മുഖം

Released
Mukham

കഥാസന്ദർഭം: 

നഗരത്തില്‍ തുടരെ നടക്കുന്ന മൂന്ന് വീട്ടമ്മമാരുടെ കൊലപാതകങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. കേസ് അന്വേഷിക്കുന്ന യുവ പോലീസ് ഓഫീസര്‍ക്ക് തന്റെ ഭാര്യയേയും സംശയദൃഷ്ടിയില്‍ കാണേണ്ടി വരുന്നു. സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്ന സീരിയല്‍ കില്ലര്‍ തന്റെ നാലാം കൊലപാതകത്തിനായി ശ്രമിക്കുന്നു.

സംവിധാനം: 
നിർമ്മാണം: 

mugham movie poster

Actors & Characters

അതിഥി താരം: 
Cast: 
ActorsCharacter
ഹരിപ്രസാദ്
കമ്മീഷണർ നരേന്ദ്രൻ
ഉഷ
മിന്നൽ മാധവൻ
കേശവൻ നായർ
പ്രേമ
ആഭ്യന്തരമന്ത്രി
വിജയ്
ഉഷയുടെ അച്ഛൻ
ഉഷയുടെ അമ്മ
നാരായണസ്വാമി
നിർമ്മല
ജോർജ്
കുഞ്ഞികൃഷ്ണൻ
അഗസ്തി
സ്രാങ്ക് അന്തോണി
മേനോൻ
മിസിസ് മേനോൻ
ജോസ്ഫിൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
വിതരണം: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

തമിഴ് നടൻ നാസറിന്റെ ആദ്യ മലയാള ചിത്രം

കഥാസംഗ്രഹം: 

ഒരു ക്രിസ്മസ് രാത്രിയിൽ സ്നൈപ്പര്‍ ഗണ്ണില്‍ നിന്നും വെടിയേറ്റ് ഒരു വീട്ടമ്മ മരിക്കുന്നു. സമാനമായ മറ്റൊരു സംഭവം കൂടെ ഇതിനുമുന്നേ നടക്കുകയുണ്ടായി.  കേസന്വേഷണം അസി. കമ്മീഷണര്‍ ഹരിപ്രസാദ്(മോഹന്‍ലാല്‍) ഏറ്റെടുക്കുന്നു.

ആഭ്യന്തരമന്ത്രി(സോമന്‍)യുടെ പെങ്ങളായ നിര്‍മ്മലയ്ക്ക്‌ നേരെയും വധശ്രമം ഉണ്ടാവുന്നു. നിര്‍മ്മല പരപുരുഷബന്ധം ഉള്ളയാളാണെന്ന് ഫ്‌ളാറ്റിലെ ജീവനക്കാരനിൽ നിന്ന് ഹരിപ്രസാദ് മനസ്സിലാക്കുന്നു. കമ്മീഷണര്‍ നരേന്ദ്രനു(നാസര്‍)മായി കേസിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍, കൊല്ലപ്പെട്ട വീട്ടമ്മമാർ നല്ല കുടുംബിനിമാരായിരുന്നുവെന്ന് ഹരിപ്രസാദ് പറയുന്നുവെങ്കിലും മൂന്ന് സ്ത്രീകളും പരപുരുഷ ബന്ധം ഉള്ളവരായിരുന്നു എന്നും സ്ത്രീകളുടെ വഴി വിട്ട ജീവിതത്തോട് എതിർപ്പുള്ള പ്രത്യേക സ്വഭാവമുള്ള ആളായിരിക്കണം കൊലയാളി എന്ന വിരുദ്ധാഭിപ്രായമാണ് കമ്മീഷണർ പറയുന്നത്

അടുത്തയിടെ വിവാഹിതനായ ഹരി, ഭാര്യ ഉഷ (രഞ്ജിനി)യോടും വേലക്കാരൻ കേശവൻ നായരോടു (ശങ്കരാടി)മൊപ്പമാണ് താമസം. കമ്മീഷണറും ഭാര്യ പ്രേമ(പ്രിയ)യുമായി ഹരിയും ഉഷയും അടുപ്പത്തിലാകുന്നു. നിര്‍മ്മലയെ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കരുതെന്ന് നിർദ്ദേശമുണ്ടെന്ന് കമ്മീഷണർ ഹരിയെ അറിയിക്കുന്നു. എന്നാൽ ഇത് ഗൗനിക്കാതെ ഹരി നിര്‍മ്മലയെ ചോദ്യം ചെയ്യുന്നു. ആദ്യം സഹകരിച്ചില്ലെങ്കിലും പിന്നീട് അന്ന് ഫ്ലാറ്റിൽ കൂടെയുണ്ടായിരുന്നത് ജോര്‍ജ് എന്നയാളാണെന്ന് നിര്‍മ്മല വെളിപ്പെടുത്തുന്നു.

