കന്യക ടാക്കീസ്

Kanyaka Talkies (Virgin Talkies)
Kanyaka Talkies(Virgin Talkies)

കഥാസന്ദർഭം: 

പേര് പോലെതന്നെ "കന്യക ടാക്കീസ് " ഒരു പഴയ സിനിമാപ്പുരയുടെ കഥയാണ്. നിനച്ചിരിക്കാതെ ചരിത്രത്തിലേക്ക്‌ വലിച്ചിഴക്കപ്പെട്ട, അല്ല ചരിത്രത്തിൽ 'ഇടം' കണ്ടെത്തിയ ഒരു സി -ക്ലാസ് സിനിമാപ്പുരയുടെ കഥ .

 

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
118മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 10 July, 2015
വെബ്സൈറ്റ്: 
http://www.virgintalkies.com

Actors & Characters

Cast: 
ActorsCharacter
ഫാദർ മൈക്കിൾ
ആൻസി
സദാനന്ദൻ
ഫിലിപോസ്
ജെ പി കെ
രവീന്ദ്രൻ
വിശ്വംഭരൻ
പാപ്പച്ചൻ
തീയറ്ററുടമ യാക്കോബ്
നൃത്തസംവിധായിക

Main Crew

അവലംബം: 
https://www.facebook.com/KanyakaTalkies
http://www.virgintalkies.com/

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
ലെന
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച രണ്ടാമത്തെ നടി
2 013
കെ ആർ മനോജ്‌
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച നവാഗത സംവിധായകന്‍
2 013

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • നാല്പത്തിനാലാം  IFFIയുടെ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്നു. 
  • പതിനെട്ടാമത് കേരള ഫിലിം ഫെസ്റിവലിൽ International Critics Prize (FIPRESCI Prize) നേടി.
  • ഫോർബ്സ് മാഗസിൻ തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ചു സിനിമകളിൽ(2014) ഉൾപെടുത്തിയ ചിത്രം.
  • നിരവധി ഫിലിം ഫെസ്ടിവലുകളിൽ പ്രദർശിപ്പിച്ചു.
     
  • "കുളിയും മറ്റ് സീനുകളും" - ആര്‍ട്ടിസ്റ്റ്: ബി. പ്രിയരഞ്ജന്‍ലാല്‍

    കന്യക ടാക്കീസി ന്റെ ഭാഗമായി ആവിഷ്‌കരിക്കപ്പെട്ട കുളിയും മറ്റു സീനുകളും എന്ന പ്രതിഷ്ഠാപനം മലയാളത്തിലെ രതിസിനിമാ വ്യവസായത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. കഥയോ കഥയില്ലായ്മയോ പറയാന്‍ രതിസിനിമകള്‍ സാധാരണയായി ഉപയോഗിക്കാറുള്ള 'കുളി സീന്‍' എന്ന ആഖ്യാന ഉപാധിയെയാണ് ഇതിന്റെ തലക്കെട്ട് അനുസ്മരിപ്പിക്കുന്നത്. ഈ സങ്കേതത്തിന് ഫാല്‍ക്കേയുടെ രാജാ ഹരിശ്ചന്ദ്ര യോളം തന്നെ പഴക്കവുമുണ്ട്. മലയാള രതിസിനിമാ വ്യവസായമെന്ന മേലങ്കിക്ക് കീഴില്‍ ഗണിക്കപ്പെടുന്ന ഉപവിഭാഗങ്ങള്‍, കഥാവസ്തുക്കള്‍, പ്രയോഗതന്ത്രങ്ങള്‍ എന്നിവയുമായി സൂക്ഷ്മമായി കെട്ടുപിണഞ്ഞുകൊണ്ട് അതിലടങ്ങിയിട്ടുള്ള പലവിധ അന്യവല്ക്കരണങ്ങളിലേക്കാണ് കുളിയും മറ്റു സീനുകളും കാണിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. മുഖ്യധാര സിനിമയില്‍ ഉള്‍ച്ചേര്‍ന്ന അപരമായി രതി സിനിമകളെ വായിച്ചെടുക്കാനും, ഒപ്പം അതിലെ നായികമാരെ വിഷയിയില്‍ ഉള്‍ച്ചേര്‍ന്ന അപരമായിനോക്കി കാണുവാനുമാണ് ഇതിൽ ശ്രമിക്കുന്നത്.

