അങ്ങാടി

Released
Angadi
Angadi

കഥാസന്ദർഭം: 

കോഴിക്കോട്ടങ്ങാടിയിലെ തൊഴിലാളികളുടെയും മുതലാളിമാരുടെയും ജീവിതവും, അവർ തമ്മിലുള്ള സംഘർഷങ്ങളുമാണ് ഇതിവൃത്തം.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 18 April, 1980

 

Actors & Characters

Cast: 
ActorsCharacter
ഗോപി
ബാബു
ഹനീഫ
ബിജു
സബ്ബ് ഇൻസ്പെക്ടർ രവി
ബീരാൻ
വിശ്വനാഥൻ
ചാന്ദ് ലാൽ സേട്ടു
അഡ്വ. കരുണാകരൻ
അബു
മമ്മദിക്ക
കൃഷ്ണൻ കുട്ടി
സിന്ധു
ആയിഷ
നീലം
കാർത്തി
കരുണാകരന്റെ ഭാര്യ
കദീസ
സൈനബ
റാണി
ആണ്ടി
ഹംസ
ബാബുവിന്റെ അച്ഛൻ
തൊഴിലാളി

Main Crew

കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
കെ നാരായണൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രസം‌യോജനം (എഡിറ്റിംഗ് )
1 980
കെ ജെ യേശുദാസ്
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ഗായകൻ
1 980

കഥ സംഗ്രഹം

കഥാസംഗ്രഹം: 

കോഴിക്കോട്ടങ്ങാടിയിലെ കയറ്റിറക്കു തൊഴിലാളികൾ കൂലിക്കൂടുതലിനു വേണ്ടി സമരത്തിലാണ്.  ബാബുവും കൂട്ടുകാരൻ ഗോപിയുമാണ് അവരുടെ നേതാക്കൾ. കയറ്റിറക്കു ജോലികൾ മുടങ്ങിയതിനാൽ കച്ചവടക്കാർ ബുദ്ധിമുട്ടുന്നു.  കടയുടമകളുടെ യോഗത്തിൽ, കൂലി കൂട്ടിക്കൊടുക്കാൻ സമ്മതമാണെന്ന് എല്ലാവരും പറയുന്നെങ്കിലും മൊത്തക്കച്ചവടക്കാരനായ  വിശ്വനാഥൻ അതിനു തയ്യാറല്ല. അയാൾ സ്വന്തം ആൾക്കാരെ വച്ച് ചരക്കിറക്കുന്നു.  ഗോപി ചരക്കിറക്കുന്നവരെ തടഞ്ഞതിനെത്തുടർന്ന് പൊലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. 

വിശ്വനാഥൻ്റെ ൻ്റെ മകൾ സിന്ധു വളരെ പരിഷ്കാരിയായ യുവതിയാണ്. തൊഴിലാളികളോട്  പുച്ഛവും ദേഷ്യവും വച്ചു പുലർത്തുന്നയാളുമാണ്. മുറച്ചെറുക്കനും പൊലീസ് ഇൻസ്പെക്ടറുമായ രവിയെ കാണാനെത്തുന്ന അവൾ വക്കീലായ അമ്മാവനോടൊപ്പം വന്ന ബാബുവിനെ കാണുന്നു. തൻ്റെ അച്ഛനെതിരെയുള്ള കേസ് വാദിക്കരുതെന്ന് അവൾ പറയുന്നത് അമ്മാവന് ഇഷ്ടപ്പെടുന്നില്ല.