ഇത് അറിഞ്ഞ കമ്മീഷണർ തന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് നീരസം പ്രകടിപ്പിച്ചുവെങ്കിലും കൂടെയുണ്ടായിരുന്ന വ്യക്തിയെ കണ്ടെത്താൻ സാധിച്ചതിൽ ഹരിയെ അഭിനന്ദിക്കുന്നു. എങ്കിലും ഉന്നതരായ വ്യക്തികളെ ബുദ്ധിമുട്ടിക്കുന്ന അന്വേഷണം ഉണ്ടാകരുതെന്ന് കമ്മീഷണർ ഹരിക്ക് നിര്‍ദ്ദേശം നല്‍കുന്നു.

ജോർജിനെ ഹരിയും മിന്നല്‍ മാധവനും (സുകുമാരന്‍) ചേർന്ന് ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാത്തത് കൊണ്ട് അയാളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകുന്ന ആ രാത്രി , ന്യൂ ഇയർ ആഘോഷങ്ങൾ കണ്ടു നിൽക്കുന്ന നിര്‍മ്മല മറ്റ് കൊലപാതകങ്ങൾക്ക് സമാനരീതിയിൽ വെടിയേറ്റ് കായലിലേക്ക് വീഴുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ വഴി പിഴച്ച സ്ത്രീകളെ കൊല്ലുന്നത് ദൗത്യം ആയി എടുത്തയാളാണ് താനെന്നും അടുത്ത ഇര നിങ്ങളുടെ ഭാര്യയാണ് എന്നും അറിയിച്ച് ഹരിക്ക് കൊലയാളിയുടെ കത്ത് ലഭിക്കുന്നു. ഭാര്യയുടെ പെരുമാറ്റവും മുന്‍കൂട്ടി അറിയിക്കാതെയുള്ള യാത്രകളും കത്തിലെ വിവരങ്ങളും   അയാളെ സംശയാലുവാക്കുന്നു.

ഒരു ക്യൂരിയോ ഷോപ്പിൽ വച്ച് ഉഷ ആകസ്മികമായി, ആ ഷോപ്പ് ഉടമസ്ഥൻ കൂടിയായ തന്റെ സുഹൃത്ത് വിജയ്നെ കണ്ടു മുട്ടുന്നു.  കൊല നടക്കുന്ന എല്ലായിടങ്ങളിലും ഇയാളുടെ സാന്നിധ്യമുണ്ട്. ഇയാൾ മറ്റൊരാളുടെ നിർദ്ദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. മിന്നല്‍ മാധവനിൽ നിന്നും കേശവൻ നായരിൽ നിന്നും പ്രേമ ഒരു മോശം സ്ത്രീയാണെന്ന്  ഹരിക്ക് ബോധ്യപ്പെടുന്നു. ഉഷയുടെ യാത്രകളെ കുറിച്ച് സംശയം തോന്നിയ ഹരി അതിനെ കുറിച്ച് അന്വേഷിക്കുകയും ഉഷ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന്  കണ്ടെത്തി ഉഷയോട്  അതേക്കുറിച്ച്  പറയുകയും ചെയ്യുന്നു. ഹോട്ടൽ സീ പേൾനെ കുറിച്ച് സംശയമുള്ള കാര്യം ഹരി, കമ്മീഷണറെ അറിയിക്കുന്നു.

കൊലയാളി അയച്ച കത്ത് ഉഷ കാണുന്നു. തുടര്‍ന്ന് ഉഷ സംഭവിച്ച കാര്യങ്ങള്‍ ഹരിയെ അറിയിക്കുന്നു. ഷോപ്പില്‍ നിന്ന് വിജയ്ന്റെ വീട്ടില്‍ ക്യൂരിയോസ് കാണാനായി പോയപ്പോള്‍ അവിടെ വച്ച് ഒരു ഫോട്ടോഗ്രാഫര്‍ തോക്ക് ചൂണ്ടി രണ്ടു പേരെയും നഗ്നരാക്കി ഫോട്ടോ എടുത്ത് അതിന്റെ പേരില്‍  ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന കാര്യം അറിഞ്ഞ ഹരി ഉഷയെ ആശ്വസിപ്പിക്കുന്നു.