    സിനിമയുടെ കേന്ദ്രത്തില്‍ തന്നെയുള്ള 'നോട്ട'ത്തെ അതിനെതിരെയുള്ളഒരു മറുചോദ്യമായി കുളിയും മറ്റു സീനുകളും തിരിച്ചിടുന്നു. ശരീരത്തിന്റെ വിളുമ്പുകളിലെവിടെയോ സന്ദിഗ്ദ്ധമാകുന്ന രതി പ്രതിനിധാനങ്ങളിലാണ് ഈ വിതാനം ശ്രദ്ധ പതിപ്പിക്കുന്നത്. ആദിമ കാഴ്ചയില്‍ നിന്നും അശ്ലീല കാഴ്ചയിലേക്കുള്ള ചലനമാണ് ഈ രതി ചിത്രങ്ങള്‍. അതിരുകളിലും അതിരുകളിലേക്കും തുളുമ്പുന്ന ഈ ദൃശ്യങ്ങള്‍ മാംസത്തിന്റെ ശക്തിയ്ക്കും വശ്യതയ്ക്കും, നോട്ടത്തിന്റെ കൊളുത്തിവലിക്കും ഉന്തലിന്റേയുമിടയില്‍ രൂപപ്പെടുന്ന ശരീരത്തെയാണ് അടയാളപ്പെടുത്തുന്നത്. ശ്ലീലത്തില്‍ നിന്നും അശ്ലീലം ഉത്പാദിപ്പിക്കുന്ന ഈ നോട്ടങ്ങളെ / കാണലുകളെ, മലയാള രതിസിനിമാരംഗത്തെ പ്രമുഖരായ നടിമാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ വിതാനം ലീലാപരതയോടെ തലതിരിക്കുന്നു. ഈ തിരിച്ചിടല്‍ അപരത്തോടുള്ള തൃഷ്ണയെ ജൈവികമായും രൂപാത്മകമായും അഭിസംബോധന ചെയ്യുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ ലോഡിംഗ് ചിഹ്നത്തിന്റെ ദൃശ്യങ്ങള്‍, (സമയനാഴികള്‍ ഉള്ള സ്‌ക്രീനുകള്‍) മാധ്യസ്ഥ്യം എന്ന പ്രവര്‍ത്തിയെത്തന്നെ മുന്‍നിര്‍ത്തിക്കൊണ്ട് വിഷയികളിലെ വിള്ളലുകളെ വെളിവാക്കുന്നു. ബോധത്തിന്റെയും അബോധത്തിന്റെയും തുമ്പത്ത് വിഹരിക്കുന്ന ഈ രതിദൃശ്യങ്ങള്‍ ധ്യാനാത്മകതയെ ഉത്തേജിപ്പിക്കുകയും അങ്ങനെ ധ്യാനാത്മകതയുടെയും ഉത്തേജനത്തിന്റെയും അര്‍ത്ഥതലങ്ങളെത്തന്നെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.

കഥാസംഗ്രഹം: 

ഇരുപതു വർഷത്തോളം പഴക്കമുള്ള കന്യക ടാക്കീസ് മലയോര ഗ്രാമമായ കുയ്യാലിയിൽ പിടിച്ചു നിന്നത് 'പ്രായപൂര്‍ത്തി'യായവര്‍ക്കുള്ള സിനിമകൾ കാണിച്ചുകൊണ്ട് തന്നെയാണ്.പക്ഷേ ഉടമ യാക്കോബിന്റെ ജീവിതത്തെ അടിക്കടി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ അയാൾ ഒരു കടുത്ത തീരുമാനമെടുത്തു - കന്യക ടാക്കീസ് പള്ളിവകയിലേക്ക് എഴുതിക്കൊടുത്ത് നാടുവിടുക.യാക്കോബിന്റെ അപേക്ഷ പ്രകാരം കെട്ടിടവും സ്ഥലവും ഏറ്റെടുത്ത ഇടവക കന്യക ടാക്കീസിനെ ഒരു പള്ളിയായി 'പരിവർത്തി'പ്പിക്കാൻ തീരുമാനമെടുക്കുന്നു -കുയ്യാലിയിലെ ആദ്യത്തെ പള്ളി.പുതിയ പള്ളിയിലേക്ക് ഫാദർ മൈക്കിൾ നിയമിതനാകുന്നു.അവിടേക്ക് ഒരുപാട് അനുവാചകർ കടന്നു വരുന്നു.ഹോംനേഴ്സ് ആയും രതിസിനിമകളിലെ എക്സ്ട്രാ നടിയായും നഗരത്തിൽ 'ഇരട്ട' ജീവിതം നയിക്കുന്ന ആൻസി അവരിൽ ഒരാളാണ്.പുതിയ പള്ളിയിൽ നിയമിതനായ ശേഷം ഫാദർ മൈക്കിൾ അപ്രതീക്ഷിതമായ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങുന്നു... തുടർന്നുള്ള ദിവസങ്ങളിൽ കുയ്യാലിയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഫാദർ മൈക്കിളിന്റെയും യാക്കോബിന്റെയും ആൻസിയുടെയും ജീവിതങ്ങളെ ഒരു ത്രികോണത്തിലെ ബിന്ദുക്കൾ പോലെ പരസ്പരം ബന്ധിപ്പിക്കുന്നു.

കൊളോണിയലിസവും മതവും സിനിമയും ഇടനിലക്കാരകുന്ന ഒരിടത്തിലെ മനുഷ്യരുടെ തൃഷ്ണയെ കുറിച്ചാണ് കന്യക ടാക്കീസ്. ശരീരം, തൃഷ്ണ, ആനന്ദം, പാപബോധം എന്നിവ ഇഴചേരുന്ന സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തിന്റെ ആഴങ്ങളിലേക്കാണ് അതിന്റെ യാത്ര.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ഗ്രാഫിക്സ്: 
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

AttachmentSize
Image iconKanyaka Talkies-m3db7.jpg52.17 KB
Submitted 11 years 5 months ago byDileep Viswanathan.
Contribution Collection: 
ContributorsContribution
കൂടുതൽ വിവരങ്ങൾ ചേർത്തു.