ബീരാൻ  തെമ്മാടിയും കൊലക്കേസുകളിൽ പെട്ട് ജയിൽവാസം കഴിഞ്ഞിറങ്ങിയ ആളുമാണ്. ആളുകളെ കത്തികാട്ടി കാശ് പിടുങ്ങലാണ് അയാളുടെ പണി.   മറ്റൊരു ഭാര്യയും കുട്ടികളുമുള്ള ബീരാന് ഖദീസയിലുള്ള മകളാണ്  ആയിഷ.  ഖദീസ പാണ്ടികശാലയിൽ പണിയെടുത്തും ആടിനെ വളർത്തിയും കിട്ടുന്ന വരുമാനം കൊണ്ടാണവരുടെ ജീവിതം കഷ്ടിച്ച് മുന്നോട്ടു പോകുന്നത്.  ബീരാൻ പണ്ട് ഖദീസയെ  നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പലർക്കുമൊപ്പം വേഴ്ചയ്ക്ക് വിട്ടിട്ടുണ്ട്. അത്തരം ഒരു ബന്ധത്തിൽ ഹംസ എന്ന പോലീസുകാരനുണ്ടായ മകനാണ് അബു. ഈ രഹസ്യം പക്ഷേ ഖദീസ അബുവിനോട് പറഞ്ഞിട്ടില്ല.  അബുവിന് അതറിയാൻ ആഗ്രഹമുണ്ടെങ്കിലും ഉമ്മയോട് ചോദിച്ചിട്ടുമില്ല. ഒരു  പണിയുമില്ലാതെ പ്രാവുകളെ പറത്തി നടക്കുന്ന അബുവിന്, പക്ഷേ, ആയിഷയുടെ വിവാഹം കേമമാക്കണമെന്നത് ഒരു സ്വപ്നമാണ്.

ചുമട്ടുതൊഴിലാളിയായ മമ്മദിൻ്റെ  മകനും കോളജ് വിദ്യാർത്ഥിയുമായ  ഹനീഫയുമായി ആയിഷ പ്രണയത്തിലാണ്. ഹനീഫയുടേതും ദരിദ്രകുടുംബമാണ്. ഹനീഫയെ പഠിപ്പിക്കാൻ വേണ്ടി അരവയർ പട്ടിണിയിലാണ് കൊച്ചു കുട്ടികളുൾപ്പെടെയുള്ള   ആ കുടുംബം കഴിയുന്നത്.

സമരം തീർക്കാൻ വിശ്വനാഥൻ ബാബുവിനെ പണം നല്കി സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും അയാൾ നിരസിക്കുന്നു. തല്ക്കാലം കൂലിക്കൂടുതൽ നല്കി തീർക്കാൻ   വിശ്വനാഥനോട്  മകനായ ബിജു പറയുന്നു. അയാളുടെ മനസ്സിൽ ബാബുവിനെ വകവരുത്താനുള്ള പദ്ധതിയാണ്. 

സമരം വിജയിച്ചതിനെത്തുടർന്ന് തൊഴിലാളികൾ ആഹ്ലാദിക്കുന്നു. ഗോഡൗണിൽ വച്ച്, ബിജു ഏർപ്പെടുത്തിയ ഗുണ്ട  ബാബുവിനെ ആക്രമിക്കുന്നു. ഗുണ്ടയെ തുരത്തിയെങ്കിലും ബാബു  പരിക്കേറ്റ് ആശുപത്രിയിലാവുന്നു. അതിനെത്തുടർന്ന്, ഗോപിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ബിജുവും സിന്ധുവും വരുന്ന കാർ തടയുന്നു. എന്നാൽ അവിടെത്തുന്ന ബാബു അവരെ തടയരുതെന്നു പറയുന്നു. ഇതിനിടെ തൊഴിലാളികളെ beggers എന്നു വിളിച്ച ബിജുവിന് ഇംഗ്ലീഷിൽ തന്നെ ബാബു നല്ല മറുപടി നല്കുന്നു.

ബാബുവിൻ്റെ അടുത്ത ചങ്ങാതിയായ ഗോപി, ധൂർത്തനാണ്. ചീട്ടുകളിച്ചും മറ്റും ധാരാളം പണം അയാൾ കളയുന്നുണ്ട്. കാളകൾക്ക് ലാടം തറച്ചു കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന, വികലാംഗനായ ആണ്ടിയുടെ മകളായ കാർത്തിക്ക് ഗോപിയെ ഇഷ്ടമാണ്. ഗോപിയുടെ ലക്ഷ്യം, പക്ഷേ, അവളുടെ ശരീരമാണ്. ഒരിക്കൽ കുളക്കടവിൽ വച്ച് അയാൾ ലക്ഷ്യം സാധിക്കുന്നുമുണ്ട്. 