വിജയ്‌ന്റെ വീട്ടില്‍ ഡയറിയും മറ്റ് രേഖകളും പരിശോധിക്കുന്ന ഹരി അവിടെ നിന്ന് കിട്ടിയ ഫോട്ടോ നാട്ടുകാരെ കാണിച്ച് തിരിച്ചറിയാൻ ശ്രമിക്കുന്നു. ബോട്ട് ജീവനക്കാരനും നാട്ടുകാരനായ ആന്റണി(ഇന്നസെന്റ്) ഫോട്ടോ കണ്ട് ആളെ തിരിച്ചറിയുന്നു. ക്രിസ്മസ് - ന്യൂ ഇയർ രാത്രികളിൽ അയാളുടെ സാന്നിധ്യം ഫ്‌ളാറ്റിന് സമീപമുള്ള ബോട്ട് ജെട്ടിയിൽ ഉണ്ടായിരുന്നു എന്ന് ആന്റണിയിൽ നിന്നറിഞ്ഞ ഹരിപ്രസാദ് ആ ഭാഗത്ത് നിരീക്ഷണം ശക്തമാക്കുന്നു. നിരീക്ഷണത്തിനിടെ ബോട്ടിൽ അവിടെയെത്തുന്ന വിജയ്നു നേരെ അജ്ഞാതനായ ഒരു വ്യക്തി വെടിയുതിർക്കുന്നുവെങ്കിലും അത് അവിടെയുള്ള ഒരു മരക്കുറ്റിയിലാണ് കൊണ്ടത്. അവിടെ നിന്ന് രക്ഷപെടുന്ന വിജയ്‌നെ ഹരി പിന്തുടർന്ന് കീഴ്പ്പെടുത്തുന്നു.

സ്റ്റേഷനിലെത്തിച്ച വിജയ്നെ ഹരിയും കമ്മീഷണറും ചേർന്ന് ചോദ്യം ചെയ്യുന്നു. എന്നാൽ അയാളിൽ നിന്ന് വിവരങ്ങൾ ഒന്നും ലഭിക്കുന്നില്ല.  വിജയ്നു നേരെ ഉണ്ടായ വധശ്രമം നടന്ന സ്ഥലത്തെ മരക്കുറ്റിയിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ട പക്ഷെ സ്ത്രീകളെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ച വെടിയുണ്ടകളിൽ നിന്ന് വ്യത്യസ്തമാണെന്ന വിവരം ബാലിസ്റ്റിക് വിദഗ്ദ്ധന്‍ ഹരിയെ അറിയിക്കുന്നു. വിജയ്നെ കൂട്ടി ഹരിയും മിന്നൽ മാധവനും സ്റ്റുഡിയോയിൽ എത്തി ഫോട്ടോഗ്രാഫറെ ചോദ്യം ചെയ്യുന്നു. ഫിലിം ഇടാതെയാണ് ഷൂട്ട് ചെയ്തത് എന്ന് അയാൾ വെളിപ്പെടുത്തുന്നു.

കൊല്ലപ്പെട്ട രണ്ടു സ്ത്രീകൾ നല്ലവരായിരുന്നുവെന്നതിനാല്‍,  മൂന്നാമത്തെ കൊലപാതകം തന്നെ വഴി തെറ്റിക്കാൻ നടത്തിയതാകാമെന്നും കൊലയാളി ഒരു പ്രൊഫഷണൽ കില്ലറോ ഷാർപ്പ് ഷൂട്ടറോ ആണെന്നും ഹരി നിഗമനത്തിലെത്തുന്നു.

പോലീസ് വാഹനത്തിൽ പോകുന്ന വിജയ്ക്ക് കയ്യിൽ വെടിയേൽക്കുന്നു. ഈ സമയവും അയാളുടെ പിന്നിലാരാണ് എന്നറിയാൻ ഹരി ശ്രമിക്കുന്നുവെങ്കിലും നടക്കുന്നില്ല. വിജയ്നെ കൊലപ്പെടുത്താനായി കൊലയാളി ഹോസ്പിറ്റലിൽ എത്തുന്നു. ഹോസ്പിറ്റലിനകത്ത് കയറിയ കൊലയാളി വിജയ്‌നെ കൊല്ലാൻ ശ്രമിക്കുന്നുവെങ്കിലും ഹരി അത് തടയുന്നു. കൊലയാളിയെ കീഴ്പ്പെടുത്തുന്നുവെങ്കിലും അയാളെ പിടി കൂടാൻ  സാധിക്കുന്നില്ല. മുറി പുറത്തു നിന്ന് ലോക്ക് ചെയ്ത് അയാൾ രക്ഷപ്പെടുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

