സി ഐ ഡി

CID

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Saturday, 27 August, 1955

Actors & Characters

Cast: 
ActorsCharacter
സി ഐ ഡി സുധാകരൻ
വല്ലഭൻ
ബട്ലർ പാച്ചൻ
മുകുന്ദൻ മേനോൻ
ശിവരാമൻ
പിച്ചു/വാവ
വാസന്തി
പങ്കി
വത്സല
രുദ്രപാലൻ
ഇൻസ്പെക്ടർ

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

എസ്. പിള്ളയുടെ പിച്ചു, വാവ എന്ന ഡബിൾ കഥാപാത്രവതരണം പ്രധാന ആകർഷണമായിരുന്നു. ആദ്യമായാണു മലയാളം സിനിമയിൽ ഡബിൾ റോൾ അവതരിക്കപ്പെടുന്നത്. എസ്റ്റേറ്റ്, കൊലപാതകം, വില്ലനായ മാനേജർ, കുറ്റാന്വേഷണം, ത്രികോണപ്രേമം, തെരുവിൽ നാടോടി നൃത്തം മലഞ്ചെരിവിലെ കൊള്ളസംഘം എന്നിങ്ങനെ പിന്നീട് വന്ന സിനിമകൾക്ക് നിരവധി ക്ലീഷേകൾ സമ്മാനിച്ചതായിരുന്നു ഈ സിനിമയുടെ ചരിത്രസാംഗത്യം. എം. കൃഷ്ണൻ നായർ ഇതോടെ ഇത്തരം സിനിമകൾക്ക് പറ്റിയ സംവിധായകൻ എന്ന പേരു നേടി. പി. ബി. ശ്രീനിവാസനു പ്രിയം ഏറെ നൽകിയ പാട്ടാണു “നില്ലു നില്ലു ചൊല്ലു ചൊല്ലു വല്ലാതെ നീയെന്നെ...” ‘കളിയല്ലേ ഈ കല്യാണഭാവന“ എന്ന പാട്ടും പോപുലർ ആയി.

കഥാസംഗ്രഹം: 

എസ്റ്റേറ്റ് ഉടമ മുകുന്ദൻ മേനോൻ കൊല്ലപ്പെട്ടപ്പോൾ കുറ്റവാളിയെ അന്വേഷിച്ച് സി ഐ ഡി സുധാകരൻ എത്തുന്നു. മുകുന്ദൻ മേനോന്റെ മകൾ വാസന്തിയുമായി സുധാകരൻ പരിചയത്തിലുമായി. എസ്റ്റേറ്റ് മാനേജർ വല്ലഭനാണു ഘാതകൻ. വല്ലഭന്റെ സഹചരനായി രുദ്രപാലനുണ്ട്; മ്ലഞ്ചെരിവിലെ ഗൂഢസങ്കേതത്തിലെ കൊള്ളസംഘം തലവനാണിയാൾ. രുദ്രപാലനു പണ്ടുകിട്ടിയ കുഞ്ഞിനെ വത്സല എന്നു പേരിട്ട് വളർത്തുന്നുണ്ടിയാൾ. വത്സലയ്ക്ക് വല്ലഭ നോട് കമ്പവുമുണ്ട്. വാസന്തിയുടെ വേലക്കാരി പങ്കി പറഞ്ഞത് അച്ഛൻ മുകുന്ദൻ മേനോൻ വാസന്തിയെ വല്ലഭനെകൊണ്ട് കെട്ടിയ്ക്കണമെന്നത്രെ. വത്സലയും കൂട്ടരും സർക്കസ് കളിക്കാർ എന്ന വ്യാജേന മോഷണവുമായി നടപ്പാണ്. സുധാകരൻ ഇവരെ പിടി കൂടി. സുധാകരന്റെ ഓർഡർലി വാവയ്ക്കും വത്സലയുടെ അംഗരക്ഷകൻ പിച്ചുവിനും ഒരേ ഛായയാണ്. വത്സ്ലയെ മോചിപ്പിയ്ക്കാൻ രു ദ്രപാലൻ തന്നെ എ.ത്തി ഇതിനിടെ പെട്ടുപോയ വാസന്തി വല്ലഭന്റെ വീട്ടിലാണ് ഓടിക്കയറിയത്. അവൾ കാണുന്നത് പ്രതിശ്രുത വരനായ വല്ലഭൻ പങ്കിയുമായി രമിയ്ക്കുന്നതാണ്. പങ്കിയ്ക്ക് ചില സത്യങ്ങൾ പറയേണ്ടി വരും എന്നു തോന്നിയപ്പോഴേയ്ക്കും വല്ലഭൻ അവളുടെ കഴുത്തു ഞെരിച്ചു. സുധാകരനെ പിടികൂടാൻ വാസന്തിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് രുദ്രപാലൻ ഉറച്ചു. അവളെ അന്വേഷിച്ചൽഞ്ഞ സുധാകരനെ ബന്ധനസ്ഥനാക്കാനും രുദ്രപാലനു കഴിഞ്ഞു. എന്നാൽ പിച്ചുവായി മാറി തസ്കരസംഘത്തിൽ എത്തിയ വാവ സുധാകരനെ രക്ഷിച്ചു. വല്ലഭനു വത്സയിലും താൽ‌പ്പര്യം ഉണ്ട്. അവൾ എന്നാൽ വല്ലഭൻ വഞ്ചകനാണെന്നു കണ്ടു പിടിച്ചു. ഓമനമകൾക്ക് വരുത്തിയ മനോവേദനയ്ക്ക് പകരം ചോദിക്കാനെത്തിയ രുദ്രപാലനേയും വത്സലയേയും വല്ലഭൻ കൊന്നുകളഞ്ഞു. വാവയുടെ കൌശലങ്ങളും സുധാകരന്റെ നെഞ്ഞൂക്കും വല്ലഭനെ അടിയറവു പറയിക്കാൻ സഹായിച്ചു. കുറ്റാന്വേഷനത്തിന്റെ വിജയം സുധാകരനു ഔദ്യോഗികബഹുമതി മാത്രമല്ല പ്രിയ വാസന്തിയേയും നേടിക്കൊടുത്തു.

ചമയം

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

സ്റ്റുഡിയോ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കാലമെല്ലാം ഉല്ലാസം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ലീല,എൻ എൽ ഗാനസരസ്വതി,വി എൻ സുന്ദരം
2

കൈമുതല്‍ വെടിയാതെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ബി ശ്രീനിവാസ്
3

കളിയല്ലേയീക്കല്യാണ ഭാവനാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ലീല,കമുകറ പുരുഷോത്തമൻ
4

മലനാട്ടിന്‍ മക്കള്‍തന്‍ നേട്ടം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,കോറസ്
5

നില്ലു നില്ലു ചൊല്ലുചൊല്ലു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ബി ശ്രീനിവാസ്
6

ഓളങ്ങളിലോടട്ടെ ഓടം കളിയാടട്ടെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,കോറസ്
7

വരുവിന്‍ വരുവിന്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺഎം സരോജിനി
8

കാണും കണ്ണിന്

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ലീല
9

തേയിലത്തോട്ടം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ
10

കാനനം വീണ്ടും തളിർത്തു

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺപി ലീല
Submitted 16 years 2 months ago byKiranz.
Contribution Collection: 
ContributorsContribution
Added basic data