ഹനീഫയ്ക്ക് കോളജിൽ പണം കെട്ടാനില്ലാതെ വന്നപ്പോൾ മമ്മദ് പലിശക്കാരനായ സേട്ടിൻ്റെയടുത്ത്  പണ്ടം പണയം വയ്ക്കാൻ പോകുന്നു.  അയാൾ മമ്മദിനു  നല്കുന്ന പണത്തിൽ നിന്ന് പങ്ക് പറ്റാനെത്തുന്ന ബീരാനെ ഗോപി തല്ലുന്നു. ഗോപിയുടെ പൗരുഷം കണ്ട സേട്ടിൻ്റെ യുവതിയായ ഭാര്യ നീലം അയാളിൽ അനുരക്തനാവുന്നു. 

സമരസമിതിയിൽ പണത്തിൻ്റെ കണക്ക് ചോദിച്ചതിൻ്റെ പേരിൽ ഗോപിയും ബാബുവും തെറ്റുന്നു. പണം താൻ എങ്ങനെയും തരും എന്നു പറഞ്ഞ് ഗോപി ഇറങ്ങിപ്പോവുന്നു. അയാൾ  സേട്ടുവിൻ്റെ അടുത്തെത്തി പണം ചോദിച്ചെങ്കിലും ഈടില്ലാതെ പണം തരില്ലെന്ന് സേട്ട് പറയുന്നു. എന്നാൽ, നീലം അയാളെ പണം നല്കാമെന്നു പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. പകരം അവൾക്ക് വേണ്ടിയിരുന്നത് തൻ്റെ കാമനകളെ ശമിപ്പിക്കുന്ന അയാളുടെ പുരുഷത്വമായിരുന്നു.

വിഭാര്യനായ  വിശ്വനാഥൻ മക്കളുടെ എതിർപ്പ് വകവയ്ക്കാതെ വിവാഹം കഴിക്കുന്നു. ബിജുവിൻ്റെ പൂർവകാമുകിയാണ്‌ വധു.  ബാബുവുമായി തെറ്റിയ ഗോപിയെ വിശ്വനാഥൻ തൻ്റെ ഗോഡൗണിലെ മൂപ്പനാക്കുന്നു. 

ഗോപിയും നീലവും വേഴ്ച നടത്തുന്നത് സേട്ട് കാണുന്നു. അയാൾ തൻ്റെ സമ്പാദ്യങ്ങൾ അവളെ ഏൽപ്പിച്ച് നാടുവിട്ടു പോകുന്നു. കയറ്റിറക്കിനിടയിൽ ചാക്ക് തലയിൽ വീണ് മമ്മദ് മരിക്കുന്നു. കുടുംബം പോറ്റാൻ വേണ്ടി ഹനീഫ പഠിപ്പ് നിറുത്തി കയറ്റിറക്ക് ജോലിക്കു ചേരുന്നു. ഇതിനിടയിൽ, ഒരറബിയെക്കൊണ്ട് ആയിഷയെ കെട്ടിക്കാൻ ബീരാൻ ശ്രമിക്കുന്നെങ്കിലും അവൾ വഴങ്ങുന്നില്ല.

ബിജുവിൻ്റെയും രണ്ടാനമ്മയുടെയും വേഴ്ച യാദൃച്ഛികമായി കണ്ട സിന്ധു ഞെട്ടുന്നു. രണ്ടാനമ്മ തൻ്റെ അമ്മയുടെ, ചുവരിലെ ഫോട്ടോ മാറ്റുന്നതിനെ   സിന്ധു എതിർക്കുന്നു. അതിൻ്റെ പേരിൽ വിശ്വനാഥൻ സിന്ധുവിനെത്തല്ലുന്നു. വീടുവിട്ടു പോകുന്ന സിന്ധുവിനെ ഗുണ്ടകൾ ആക്രമിക്കുമ്പോൾ ബാബു അവളെ രക്ഷിച്ച് തിരികെ  വീട്ടിലെത്തിക്കുന്നു.  പതിയെപ്പതിയെ അവൾ ബാബുവിനോട് അടുക്കുന്നു.  ഒരിക്കൽ തൻ്റെ പ്രണയം അവൾ അയാളോട് പറയുന്നു. എന്നാൽ, തൻ്റെ ജീവിതം തൊഴിലാളികൾക്കു വേണ്ടിയാണെന്നയാൾ പറയുന്നു.

ഹനീഫയെയും ആയിഷയെയും ഒരുമിച്ചു കണ്ട അബു അസ്വസ്ഥനാകുന്നു. എന്നാൽ, താൻ ആയിഷയെ വിവാഹം കഴിക്കുമെന്ന് ഹനീഫ പറയുന്നതോടെ അബുവിന് സന്തോഷമാകുന്നു. ഗോപി നീലത്തെ വിവാഹം കഴിച്ച് മുതലാളിയാവുന്നു. പണമിടപാട് സ്ഥാപനം ഇപ്പോൾ അയാളാണ് നടത്തുന്നതെങ്കിലും നിയന്ത്രണം നീലത്തിൻ്റെ കൈയിലാണ്.  ബിജുവുമായി ചേർന്ന് ബിസിനസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് നീലം. നീലവും ഗോപിയും കാറിൽ  പോകുന്നതു കണ്ട കാർത്തി നിരാശയും ദുഃഖിതയുമാകുന്നു.

ചരക്കുകൾ വാങ്ങിക്കൂട്ടി പൂഴ്ത്തിവച്ച് പിന്നീട് കച്ചവടം നടത്തി ലാഭമുണ്ടാക്കാൻ നീലവും ബിജുവും തീരുമാനിക്കുന്നു. ഗോപി അതിനെതിരാണ്. ബിജുവും നീലവും തമ്മിലുള്ള അതിരു കടന്ന അടുപ്പവും അയാളെ അസ്വസ്ഥനാക്കുന്നുണ്ട്.  സാധനങ്ങൾ ഒളിപ്പിക്കാനായി ഗോഡൗണിലേക്കുള്ള വാഹനത്തിൽ കയറ്റാൻ ബാബുവിൻ്റെ നേതൃത്വത്തിലുള്ള തൊഴിലാളികൾ വിസമ്മതിക്കുന്നു. നീലത്തിന്റെ നിർബന്ധം കാരണം, ബാബുവിനെ അനുനയിപ്പിക്കാൻ ഗോപി പോകുന്നെങ്കിലും ബാബു വഴങ്ങുന്നില്ല.

തനിക്ക് ബാബുവിനെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് സിന്ധു രവിയോട് പറയുന്നു. അവളെ സ്വന്തമാക്കാൻ താത്പര്യമുണ്ടായിരുന്ന രവി അതു കേട്ട് നിരാശനാകുന്നെങ്കിലും അവളുടെ തീരുമാനത്തോടൊപ്പം നിൽക്കാമെന്ന് സമ്മതിക്കുന്നു.

ആയിഷയുടെ കല്യാണമടുത്തു വന്നതോടെ ബീരാൻ  വീട്ടിലെത്തുന്നു. അവളോട് അയാൾ സ്നേഹപൂർവം പെരുമാറുന്നു. വിവാഹത്തലേന്ന് തൻ്റെ രണ്ടാം ഭാര്യയെയും മക്കളെയും കാണിക്കാനെന്ന വ്യാജേന ആയിഷയെ വലിയൊരു വീട്ടിലേക്ക് ബീരാൻ  കൂട്ടിക്കൊണ്ടു പോകുന്നു.  അവിടെ വച്ച് അറബി ആയിഷയെ ബലാൽസംഗം ചെയ്യുന്നു. പിന്നീട്,  ആയിഷയും അവളെ രക്ഷിക്കാൻ ഓടിയ ഹനീഫയും ട്രെയിൻ ഇടിച്ചു മരിക്കുന്നു.  

