ആനന്ദഭൈരവി

Released
Anandabhairavi

കഥാസന്ദർഭം: 

വാസുദേവപ്പണിക്കർ എന്ന കഥകളി വിദ്വാന്റെ മകൻ അപ്പു അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും അവൻ അദ്‌ഭുത ബാലനായി അറിയപ്പെടുകയും ചെയ്യുന്നു.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

കഥാസംഗ്രഹം: 

കഥകളി വിദ്വാനായ വാസുദേവപ്പണിക്കരുടെ സ്ത്രീ വേഷങ്ങളിൽ അയാളുടെ മകൻ അപ്പു തന്റെ അമ്മയെ കണ്ടു. മകൻ ആഗ്രഹിക്കുമ്പോഴൊക്കെയും മരിച്ചു പോയ അവന്റെ അമ്മയുണ്ടാക്കിയ ശൂന്യതയിൽ സ്ത്രീ വേഷങ്ങൾ നിറഞ്ഞാടിക്കൊണ്ട് വാസു മകന്റെ അമ്മയായി. അമ്മയാകുന്ന അച്ഛനും മൂന്നു മുത്തശ്ശിമാർക്കുമൊപ്പം സ്നേഹലാളനകളേറ്റ് അപ്പു വളർന്നു.

വികൃതിക്കുട്ടിയായിരുന്ന അപ്പു ഒരിക്കൽ നാട്ടിലെ ഭാഗവതർ പാടുന്നത് തെറ്റാണെന്ന് പറഞ്ഞ് ഭാഗവതരെ പരിഹസിച്ചു. ഭാഗവതർക്കുണ്ടായ പിഴവുകൾ ഒരു ജ്ഞാനിയെപ്പോലെ വിശദീകരിക്കുകയും ഭാഗവതരെ പാടിക്കേൾപ്പിക്കുകയും ചെയ്തു. ആരിൽ നിന്നും പഠിക്കാതെ തന്നെ ചെറു പ്രായത്തിൽ അവനുണ്ടായ ജ്ഞാനവും കഴിവും കണ്ട് ഏവരും അമ്പരന്നു. അദ്‌ഭുതബാലനായി വിശേഷിപ്പിക്കപ്പെട്ട അപ്പുവിന്റെ സംഗീതകച്ചേരികൾ രാജ്യമെമ്പാടും പ്രശസ്തമായി. പിന്നീട് കച്ചേരികളുമായി വിദേശ രാജ്യത്തേക്ക് അവനെ എത്തിക്കുന്നതിനായി സ്ഥലം എം.ൽ.എ ഒരു സഹായിയെ ഏർപ്പാടു ചെയ്തു കൊടുക്കുകയും അപ്പുവിന്റെ ദിനചര്യകൾ അയാളുടെ നിയന്ത്രണതിലാവുകയും ചെയ്തു.

അപ്രതീക്ഷിതമായി ഒരു ദിവസം ബോധരഹിതനായ അപ്പു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

അപ്പു അപൂർവരോഗത്തിനടിമയാണെന്നും കുറച്ചു നാളത്തെ ആയുസ് മാത്രമാണ് അവശേഷിക്കുന്നതെന്നുമറിഞ്ഞ് വാസു തളർന്നു പോകുന്നു. ഒരു നാട് മുഴുവൻ അവനെയോർത്ത് ദുഖത്തിലാഴ്ന്നു. അവസാനത്തെ കച്ചേരിക്ക് ശേഷം ആശുപത്രിക്കിടക്കയിൽ വച്ച് അമ്മയെക്കാണണമെന്ന് അപ്പു ആവശ്യപ്പെടുന്നു. ദുഃഖം മനസിലൊതുക്കി വാസു മകന് മുന്നിൽ സീതയായി ആടുന്നു. അച്ഛനിലെ തന്റെ അമ്മയെക്കണ്ടു കൊണ്ട് ആട്ടം തീരും മുൻപേ തന്നെ എന്നെന്നേക്കുമായി അപ്പുവിന്റെ കണ്ണുകളടയുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

പ്രൊഡക്ഷൻ ഡിസൈനർ: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കരുണചെയ് വാൻ എന്തു താമസം

ശ്രീ
ഇരയിമ്മൻ തമ്പിഇരയിമ്മൻ തമ്പിഅർജ്ജുൻ ബി കൃഷ്ണ
2

അജിതാ ഹരേ ജയ

ശ്രീ
മുരിങ്ങൂർ ശങ്കരൻപോറ്റിവീണ പാർത്ഥസാരഥികോട്ടക്കൽ മധു
3

രാജരാജ രാധിതേ

നിരോഷ്ഠ
മുത്തയ്യ ഭാഗവതർഅർജ്ജുൻ ബി കൃഷ്ണ
4

ഹന്ത ഹന്ത ഹനുമാനേ

മുഖാരി
പാലക്കാട് അമൃതശാസ്ത്രികൾകോട്ടക്കൽ മധു
5

സുഖമോ...ദേവി

നാട്ടക്കുറിഞ്ഞി
പാലക്കാട് അമൃതശാസ്ത്രികൾവീണ പാർത്ഥസാരഥികോട്ടക്കൽ മധു
6

അജിത ഹരേ ജയ

ശ്രീ
മുരിങ്ങൂർ ശങ്കരൻപോറ്റിവീണ പാർത്ഥസാരഥികോട്ടക്കൽ മധു
7

സാമജവര ഗമന

ഹിന്ദോളം
ശ്രീ ത്യാഗരാജവീണ പാർത്ഥസാരഥിഅർജ്ജുൻ ബി കൃഷ്ണ
8

കലാവതി കമലാസന

കലാവതി
മുത്തുസ്വാമി ദീക്ഷിതർമുത്തുസ്വാമി ദീക്ഷിതർഅർജുൻ ബി കൃഷ്ണ
Submitted 16 years 1 month ago bym3db.
Contribution Collection: 
ContributorsContribution
പോസ്റ്റർ ഇമേജ്