച്ച് കൊച്ചി അധോലോകത്തിലെ പുതിയ ഡോൺ ആയി രംഗപ്രവേശം ചെയ്യുകയാണ്.
Actors & Characters
Actors | Character |
---|---|
ഡോൺ ബോസ്കോ | |
അബ്ബാമോറേ/അബ്ബാജി | |
മാർട്ടി | |
എൻഫോഴ്സ്മെന്റ് ഓഫീസർ | |
ബിഷപ്പ് | |
ബോട്ട് ഡ്രൈവർ | |
പാതിരി | |
മാസി (ഡോണിന്റെ സുഹൃത്ത്) | |
ഡി വൈ എസ് പി സോമശേഖരൻ | |
ഏയ്ഞ്ചൽ | |
പാതിരി | |
കഥ സംഗ്രഹം
"സ്റ്റോപ്പ് വയലൻസ്" എന്ന തന്റെ ആദ്യ ചിത്രത്തിനു ശേഷം തിരക്കഥാകൃത്തുകൂടിയായ എ കെ സാജൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം.
ആസിഫ് അലിയുടേ ആദ്യ ആക്ഷൻ ഹീറോ വേഷം
പശ്ചിമ കൊച്ചിയിൽ നിന്നും എറണാകുളം നഗരത്തിലേക്ക് വൈദിക പഠനത്തിനു വരുന്ന ഡോൺ ബോസ്കോ(ആസിഫ് അലി)യും കൂട്ടൂകാരും ദിവസവും കൊച്ചിയിലെ 'പത്താംകളം' എന്ന ഗുണ്ടാ - മാഫിയ സംഘത്തിന്റെ ആക്രമണങ്ങൾക്ക് ദൃക്സാക്ഷികളാകുന്നുണ്ട്. സമൂഹത്തിലെ ഇത്തരം തിന്മകൾക്കെതിരെ പ്രവർത്തിക്കാൻ ഡോൺ ബോസ്കോ മനസ്സുകൊണ്ട് തയ്യാറെടുക്കുന്നുവെങ്കിലും സെമിനാരിയിലെ അവന്റെ വിലക്കുകൾ അതിനു വിലങ്ങിടുന്നു. അവിടെ വെച്ച് അനാഥനെന്നു കരുതിയ തനിക്ക് അച്ഛനും അമ്മയുമുണ്ടെന്ന് അവൻ അറിയുന്നു. സെമിനാരിയിൽ വയലിൻ പഠിപ്പിക്കുവാൻ വരുന്ന ഏയ്ഞ്ചൽ ടീച്ചർ (ലെന) ആണു തന്റെ അമ്മ എന്നു അവൻ തിരിച്ചറിയുന്നു. ടീച്ചറിൽ നിന്നും അവനെ സ്നേഹിക്കുന്ന മറ്റൊരു വികാരി(ബാബുരാജ്)യിൽ നിന്നും അവന്റെ അച്ഛൻ കൊല്ലപ്പെട്ട ഗുണ്ട സാത്താൻ എന്ന ദാവീദ് ആണെന്നു അവൻ മനസ്സിലാക്കുന്നു. ശരിക്കുമൊരു അസുരവിത്താണൂ താനെന്നും അതുകൊണ്ടാണൂ താൻ ഇത്രയും പ്രതികരണ ശേഷിയുള്ളവനാണെന്നും അവനോട് വികാരി പറയുന്നു.
ഡോൺ ബോസ്കോ എന്നും യാത്ര ചെയ്യുന്ന ബോട്ടിന്റെ ഉടമ മാർട്ടി (സംവൃതാസുനിൽ)ക്ക് ഡോൺ ബോസ്കോയോട് പ്രണയമാണൂ. അവൾ അതു പലപ്രാവശ്യം വെളിപ്പെടുത്തുന്നുവെങ്കിലും വൈദിക വിദ്യാർത്ഥിയായതിനാൽ അവൻ അത് തിരസ്കരിക്കുന്നു. ചിത്രകാരികൂടിയായ മാർട്ടി ഇടക്ക് സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പ്രതികളെ തിരിച്ചറീയാൻ അവരുടേ രേഖാചിത്രം വരച്ചു കൊടുക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. നഗരത്തെ ശുദ്ധീകരിക്കാൻ പുറപ്പെട്ട എൻഫോഴ്സ് മെന്റ് ഓഫീസറെ (സിദ്ദിഖ്) പത്താംകളത്തിലെ പ്രധാനി ആരോൺ കൊലപ്പെടൂത്തുന്നത് അപ്രതീക്ഷിതമായി ഡോൺ ബോസ്കോ കാണുന്നു. പോലീസിനും മാർട്ടിക്കും മുൻപിൽ അവൻ അത് വെളിപ്പെടൂത്തുന്നുവെങ്കിലും പ്രതി അയാളല്ല എന്നു പറയാനാണു പോലീസ് അവനെ നിർബന്ധിക്കുന്നത്. അതിനു തയ്യാറാവാത്ത ഡോൺ ബോസ്കോയെ പോലീസ് തല്ലിച്ചതക്കുന്നു. പിന്നീട് സെമിനാരിയിലും അവനു മൃഗീയ മർദ്ദനമുറകൾ ഏൽക്കുന്നു. എല്ലാം പത്താംകളത്തിന്റെ സ്വാധീനം മൂലമാണെന്ന് അവൻ തിരിച്ചറിയുന്നു. പത്താംകളത്തെ നിയന്ത്രിക്കുന്നത് അബ്ബാ മൊറേ (വിജയരാഘവൻ) എന്ന ജൂത വൃദ്ധനാണ്. അബ്ബായുടെ ഇളയ പേരക്കുട്ടികളുമായി ഒരിക്കൽ സംഘട്ടനത്തിൽ ഏർപ്പെട്ട ഡോൺ ബോസ്കോയെ നശിപ്പിക്കാൻ ആരോണും സംഘവും ശ്രമിക്കുന്നു. അതിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട ഡോൺ ബോസ്കോ വൈദിക പഠനം ഉപേക്ഷിച്ച് പ്രതികാര ദാഹിയാകുന്നു. പത്താംകളത്തിന്റെ ശത്രുവുമായ സാത്താന്റെ പഴയ സുഹൃത്ത് (ഐ എം വിജയൻ) ഡോൺ ബോസ്കോയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. അങ്ങിനെ കൊച്ചി അധോലോകത്തിന്റെ പുതിയ ഡോൺ ആയി ഡോൺ ബോസ്കോ മാറുന്നു. തുടർന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങളാണ്.
സംഗീത വിഭാഗം
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | ആശാമരത്തിന്മേലെ | കൈതപ്രം | അൽഫോൺസ് ജോസഫ് | വിജയ് യേശുദാസ് |
2 | കൊടുങ്കാറ്റായ് | സന്തോഷ് വർമ്മ | അൽഫോൺസ് ജോസഫ് | ബെന്നി ദയാൽ |
Contributors | Contribution |
---|---|
പോസ്റ്ററും പ്രധാന വിവരങ്ങളും ചേര്‍ത്തു | |
പ്ലോട്ടും സിനോപ്സിസും മറ്റു വിവരങ്ങളും ചേർത്തു |