രഹസ്യമായി ഗോഡൗണിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കൊണ്ടു പോകുന്നത്  തൊഴിലാളികൾ തടയുന്നു.   പണം മുഴുവൻ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ചെലവഴിച്ചതിനാൽ  നീലവും ബിജുവും പ്രശ്നത്തിലാവുന്നു. ബാബുവിനെയും തൊഴിലാളികളെയും  ഒതുക്കണമെന്ന് ബിജു പറഞ്ഞെങ്കിലും ഗോപി അതിനു സമ്മതിക്കുന്നില്ല. അതിനെത്തുടർന്ന് അയാൾ നീലവുമായി തെറ്റുന്നു. തങ്ങളുടെ രഹസ്യങ്ങൾ അറിയാവുന്ന ഗോപിയെ വകവരുത്താൻ അവർ തീരുമാനിക്കുന്നു. പെങ്ങളുടെ മരണത്തെത്തുടർന്ന് ദുഃഖിതനായ അബുവും ഒരു തീരുമാനത്തിലെത്തുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

മകനും തൻ്റെ ഭാര്യയുമായുള്ള രഹസ്യവേഴ്ച വിശ്വനാഥൻ കാണുന്നു. അയാൾ അവളെ പുറത്താക്കുന്നു. രവിയുടെ വീട്ടിലുള്ള സിന്ധുവിനെ അയാൾ കൂട്ടിക്കൊണ്ടു വരുന്നു.

അബു ബീരാനെ കുത്തിക്കൊന്നിട്ട് സ്റ്റേഷനിൽ ഹാജരാകുന്നു. രേഖകളിൽ ചേർക്കാൻ SI വാപ്പയുടെ പേര് ചോദിക്കുമ്പോൾ, ഹംസ താനാണ് അബുവിൻ്റെ വാപ്പ എന്നു പറയുന്നു. അതു കേട്ട അബു അയാളുടെ മുഖത്ത് കാറിത്തുപ്പുന്നു. ബിജു അയച്ച ഗുണ്ടകൾ  ഗോപിയെ ആക്രമിക്കുന്നു. എന്നാൽ ബാബു അവിടെത്തി ഗോപിയെ രക്ഷിക്കുന്നു.

ഇതിനിടയിൽ, ഗോഡൗണിൽ നിന്ന് സാധനങ്ങൾ മാറ്റാൻ ബിജു ശ്രമിക്കുന്നു. ബാബുവും തൊഴിലാളികളും അതു തടയുന്നു. തുടർന്നു നടക്കുന്ന സംഘട്ടനത്തിനിടയിൽ വിളക്കു മറിഞ്ഞ് ഗോഡൗണിനും സമീപമുള്ള വീടുകൾക്കും തീ പിടിക്കുന്നു. ആളുകളെ രക്ഷിക്കുന്നതിനിടയിൽ ബാബു ഗോഡൗണിൽ കുടുങ്ങുന്നു. ഗോപി ബാബുവിനെ രക്ഷിക്കാൻ ഗോഡൗണിലേക്ക് ഓടിക്കയറുന്നു. ബാബു രക്ഷപ്പെടുന്നെങ്കിലും ഗോപി പൊള്ളലേറ്റു മരിക്കുന്നു.

ബിജുവിനെയും നീലത്തെയും പോലീസ് അറസ്റ്റ് ചെയ്യുന്നു.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർ

ചമയം

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

സംഗീതം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
AttachmentSize
Image iconangadi.JPG0 bytes
Submitted 16 years 2 months ago byജിജാ സുബ്രഹ്മണ്യൻ.
Contribution Collection: 
ContributorsContribution
പോസ്റ്റർ ചേർത്തു
പോസ്റ്റർ ഇമേജ് (Gallery)
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജ്
അവാർഡുകൾ