കമ്മീഷണര്‍ ആണ് കൊലയാളി എന്ന് മനസ്സിലാക്കുന്ന ഹരിയോട് ഇത് സംബന്ധിച്ച വിവരങ്ങൾ വിജയ്‌ വെളിപ്പെടുത്തുന്നു. മുന്‍പൊരിക്കല്‍ ആയുധക്കടത്ത് കേസില്‍ പിടിയിലായ തന്നെ രക്ഷിക്കുന്നതിനു പകരമായി കമ്മീഷണര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കൊല നടത്താനായി ആയുധമെത്തിച്ച് നല്‍കിയതെന്ന് വിജയ്‌ സമ്മതിക്കുന്നു. എന്നാൽ ഇതിനിടെ കൊലയാളി ഉഷയെ തട്ടിക്കൊണ്ട് പോകുന്നു. ഓഫീസിലെത്തി കമ്മീഷണറെ കാണുന്ന ഹരിയോട് കമ്മീഷണര്‍ താനാണ് മൂന്നു കൊലപാതകങ്ങളും ചെയ്തത് എന്നു സമ്മതിക്കുന്നു. തന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നവരുടെ ഭാര്യമാരാണ് ആദ്യം കൊല്ലപ്പെട്ട രണ്ടു പേരും എന്ന് വെളിപ്പെടുത്തുന്ന അയാള്‍ ഒരാള്‍ കൂടെ ബാക്കിയുണ്ടെന്നും ഉഷ തന്റെ തടവിലാണെന്നും അറിയിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹരി മേലുദ്യോഗസ്ഥരെ അറിയിച്ച് പോലീസ് സംഘവുമായി എത്തിയെങ്കിലും കമ്മീഷണര്‍ പോലീസിനു നേരെ വെടി വച്ചതിനെത്തുടര്‍ന്ന് ഹരി ആവശ്യപ്പെട്ടതനുസരിച്ച് അയാളെ അറസ്റ്റ് ചെയ്യാനുള്ള ഉദ്യമം പിന്‍വലിച്ച് പോലീസ് പിന്മാറുന്നു. കമ്മീഷണറുടെ ആവശ്യപ്രകാരം പ്രേമ കാമുകനായ അലക്സാണ്ടറെ വിളിക്കുന്നു. അയാളുടെ ഭാര്യ നാട്ടിലെത്തുന്ന കാര്യം കമ്മീഷണര്‍ മനസ്സിലാക്കുന്നു. കമ്മീഷണര്‍, ഭാര്യ പ്രേമയെ വെടി വച്ച് കൊലപ്പെടുത്തുന്നു. ഫോണ്‍ ചോര്‍ത്തിയതിലൂടെ അവസാനത്തെ ഇര ആരെന്ന് ഹരി മനസ്സിലാക്കുന്നു. പള്ളിപ്പെരുന്നാൾ സ്ഥലത്തേക്ക് തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി പോകുന്ന കമ്മീഷണര്‍ ഉഷയേയും കൂടെക്കൂട്ടുന്നു. അവിടെ വച്ച് കമ്മീഷണര്‍ നില്‍ക്കുന്ന സ്ഥലത്തെത്തുന്ന ഹരി മല്‍പ്പിടുത്തം നടത്തുന്നതിനിടെ ഇരയായ ജോസഫൈന്‍ സ്ഥലത്ത് നിന്ന് പോകുന്നത് കാണുന്ന കമ്മീഷണര്‍ ഉഷയേയും കൊണ്ട് ബോട്ടില്‍ രക്ഷപ്പെടുന്നു. എന്നാല്‍ പുറകെ മറ്റൊരു ബോട്ടില്‍ പോകുന്ന ഹരി മല്‍പ്പിടിത്തത്തിലൂടെ കമ്മീഷണര്‍ നരേന്ദ്രനെ കീഴ്പ്പെടുത്തുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനു മുമ്പായി നരേന്ദ്രന്‍ ഹരിയെ അഭിനന്ദിക്കുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: