ബാല്യസഖി

Balyasakhi

നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 23 December, 1954

balysaghi movie image

Actors & Characters

Cast: 
ActorsCharacter
വേണു
ലക്ഷ്മി
കൃഷ്ണൻ
വിലാസിനി
പത്രാധിപർ
പാർവ്വതിയമ്മ
പങ്കൻ
ഗൗരി
കമ്പോസിറ്റർ
ഡാൻസ് മാസ്റ്റർ
അന്തിപ്പാസ്
വിലാസിനിയുടെ അച്ഛൻ

Main Crew

അസോസിയേറ്റ് എഡിറ്റർ: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

‘സ്നേഹസീമ’ എന്ന സിനിമയുടെ അതേ കഥയാണ് ബാല്യസഖിയ്ക്കും. ഒരേ സമയത്ത് തന്നെ ഇറങ്ങിയതാണ് രണ്ടു സിനിമകളും.  പാട്ടുകൾ മിക്കതും ഹിന്ദിടൂണുകളുടെ നേർക്കോപ്പിയാണ്; നീലക്കുയിലിലെ പാട്ടുകൾ പ്രസിദ്ധമായതുകൊണ്ടായിരിക്കണം ഒരു പാട്ട് അതിലൊന്നിന്റെ ഛായയിലുണ്ടാക്കിയതാണ്. പതിവുപോലെ ഒരു നൃത്തനാടകം-സലോമി-ഹേരൊദോസ് കഥ- നിബന്ധിച്ചിട്ടുണ്ട്

കഥാസംഗ്രഹം: 

വേണുവും കൃഷ്ണനും ലക്ഷ്മിയും ഒന്നിച്ച് വളർന്നവരാണ്. ഡോക്റ്ററായ വേണുവിനു ലക്ഷ്മിയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു തോന്നിയെങ്ക്ലും സാധു കർഷകനായ ലക്ഷ്മിയുടെ അച്ഛൻ അവളെ നെയ്തുശാലയിൽ ജോലി ചെയ്യുന്ന കൃഷ്ണനാണു വിവാഹം ചെയ്തു കൊടുത്തത്. വേണൂ സ്നേഹപൂർവ്വം അവരുടെ വിവാഹം നടത്തിക്കൊടുത്തു. ധനിക കുടുംബത്തിലെ വിലാസിനിയെ വേണു കല്യാണം കഴിച്ചു. തൊഴിലില്ലായ്മ മൂത്തപ്പോൾ കൃഷ്ണൻ നാടു വിട്ടു, പട്ടാളത്തിൽ ചേർന്നു. ലീവിൽ വരാനിരുന്ന കൃഷ്ണനെ പ്രതീക്ഷിച്ച വീട്ടുകാർക്ക് അയാൾ യുദ്ധത്തിൽ മരിച്ചു എന്ന കമ്പി സന്ദേശമാണ് ലഭിച്ചത്. ലക്ഷ്മിയുടെ അച്ഛൻ ഷോക്കിൽ മരിച്ചു. നിരാലംബയായ ലക്ഷ്മിയ്ക്കും കുഞ്ഞുങ്ങൾക്കും വേണു താങ്ങും തണലുമായി. വിലാസിനിയുടെ ഡാൻസ് മാസ്റ്ററും ‘കാളകൂടം’ പത്രാധിപരും കൂടി അപവാദകഥകൾ പുറത്തു വിട്ടു. വിലാസിനി വേണുവുമായിട്ട് ഇടഞ്ഞു. ലക്ഷ്മി മാറിത്താമസിക്കാൻ തീരുമാനിച്ചെങ്കിലും വേണു അനുവദിച്ചില്ല. യുദ്ധരംഗത്തു നിന്നും രക്ഷപെട്ടു വന്ന കൃഷ്ണൻ വേണുവും ലക്ഷ്മിയുമായി ബന്ധമുണ്ടെന്ന് വിശ്വസിച്ചു. വിലാസിനിയെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഡാൻസ് മാസ്റ്റർ അവളെ വീണ്ടു കിട്ടാനും കൂടെയായിരുന്നു ഈ തന്ത്രങ്ങൾ മെനഞ്ഞത്. വേണുവിന്റെ ഹൃദയനൈർമ്മല്യം മനസ്സിലാക്കിയ വിലാസിനി തോ‍ാക്കെടുത്ത് ആത്മഹത്യ ചെയ്തു. സത്യമെല്ലാം മനസ്സിലാക്കിയ കൃഷ്ണൻ ലക്ഷ്മിയോടും വേണുവിനോടും ചേർന്നു.

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
സ്റ്റുഡിയോ: 
അസോസിയേറ്റ് കലാസംവിധാനം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഒരുമയില്‍ നിന്നെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി,ശ്യാമള
2

പാരാകവേ രാഗപ്പാലാഴിയാകവേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
3

ആനന്ദജാലങ്ങള്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ
4

പുമുല്ല തേടി

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,ശാന്ത പി നായർ
5

മാരിക്കാറു മാറിപ്പോയി

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺകമുകറ പുരുഷോത്തമൻ,കോറസ്
6

രാവിപ്പോൾ ക്ഷണ (bit)

ഏ ആർ രാജരാജവർമ്മബ്രദർ ലക്ഷ്മൺപി ലീല
7

എന്‍ കരളേല്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി,ടി എസ് കുമരേശ്
8

പാടിയാടി

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺടി എസ് കുമരേശ്
9

പുകളിന്റെ പൊന്നിൻ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺലഭ്യമായിട്ടില്ല
10

താരേ വരിക നീ ചാരേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി,ശാന്ത പി നായർ
11

നാഥനിരിക്കുമ്പോള്‍

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺസി എസ് രാധാദേവി
12

അയ്യോ മര്യാദ രാമാ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